എ. മുഹമ്മദ് സലീമിനു യാത്രയയപ്പു നൽകി

November 3rd, 2019

arangu-samskarika-vedhi-sent-off-ePathram
അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ യായ അരങ്ങ് സാംസ്കാരിക വേദി കുടുംബ സംഗമം ഒരുക്കി. പ്രവാസ ജീവിതം മതി യാക്കി നാട്ടി ലേക്ക് തിരിച്ചു പോകുന്ന ട്രഷറർ എ. മുഹമ്മദ് സലീമിനു യാത്ര യയപ്പു നൽകി.

family-gathering-and-sent-off-arangu-samskarika-vedhi-ePathram

പ്രസിഡന്‍റ് എ. എം. അൻസാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. ദശ പുത്രൻ, അഡ്വ. ആയിഷ സക്കീർ ഹുസൈൻ, കേശവൻ ലാലി, സജീവ് വൺ നെസ്, സൈജു പിള്ള, സിന്ധു ലാലി, രാജേഷ് ലാല്‍, അജിത് പിള്ള എന്നിവർ പ്രസംഗിച്ചു. അംഗ ങ്ങളു ടെയും കുട്ടി കളു ടെയും വിവിധ കലാ പരി പാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കേരള സോഷ്യൽ സെന്ററിൽ ‘ഭൂമി മലയാളം’

October 31st, 2019

logo-malayalam-mission-of-kerala-government-ePathram
അബുദാബി : മലയാളം മിഷന്റെ സഹ കരണ ത്തോടെ അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പി ക്കുന്ന കേരള പ്പിറവി ദിന ആഘോഷം ‘ഭൂമി മല യാളം’ എന്ന പേരിൽ 2019 നവംബർ 1 വെള്ളി യാഴ്ച വൈകു ന്നേരം 5 മണി മുതൽ കെ. എസ്. സി. അങ്കണ ത്തിൽ അരങ്ങേറും.

മലയാളം മിഷന്റെ പ്രവര്‍ത്തന ങ്ങള്‍ കൂടുതല്‍ വിപുലീ കരി ക്കുന്ന തിനും ആഗോള തല ത്തില്‍ ഭാഷാ അടിസ്ഥാന ത്തില്‍ മലയാളി കളെ ഒരു ഏകീകൃത പ്രവര്‍ ത്തനത്തി ന്റെ ഭാഗ മാക്കു ന്നതിനും വേണ്ടിയുള്ള പദ്ധതി യാണ് ‘ഭൂമി മലയാളം’.

കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം സംഘടി പ്പിക്കുന്ന ‘പ്രശ്നോ ത്തരി’ മത്സരവും ഇതി ന്റെ ഭാഗ മായി നടക്കും. പ്രമുഖ സാംസ്കാരിക പ്രവർത്ത കൻ ഡോ. പി. കെ. പോക്കർ പരിപാടി യില്‍ സംബന്ധിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന സന്ദേശ ത്തിന്റെ പശ്ചാത്തല ത്തില്‍ കേരളത്തിന്ന് അകത്തും പുറത്തു മായി ഒരുക്കി യിരി ക്കുന്ന ഈ പരി പാടി ഭാഷാ പ്രതിജ്ഞ യോടു കൂടിയാണ് ആരംഭി ക്കുക.

മലയാളം മിഷന്റെ കീഴില്‍ അബു ദാബി യിലെ വിവിധ കേന്ദ്ര ങ്ങളി ലായി നടന്നു വരുന്ന സൗജന്യ മലയാളം പഠന ക്ലാസില്‍ പങ്കാളി കളായി രിക്കുന്ന അദ്ധ്യാ പകരും വിദ്യാര്‍ത്ഥി കളും ചേര്‍ന്ന് ഒരുക്കുന്ന വൈവിധ്യമാര്‍ന്ന പരി പാടി കള്‍ ഭൂമി മലയാള ത്തിന്റെ ഭാഗ മായി അരങ്ങേറും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഇടപ്പാളയം പ്രവാസി സംഗമം നവംബർ ഒന്നിന് അജ്മാനിൽ

October 31st, 2019

edappalayam-nri-association-edappal-ePathram
ദുബായ് : മലപ്പുറം ജില്ലയിലെ എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ എന്നീ നാലു പഞ്ചായത്തു കളിലെ പ്രവാസികളുടെ ആഗോള കൂട്ടായ്മ യായ ‘ഇടപ്പാളയം’ ദുബായ് ചാപ്റ്റർ ജനറൽ ബോഡി യോഗ വും പ്രവാസി സംഗമ വും 2019 നവംബർ 1 (വെള്ളി)  ഉച്ചക്കു 2.30 മുതല്‍ അജ്‌മാന്‍ ക്രോം വെൽ യു. കെ. ക്യാമ്പസ് ഹാളിൽ വെച്ച് നടക്കും എന്നു ഭാരവാഹികള്‍ അറി യിച്ചു.

നാലു പതിറ്റാണ്ട് പ്രവാസ ജീവിതം നയിച്ച എടപ്പാള്‍ സ്വദേശികളെ ചടങ്ങില്‍ ആദരിക്കും.

ഫ്ലവേഴ്സ് കോമഡി ഉല്‍സവം ഫെയിം പ്രമോദ് എടപ്പാൾ നയിക്കുന്ന മിമിക്സ് പ്രോഗ്രാം, സൂര്യ ചാനല്‍ മ്യൂസിക് റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയ യായ ഗായിക സലീന എടപ്പാൾ ഒരുക്കുന്ന ഗാനമേള, അംഗങ്ങളുടെ വിവിധ കലാ പരി പാടി കളും അരങ്ങേറും. കൂടുതൽ വിവര ങ്ങൾക്ക് : 050 782 76 76.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. യുവജനോത്സവം നവംബർ 7, 8, 9 തീയ്യതി കളിൽ

October 30th, 2019

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്റർ (ഐ. എസ്. സി.) സംഘടി പ്പിക്കുന്ന യു. എ. ഇ. തല യുവജനോത്സവം  2019 നവംബർ 7, 8, 9 തീയ്യതി കളിൽ നടക്കും എന്നു ഭാര വാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

india-social-center-youth-festival-2019-ePathram

അഞ്ചു വേദി കളിലായി 21 വിഭാഗ ങ്ങളില്‍ നട ക്കുന്ന മത്സര ങ്ങളിൽ യു. എ. ഇ. യിലെ വിവിധ സ്‌കൂളു കളിൽ നിന്നും 18 വയസ്സിന് താഴെ യുള്ള അഞ്ഞൂ റോളം വിദ്യാർത്ഥികള്‍ കല യുടെ മാമാങ്ക ത്തില്‍ മാറ്റുരക്കും.

ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരത നാട്യം, മോഹിനി യാട്ടം, കുച്ചി പ്പുഡി, കഥക്, ഒഡിസി, സെമി ക്ലാസ്സി ക്കൽ ഡാൻസ് എന്നിവയും പ്രാദേ ശിക നാടോടി നൃത്തം, കൂറ്റാതെ സംഗീത വിഭാ ഗങ്ങ ളി ലായി ഹിന്ദുസ്ഥാനി, കർണ്ണാടക സംഗീതം, ലളിത സംഗീതം, കരോക്കെ, സിനിമാ സംഗീതം, ഉപകരണ സംഗീതം, മോണോ ആക്ട്, പ്രച്ഛന്ന വേഷം തുടങ്ങിയ ഇനങ്ങളി ലാണ് മത്സരം.

വ്യക്തിഗത സമ്മാനങ്ങൾക്കുപുറമേ, കൂടുതൽ പോയിന്റ് നേടുന്നവർക്ക് ഐ. എസ്. സി. പ്രതിഭ 2019, ഐ. എസ്. സി. തിലക് 2019 എന്നിവ സമ്മാനിക്കും.

സ്‌കൂളു കളിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമുകൾ വഴി യോ വെബ്‌ സൈറ്റി ലൂടെ യോ രജിസ്റ്റർ ചെയ്യാവു ന്നതാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗ്രാമ്യം വടം വലി മത്സരം : മലബാർ ടീം ജേതാക്കൾ

October 30th, 2019

അബുദാബി : കാസർഗോഡ് ജില്ലയിലെ കൊളത്തൂർ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ഗ്രാമ്യം’ദുബായ് സ്കോളേഴ്‌സ് പ്രൈവറ്റ് സ്കൂളിൽ വിപുലമായ രീതി യില്‍ സംഘടിപ്പിച്ച ‘കമ്പപ്പോര്’സംസ്ഥാന റവന്യു വകുപ്പു മന്ത്രി ഇ. ചന്ദ്ര ശേഖരൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ്യം കമ്പപ്പോര് മത്സര ത്തിൽ മലബാർ വടം വലി ടീം ഒന്നാം സ്ഥാനം നേടി. ഗ്രാമ്യം കൊളത്തൂർ രണ്ടാം സ്ഥാന വും റെഡ് സ്റ്റാര്‍ മുക്കൂട് മൂന്നാം സ്ഥാന വും കരസ്ഥ മാക്കി.

സംഘാടക സമിതി ചെയർമാൻ മാധവൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം രക്ഷാധി കാരി കളായ വി. നാരായണൻ നായർ, മുരളീ ധരൻ നമ്പ്യാർ, ഗ്രാമ്യം പ്രസി ഡണ്ട് മണി നായർ, ഗ്രാമ്യം ചെയർമാൻ അശോക് കുമാർ, സംഘാടക സമിതി വൈസ് ചെയർ മാൻ വേണു ഗോപാൽ പാല ക്കൽ, കൺ വീനർ കൃഷ്ണ കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ദിനേശ് മുങ്ങത്ത് എന്നിവർ സംസാരിച്ചു. ഡോക്ടർ മണി കണ്ഠൻ മേലത്തു, മാത്തുക്കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പൊറൂക്കര പ്രവാസി ഫാമിലി സൗഹൃദ സംഗമം സംഘടിപ്പിച്ചു
Next »Next Page » ഐ. എസ്. സി. യുവജനോത്സവം നവംബർ 7, 8, 9 തീയ്യതി കളിൽ »



  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine