സെന്‍റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം ആഘോഷിച്ചു

November 27th, 2017

അബുദാബി : സെന്‍റ് ജോർജ് ഓർത്ത ഡോക്സ് കത്തീ ഡ്രൽ ദേവാലയ ത്തിലെ ‘കൊയ്ത്തുത്സവം’ മലങ്കര ഓർത്ത ഡോക്സ് സഭയുടെ ബ്രഹ്മവാർ ഭദ്രാ സനാധി പനും ഇടവക യുടെ മെത്രാ പ്പോലീത്ത യുമായ യാക്കോബ് മാർ ഏലിയാസ് തിരുമേനി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ലത്തീൻ കാത്തോലിക്ക സഭ യുടെ തിരു വനന്ത പുരം ആർച്ച് ബിഷപ്പ് സൂസ പാക്യം വിശിഷ്ട അതിഥി യായി സംബന്ധിച്ചു.

 
st-george-orthodox-church-harvest-fest-2017-inauguration-ePathram

മത സൗഹാർദ്ദ ത്തിന്‍റെയും സാഹോദര്യ ത്തിന്‍റെയും വലിയ കൂട്ടായ്മ യായ ആദ്യ ഫല പ്പെരു ന്നാളി ൽ ഇട വക അംഗങ്ങളെ കൂടാതെ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നുമുള്ള അനേകം പേർ പങ്കെടുത്തു.

വൈവിധ്യമാർന്ന നാടൻ ഭക്ഷ്യ വിഭവങ്ങൾ പ്രവാസി സമൂഹ ത്തിനു രുചിച്ചറിയാൻ ഈ വർഷത്തെ ആദ്യ ഫല പ്പെരുന്നാൾ അവസരം ഒരുക്കി.

കൂടാതെ സണ്‍ഡേ സ്കൂൾ കുട്ടികളുടെ വിവിധ തരം ഗെയിമു കൾ, മാജിക് ലാംപ്, ഒൗഷധ ച്ചെടി കൾ, കര കൗശല വസ്തു ക്കൾ, പുസ്തക ങ്ങള്‍, വീട്ടു സാമഗ്രികൾ, ഇലക്ട്രോ ണിക്‌സ് ഉൽപന്ന ങ്ങൾ, വസ്ത്ര വ്യാപര സ്റ്റാളുകള്‍ അടക്കം അൻപതോളം സ്റ്റാളു കള്‍ ഒരുക്കി യിരുന്നു.

ഇടവക വികാരി റവ. ഫാദർ ബെന്നി മാത്യു സ്വാഗതം ആശംസിച്ചു. സഹ വികാരി ഫാ. പോൾ ജേക്കബ്, ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ, സെക്രട്ടറി സന്തോഷ് പവിത്ര മംഗലം, ജോയിന്റ് ജനറൽ കൺവീനർ കെ. കെ. സ്റ്റീഫൻ, ധന കാര്യ കമ്മിറ്റി ജോയിന്റ് കൺ വീനർ ജോർജ്ജ് വി. ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എനോര സോക്കര്‍ ഫെസ്റ്റ് 2017 ദുബായിൽ

November 22nd, 2017

sevens-foot-ball-in-dubai-epathram
ദുബായ് : എടക്കഴിയൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ ‘എനോര യു. എ. ഇ.’ സംഘ ടിപ്പി ക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട് ബോള്‍ ടൂര്‍ണ്ണ മെന്റ് ‘ എനോര സോക്കര്‍ ഫെസ്റ്റ് 2017’ നവംബര്‍ 24 വെള്ളി യാഴ്ച ദുബായ് മിര്‍ ദിഫ് അപ് ടൗണ്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. 24 ടീമുകള്‍ മാറ്റു രക്കുന്ന ഫുട്ബോള്‍ മാമാങ്കം ഇംഗ്ലീഷ് ഫുട്ബോളറും ഈസ്റ്റ് സ്പോര്‍ട്സ് മാനേജ്മെന്‍റ് എം. ഡി. യു മായ ജെയിംസ് ബോറിംഗ് ഉദ്ഘാടനം ചെയ്യും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നൊസ്റ്റാൾജിയ ക്ക് പുതിയ നേതൃത്വം

November 20th, 2017

logo-nostalgia-abudhabi-ePathram
അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ യായ നൊസ്റ്റാൾ ജിയ അബു ദാബി പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു.

പുതിയ ഭാര വാഹി കളായി മുഹമ്മദ് നഹാസ് (പ്രസി ഡന്‍റ്), നാസർ സയിദ് (വൈസ് പ്രസിഡന്‍റ്), മനോജ് ബാല കൃഷ്ണൻ (ജനറൽ സെക്രട്ടറി), മുജീബ് (ജോയിന്‍റ് സെക്രട്ടറി), സുധീർ കുഞ്ഞ് (ട്രഷറർ), കണ്ണൻ കരുണാ കരൻ (ജോയിന്‍റ് ട്രഷറർ) എന്നിവരെ തെരഞ്ഞെ ടുത്തു

രക്ഷാ ധികാരി കളായി അഹദ് വെട്ടൂർ, നൗഷാദ് ബഷീർ, ചീഫ് കോഡിനേറ്റർ രഹിൻ സോമൻ, കലാ വിഭാഗം കണ്‍ വീനർ വിഷ്ണു മോഹൻ ദാസ്, സാഹിത്യ വിഭാഗം കണ്‍ വീനർ ജയൻ, കായിക വിഭാഗം കണ്‍ വീനർ അനാർ ഖാൻ, ഇവന്‍റ് കോഡി നേറ്റർ സിർജാൻ, ബൈസൽ, വനിതാ വിഭാഗം കണ്‍വീനര്‍ സൗദ നാസര്‍,ബാല വേദി പ്രസിഡണ്ട് നൂറ നുജൂം എന്നിവ രേയും തെരഞ്ഞെ ടുത്തു.

മുസ്സഫ യിലെ മലയാളി സമാജ ത്തിൽ നടന്ന വാർഷിക പൊതു യോഗ ത്തിൽ അനിൽ കുമാര്‍ അദ്ധ്യ ക്ഷത വഹിച്ചു. സജീം സുബൈർ പ്രവർ ത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

നൊസ്റ്റാൾജിയ വർണ്ണോത്സവം -2017 എന്ന പേരിൽ പുതിയ കമ്മിറ്റി യുടെ പ്രവർത്തന ഉല്‍ഘാടനം നവംബർ 24 വെള്ളി യാഴ്ച വൈകുന്നേരം അബുദാബി മലയാളി സമാജത്തിൽ വച്ച് വിവിധ കലാ പരി പാടി കളുടെ അരങ്ങേറും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി കൂട്ടായ്മ ‘അകലാട് പ്രവാസി ഫ്രണ്ട്‌സ്’ ഭരണ സമിതി

November 19th, 2017

logo-pravasi-koottayma-ePathram
അബുദാബി : തൃശൂർ ജില്ലയിലെ അകലാട് നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ‘അകലാട് പ്രവാസി ഫ്രണ്ട്‌സ്’ ജനറൽ ബോഡി യോഗം അബു ദാബി ഇന്ത്യൻ ഇസ്ലാമിക സെന്റർ ഓഡി റ്റോറിയ ത്തിൽ വെച്ച് നടന്നു.

എസ്. എ. അബ്ദുൽ റഹിമാൻ (പ്രസിഡണ്ട്) സിദ്ധീഖ് കെ. അകലാട് (ജനറൽ സെക്രട്ടറി) എന്നിവരുടെ നേതൃത്വ ത്തിൽ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.

akalad-pravasi-sa-abdul-rahiman-sidheek-ePathram

എസ്. എ. അബ്ദുൽ റഹിമാൻ (പ്രസിഡണ്ട്) സിദ്ധീഖ് (ജനറൽ സെക്രട്ടറി)

വൈസ് പ്രസിഡണ്ടുമാര്‍ മുസ്തഫ ഒയാസീസ്‌,ഹക്കീo, ആഷിക്.കെ എന്നിവരും ജോയിന്റ് സെക്രട്ടറി മുസ്തഫ അബു, യൂസഫ് യാഹൂ, എ. വി. യൂനസ്, അനസ് യൂസഫ്, ജിഷാദ് എന്നിവര്‍ നേതൃത്വം നല്‍കുന്ന പതിനെട്ട് അംഗ എക്സി ക്യൂട്ടീവ് കമ്മിറ്റി യെയും തെരഞ്ഞെ ടുത്തു.

വിവിധ എമിറേറ്റുകളിൽ നിന്നു മായി അകലാട് നിവാ സി കളായ 125 ൽ അധികം അംഗങ്ങൾ യോഗ ത്തിൽ സംബന്ധിച്ചു.

അകലാട് പ്രവാസി ഫ്രണ്ട്‌സ് രക്ഷാധി കാരി അബു ബക്കർ എ. പി. മുഖ്യ അതിഥി യായിരുന്നു. മുൻ പ്രസി ഡണ്ട് പി. കെ. ഷാഫി ആദ്ധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി ഉസാമുദ്ധീൻ സ്വാഗതവും ഷജീൽ നന്ദിയും പറഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ട് അകലാട് എന്ന പ്രദേശ ത്തി ന്റെ സാമൂഹ്യ മേഖല യിൽ മികച്ച പ്രവർ ത്തന ങ്ങൾ കാഴ്ച വെക്കാൻ ഈ കൂട്ടായ്മ ക്കു കഴിഞ്ഞു വെന്നും കൂടുതൽ ഊർജ്ജി തമായ പ്രവർ ത്തന ങ്ങളുമായി മുന്നോട്ടു പോകും എന്ന് പുതിയ കമ്മിറ്റി അറിയിച്ചു.

യു. എ. ഇ. യിലെ അകലാട് നിവാസികൾ സംഘാടകരു മായി ബന്ധപ്പെടണം. (ഫോൺ : 050 3393 275)

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഖോർഫക്കാൻ ബീച്ചിൽ ‘ഫിറ്റ്നസ്സ് ചലഞ്ച് 30 – 30’ വെള്ളിയാഴ്ച

November 9th, 2017

health-fitness-yoga-ePathram
അബു ദാബി  : ദുബായ് സർക്കാർ ആവിഷ്കരി ച്ചിട്ടുള്ള ‘ഫിറ്റ്നസ് ചലഞ്ച് 30 – 30’ പരി പാടി യോട്  ഐക്യ ദാർഢ്യം  പ്രഖ്യാ പിച്ചു കൊണ്ട് അബു ദാബി യിലെ ട്രഡീഷ ണൽ മാർഷൽ ആർട്സ് ഫുജൈറ യിലെ ഖോർ ഫക്കാൻ ബീച്ചി ൽ സംഘ ടിപ്പിക്കുന്ന ആരോഗ്യ ബോധ വല്‍കരണ ശില്‍പ  ശാല യും  ഏക ദിന കായികോത്സ വവും നവംബർ 10 വെള്ളി യാഴ്ച രാവിലെ 10 മണിക്ക് ആരം ഭിക്കും.

ആരോഗ്യ പരി ചരണ രംഗത്തെ നവീന ആശയ ങ്ങളെ യും പരിശീലന രീതി കളെയും കുറിച്ച് ഡോ. സുമേഷ്, ടി. എം. എ. ചീഫ് ഇൻസ്ട്ര ക്ടറും എക്‌സാമി നറുമായ സെൻസായ് ഫായിസ്  കണ്ണപുരം, പ്രശസ്ത ട്രെയിനറും കരാട്ടേ പരിശീല കനു മായ സെൻസായി ഹാരിസ്, സെൻസായി റഈസ്, ഹാഷിം, ഷമീർ, ഗസ്നി, ഫാസിൽ, റഷീദ് എന്നിവരുടെ നേതൃത്വ ത്തിൽ നടക്കുന്ന ബോധ വൽകരണ ക്ലാസ്സും ഉണ്ടാ യിരി ക്കും.

പരിപാടി യിൽ യോഗ, കരാട്ടേ അടക്കമുള്ള വിവിധ ആയോധന കല കളുടെ പ്രദർശനവും ഫുട്ബോൾ, നീന്തൽ തുടങ്ങി യ കായിക ഇന ങ്ങളുടെ അവതരണവും നടക്കും.

ടി. എം. എ. ക്ലബ് അംഗ ങ്ങൾക്ക് പുറമെ വിദ്യാർത്ഥി കളും രക്ഷിതാക്കളും അദ്ധ്യാപകരും അടക്കം  വിവിധ രാജ്യ ക്കാ രായ നൂറോളം പേർ ശിൽപ ശാല യിൽ പങ്കെടുക്കും. പരി പാടി യിലേക്ക് പൊതു ജന ങ്ങൾ ക്കും സൗജന്യ പ്രവേശനം അനുവദി ക്കും എന്ന് കോഡി നേറ്റർ ഫഹദ്‌ സഖാഫി ചെട്ടിപ്പടി, ഷുക്കൂർ പയ്യന്നൂർ എന്നി വർ അറിയിച്ചു.

വിവരങ്ങൾക്ക് : മുഹമ്മദ് ഫായിസ്, 050 8891 362.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പണം അയക്കു വാന്‍ യു. എ. ഇ. എക്സ് ചേഞ്ച് മൊബൈൽ ആപ്പും വെബ് സൈറ്റും
Next »Next Page » ചരിത്ര ത്തിലേക്ക് കടന്നു ചെല്ലാൻ ‘ലൂവ്റെ അബു ദാബി’ തുറന്നു »



  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine