ദുബായ് : എടപ്പാള്‍ നിവാസികളുടെ ആഗോള കൂട്ടായ്മ ‘ഇടപ്പാളയം’ ദുബായ് ചാപ്റ്റര്‍ പുതിയ ഭരണ സമിതി യെ തെരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം ചേർന്ന ജനറൽ ബോഡിയാണ് 4 ഉപ സമിതി കളെയും 23 അംഗ എക്സി ക്യൂട്ടീ വ് സമിതി യെയും തെരഞ്ഞെ ടുത്തത്. ജാഫർ ശുക പുരം നേതൃത്വം വഹിക്കുന്ന പുതിയ കമ്മിറ്റി യില്‍ നൗഷാദ് പി. എസ്. (രക്ഷാധി കാരി), കാഞ്ചെരി മജീദ് (സെക്രട്ടറി), നിയാസ് ബാബു (ട്രഷറർ), ഹൈദർ അലി (ചീഫ് കോഡി നേറ്റർ) എന്നിവരും പ്രധാന ചുമതലകള്‍ ഏറ്റെടുത്തു.
ഉദയ കുമാർ തലമുണ്ട, അസീസ്. കെ. പി. (വൈസ് പ്രസി ഡണ്ടു മാര്‍), ഷഹീർ പോത്ത ന്നൂർ, ധനിത് പ്രകാശ് (ജോയിന്റ് സെക്രട്ടറി മാര്‍) എന്നിവര്‍ക്കാണ് മറ്റ് ഉത്തര വദിത്വ ങ്ങള്‍. സ്പോർട്സ് & കൾച്ചറൽ ഡെസ്ക്, പ്രവാസി സെൽ, ജോബ് സെൽ, നോർതേൺ എമിറേറ്റ്സ് എന്നിവ യാണ് എക്സിക്യൂട്ടീവിന് പുറമെ യുള്ള നാലു ഉപ സമിതി കൾ.
തെരഞ്ഞെടുപ്പിന് സെൻട്രൽ കമ്മിറ്റി പ്രതി നിധി കളായ ആഷിക് കൊട്ടിലിൽ, ഹബീബ് റഹ്മാൻ കോലക്കാട്ട് എന്നിവർ നേതൃത്വം നൽകി. സജിൻ ടി. വി. അദ്ധ്യക്ഷത വഹിച്ചു. ശറഫുദ്ധീൻ സി. വി. പ്രവർത്തന റിപ്പോർട്ടും കാഞ്ചെരി മജീദ് ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. നൗഷാദ് പി. എസ്. ചർച്ച നിയന്ത്രിച്ചു. അബൂ ബക്കർ പി. എം. സ്വാഗത വും ഹൈദർ അലി നന്ദിയും പറഞ്ഞു.
അബൂബക്കർ പി. എം., സജിൻ ടി. വി., ഷറഫ് സി. വി., സുബൈർ പി. പി., ഫൈസൽ റഹ്മാൻ, ബഷീർ. കെ. ടി., ഷബീർ ഓൾഡ് ബ്ളോക്ക്, ശമീറ ശംസു ദ്ധീൻ, മജീദ് തിരുത്തി, നൗഫൽ ശുകപുരം, ശറഫുദ്ധീൻ നെല്ലിശ്ശേരി, ഖലീൽ റഹ്മാൻ, യൂനസ് വട്ടം കുളം, ഫക്രുദ്ദീൻ നെല്ലി ശ്ശേരി എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ.