ദുബായ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ കൊയിലാണ്ടി നിയോജക മണ്ഡലം എം. എൽ. എ. കാനത്തിൽ ജമീലക്ക്, പ്രവാസി സാംസ്കാരിക കൂട്ടായ്മ പെരുമ പയ്യോളി യു. എ. ഇ. സ്വീകരണം നൽകി.
പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി പഞ്ചായത്ത്, തുറയൂർ പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ പെരുമ പയ്യോളിയിലെ അംഗങ്ങള്‍ നാട്ടിലെയും പ്രവാസ മേഖല യിലെയും സുപ്രധാന വിഷയ ങ്ങളിൽ എം. എൽ. എ. യുമായി സംവദിച്ചു. പ്രവാസികൾ നേരിടുന്ന വിഷയങ്ങൾ ഗൗരവ പൂർവ്വം കാണുന്നു എന്നും കൃത്യമായ ഇട പെടലുകള്‍ നടത്താൻ ശ്രമിക്കും എന്നും എം. എൽ. എ. വ്യക്തമാക്കി.
പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. ബഷീർ തിക്കോടി ഉപഹാരം സമ്മാനിച്ചു. ജോയിന്‍റ് സെക്രട്ടറി ഷഹനാസ് തിക്കോടി നിവേദനം കൈമാറി. ഇസ്മായിൽ മേലടി, അഡ്വ. മുഹമ്മദ് സാജിദ്, കരീം വടക്കയിൽ, ഷാജി ഇരിങ്ങൽ, ബിജു പണ്ടാര പറമ്പിൽ, ഫൈസൽ മേലടി, ഗഫൂർ ടി. കെ, ജ്യോതിഷ്, സുരേഷ്, വേണു, ശ്രീജേഷ്, മൊയ്തീൻ പട്ടായി, സതീശൻ പള്ളി ക്കര എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.