
അബുദാബി : പ്രഥമ ആയുഷ് അന്തര്‍ ദേശീയ സമ്മേള നവും ശാസ്ത്ര പ്രദർശ നവും നവംബര്‍ 9 മുതൽ 11 വരെ മൂന്നു ദിവസ ങ്ങളി ലായി ദുബായ് ഇന്റര്‍ നാഷണല്‍ കൺ വൻഷൻ ആൻഡ് എക്‌സി ബിഷൻ സെന്റ റിൽ നടക്കും.
കേന്ദ്ര ആയുഷ് മന്ത്രാലയ ത്തിന്റെ സഹ കരണ ത്തോടെ അബുദാബി ഇന്ത്യൻ എംബസി, ദുബായ് ഇന്ത്യൻ കോൺ സു ലേറ്റ്, സയൻസ് ഇന്ത്യ ഫോറവും സംയുക്ത മായി സംഘടി പ്പി ക്കുന്ന പരി പാടി യുടെ ഉദ്ഘാടനം യു. എ. ഇ. സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ നിര്‍വ്വഹിക്കും. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്, യു. എ. ഇ. ആരോഗ്യ – രോഗ പ്രതിരോധ കാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഉവൈസ്, സന്തോഷ കാര്യ സഹ മന്ത്രി ഉഹൂദ് ബിൻത് ഖൽഫാൻ അല്‍ റൗമി എന്നിവര്‍ പങ്കെടുക്കും.

ആയുർവേദ, യോഗ ആന്‍ഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോ പ്പതി എന്നിവയുടെ സമ്മോ ഹന മാണ് ആയുഷ്. ഈ രംഗ ങ്ങളിൽ നിന്നുള്ള 600 ഓളം പ്രതി നിധി കളും 20 ലോക രാജ്യ ങ്ങളില്‍ നിന്നുള്ള വിദഗ്ധ രും ആയുഷ് സമ്മേള നത്തിൽ പങ്കെടുക്കും എന്നും ഇന്ത്യൻ സോഷ്യൽ സെന്ററിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ ഇന്ത്യൻ അംബാ സിഡർ നവദീപ് സിംഗ് സൂരി അറി യിച്ചു.
ജീവിത ശൈലി രോഗങ്ങള്‍ പ്രതിരോധി ക്കുവാ നുള്ള അറിവു കളാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം പങ്കു വെക്കുക.
ആയുഷ് സമ്മേളന ത്തിന്റെ ചെയര്‍ മാനും എന്‍. എം. സി. ഗ്രൂപ്പ് മേധാവി യുമായ ഡോ. ബി. ആര്‍. ഷെട്ടി, ജനറല്‍ സെക്രട്ടറി ഡോ. ശ്യാം വി. എല്‍, സയന്‍സ് ഇന്ത്യാ ഫോറം പ്രസിഡന്റ് മഹേഷ് നായര്‍, ജി. സി. സി. കോഡിനേറ്റര്‍ ടി. എം. നന്ദ കുമാര്‍, ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ജയ ചന്ദ്രന്‍ നായര്‍, എ. ഡി. എഫ്. സി. എ. സി.ഇ.ഒ. റാഷിദ് മുഹമ്മദ് അലി അല്‍ റാസ് അല്‍ മന്‍സൂരി, അംറോക് ടെക്‌നിക്കല്‍ മാനേജര്‍ ജിഹാദ് അലി സായിദ് അല്‍ അലവി എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.





അബുദാബി : നടനും നർത്ത കനു മായ വിനീതിന്റെ വിസ്മയ നൃത്ത ച്ചുവടു കളു മായി കല അബു ദാബി യുടെ വാർഷിക ആഘോഷ പരി പാടി ‘കലാഞ്ജലി’ ഇന്ത്യാ സോഷ്യൽ സെന്ററിൽ അര ങ്ങേറി. രണ്ടു മണിക്കൂർ നീണ്ടു നിന്ന പരിപാടി യിൽ നിമിഷ ങ്ങൾക്കകം മാറി മറി യുന്ന വേഷ വിധാന ങ്ങ ളോട് കൂടി വിനീതി നൊപ്പം ചുവട് വച്ചത് കൊച്ചി യിലെ തേജോ മയി നൃത്ത സംഘ ത്തിൽ നിന്നു ള്ള ബോണി മാത്യു, സരുൺ, ദീപക്, കാവ്യാ മാധവ്, അനീഷ, അഞ്ജന എന്നി വരാ ണ്. മല യാള ത്തിലെ യും മറ്റ് ഇന്ത്യൻ ഭാഷ കളി ലെയും ക്ലാസിക് സിനിമാ ഗാന ങ്ങൾ ക്കാണ് സംഘം ചുവടു കൾ വച്ചത്.




























