ചാവക്കാട്‌ പ്രവാസി ഫോറം ‘സ്നേഹ കലാ സന്ധ്യ’ ശ്രദ്ധേയ മായി

December 7th, 2015

dubai-chavakkad-pravasi-forum-ePathram
ദുബായ് : യു. എ. ഇ. യിലെ ചാവക്കാട്‌ നിവാസി കളായ പ്രവാസി കളുടെ കൂട്ടായ്മ യായ ചാവക്കാട്‌ പ്രവാസി ഫോറം ‘സ്നേഹ കലാ സന്ധ്യ’ എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.

പ്രസിഡന്റ്‌ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രമുഖ വ്യവ സായിയും വാഫി ഗ്രൂപ്പ്‌ ചെയർ മാനു മായ ചന്ദ്ര ബോസ് ‘സ്നേഹ കലാ സന്ധ്യ’ ഉദ്ഘാടനം ചെയ്തു.

യുറോപ്യൻ ഹെൽത്ത്‌ കെയർ മനേജമന്റ്‌ അവാർഡ്‌ നേടിയ പ്രവാസി ഫോറം ഓവർസീസ്‌ കൺവീനര്‍ ഡോക്ടർ എ. കെ. നാസറിനെ ആദരിച്ചു.

പ്രവാസി ഫോറം അംഗവും നൃത്താദ്ധ്യാപ കനു മായ ചാവക്കാട്‌ മണിയും ശിഷ്യരും കൂടി അവതരി പ്പിച്ച വിവിധ നൃത്ത രൂപ ങ്ങൾ ‘സ്നേഹ കലാ സന്ധ്യ’ കുടുംബ സംഗമ ത്തിനു മാറ്റു കൂട്ടി.

ഷാജി അച്ചുതന്‍, കബീർ മൊയ്തു എന്നിവര്‍ നയിച്ച ഗാന മേള, ഐശ്യര്യ അനിലും സംഘ വും അവത രിപ്പിച്ച തിരു വാതിര ക്കളി, അൻസാർ വെഞ്ഞാറ മൂടിന്റെ മിമിക്രി എന്നിവ പരി പാടി കള്‍ക്ക് കൊഴുപ്പേകി.

ശംസുദ്ധീൻ രായമരക്കാര്‍, കെ. സി.ഉസ്മാന്‍ എന്നിവര്‍ ചേർന്ന് ഒരുക്കിയ ‘ഇലകൾ’ എന്ന നാടകവും പ്രേക്ഷക പ്രശംസ നേടി.

ചെയർമാൻ കമാൽ കാസിം, ജനറല്‍ സെക്രട്ടറി അൻവർ അബ്ദുൽ ഖാദർ, ബാദുഷ, സാലിഹ്‌ മുഹമ്മദ്‌, ജയൻ ആലുങ്ങൽ, ഫറൂക്ക്‌ അമ്പലത്ത് വീട്ടിൽ, മൻസൂർ മണത്തല എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

Comments Off on ചാവക്കാട്‌ പ്രവാസി ഫോറം ‘സ്നേഹ കലാ സന്ധ്യ’ ശ്രദ്ധേയ മായി

പൊന്നാനി നിവാസികള്‍ ഒത്തുകൂടി

November 25th, 2015

ponnani-city-welfare-forum-pcwf-logo-ePathram
ദുബായ് : പ്രവാസി കൂട്ടായ്മ യായ പൊന്നാനി സിറ്റി വെല്‍ ഫെയര്‍ ഫോറം ‘പൊന്നാനി ഇന്‍ ദുബായ് കുടുംബ സംഗമം’ എന്ന പേരില്‍ ദുബായ് സബീല്‍ പാര്‍ക്കില്‍ സംഘടി പ്പിച്ച പരിപാടി ബീക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

ലഹരി ക്കും ലൈംഗിക ചൂഷണത്തിനും എതിരെ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പൊന്നാനി നഗര സഭ യില്‍ നടക്കുന്ന പ്രചാരണത്തിന് ഐക്യ ദാര്‍ഢൃം പ്രഖ്യാപിച്ച് ഒ. ഒ. കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ പ്രതിജ്ഞ ചൊല്ലി കൊടു ത്തു.

ഡോ. അബ്ദുല്‍ റഹ്മാന്‍ കുട്ടി, ഷാജി ഹനീഫ്, പി. കെ. അബ്ദുല്‍ കരീം, എ. എ. സ്വാലിഹ്, ശിഹാബ് കെ. കെ., സുബൈര്‍. എസ്. കെ എന്നിവര്‍ ആശംസ നേര്‍ന്നു.

പത്തേമാരി എന്ന സിനിമ യുടെ സംവിധായകന്‍ സലീം അഹ്മദ്, നിര്‍മാതാ ക്കളായ അഡ്വ. ടി. കെ. ആഷിക്, ടി. പി. സുധീഷ് എന്നിവര്‍ ചടങ്ങില്‍ അതിഥി കള്‍ ആയിരുന്നു. അംഗ ങ്ങ ളു ടേയും കുട്ടി കളുടേയും വിവിധ കലാ – കായിക പരിപാടി കളും നടന്നു.

- pma

വായിക്കുക: , , ,

Comments Off on പൊന്നാനി നിവാസികള്‍ ഒത്തുകൂടി

തണ്ണീര്‍ പന്തല്‍ ‘സ്‌നേഹ സംഗമം’ സംഘടിപ്പിച്ചു

October 30th, 2015

sabeena-shajahan-releae-thanneer-panthal-souvenir-ePathram
ദുബായ് : മാറഞ്ചേരി പഞ്ചായ ത്തിലെ യു. എ. ഇ. പ്രവാസി കളുടെ കൂട്ടായ്മ യായ ‘തണ്ണീര്‍ പന്തല്‍’ ആറാം വാര്‍ഷിക ആഘോഷ മായ ‘സ്‌നേഹ സംഗമം’ ദുബായില്‍ സംഘടിപ്പിച്ചു.

തണ്ണീര്‍ പന്തല്‍ പ്രസിഡന്റ് ബഷീര്‍ സില്‍സില അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രമുഖ ചലച്ചിത്ര സംവിധായകന്‍ സുഗീത് ഉദ്ഘാടനം ചെയ്തു. ആറാം വാര്‍ഷിക ആഘോഷ ത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ‘തണ്ണീര്‍ പന്തല്‍ 2015’ എന്ന സ്മരണിക എഴുത്തു കാരി സബീന ഷാജഹാന്‍ പ്രകാശനം ചെയ്തു.

തണ്ണീര്‍ പന്തലിന്റെ മുതിര്‍ന്ന അംഗം സി. എം. ജാബിര്‍ സ്മരണിക ഏറ്റു വാങ്ങി. സബ് എഡിറ്റര്‍ ഷമീം മുഹമ്മദ് പുസ്തകം പരിചയ പ്പെടുത്തി. മടപ്പാട്ട് അബൂബക്കര്‍, ആല്‍ബര്‍ട്ട് അലക്‌സ്, യുവ നടന്‍ ഫൈസല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അജയന്‍ എണ്ണാഴി, ബക്കര്‍ മാറഞ്ചേരി എന്നിവരെ ആദരിച്ചു.

അന്‍വര്‍ സാദത്ത്,സിന്ധു പ്രേംകുമാര്‍, ആദില്‍ അത്തു, ബക്കര്‍ മാറഞ്ചേരി എന്നിവര്‍ അണി നിരന്ന ഗാന മേളയും ഡി ഫോര്‍ ഡാന്‍സ് ഫെയിം പ്രണവിന്റെയും ടീമിന്റെയും നൃത്തവും ബിജേഷും റഹ്മാനും ചേര്‍ന്ന് അവതരിപ്പിച്ച മിമിക്‌സും അരങ്ങേറി.

മാഗസിന്‍ എഡിറ്ററും തണ്ണീര്‍ പന്തല്‍ സെക്രട്ടറി യുമായ എന്‍. കെ. അബ്ദുല്‍ നാസര്‍ സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്ററും ജോയിന്റ് സെക്രട്ടറി യുമായ സുധീര്‍ മന്നിങ്ങയില്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on തണ്ണീര്‍ പന്തല്‍ ‘സ്‌നേഹ സംഗമം’ സംഘടിപ്പിച്ചു

പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണം ആഘോഷിച്ചു

October 12th, 2015

pullut-association-nri-meet-2012-ePathram
ഷാര്‍ജ : കൊടുങ്ങലൂരിലെ പുല്ലൂറ്റ്‌ നിവാസി കളുടെ പ്രവാസി കൂട്ടായ്മ  യു. എ. ഇ. പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസ്സി യേഷന്‍ ഹാളില്‍ നടന്ന പരിപാടി കള്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ ഉദ്ഘാടനം ചെയ്തു.

uae-pulloot-association-felicitate-vk-muraleedharan-ePathram

ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് അര്‍ഹനായ വി. കെ. മുരളീധരനെ ആദരിച്ചു

പി. എന്‍. വിനയ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജീവ കാരുണ്യ പ്രവര്‍ ത്തന ത്തിന് പുല്ലൂറ്റ് അസോസ്സി യേഷന്‍ നല്‍കുന്ന ലൈഫ് ടൈം അച്ചീവ് മെന്റ് അവാര്‍ഡിന് അര്‍ഹ നായ വി. കെ. മുരളീധരനെ ആദരിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ വിദ്യാര്‍ ത്ഥികള്‍ക്കുള്ള പാരി തോഷി ക ങ്ങളും വിതരണം ചെയ്തു

അഷറഫ് കൊടുങ്ങല്ലൂര്‍ ആശംസ നേര്‍ന്നു. ഡോള്‍ കെ. വി. സ്വാഗതവും സുനില്‍ കുമാര്‍ പീടിക പറമ്പില്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണം ആഘോഷിച്ചു

പയ്യന്നൂര്‍ സൗഹൃദ വേദി ഓണം ഈദ് ആഘോഷം

October 6th, 2015

singer-mg-sreekumar-ePathram
അബുദാബി : പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ചാപ്‌റ്റര്‍ ഓണം – ഈദ് ആഘോഷ ങ്ങള്‍ യു. എ. ഇ. എക്‌സ്‌ ചേഞ്ച് സെന്റര്‍ പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഉദ്‌ഘാടനം ചെയ്‌തു. പ്രമുഖ ഗായകന്‍ എം. ജി. ശ്രീകുമാര്‍ മുഖ്യാതിഥി ആയിരുന്നു.

ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്ന ആഘോഷ പരിപാടികളിൽ സൗഹൃദ വേദി പ്രസിഡന്റ്‌ ബി. ജ്യോതി ലാല്‍ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂരിലെ അദ്ധ്യാപകന്‍ ആയിരുന്ന വി. പി. കൃഷ്ണ പൊതുവാള്‍, തിരക്കഥാ കൃത്ത് ചന്ദ്രന്‍ രാമന്തളി, ഹംദാന്‍ അവാര്‍ഡ്‌ ജേതാവ് ഗോപികാ ദിനേശ്, മൈലാഞ്ചി മ്യൂസിക് റിയാലിറ്റി ഷോ വിജയി ഹംദാ നൗഷാദ് തുടങ്ങിയ വരെ ചടങ്ങില്‍ ആദരിച്ചു.

അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അംഗ ങ്ങളുടേയും കുട്ടി കളുടേയും വിവിധ കലാ പരിപാടി കള്‍, മാവേലി എഴുന്നെള്ള ത്ത്, ഓണ സദ്യ എന്നിവയും നടന്നു.

- pma

വായിക്കുക: , , ,

Comments Off on പയ്യന്നൂര്‍ സൗഹൃദ വേദി ഓണം ഈദ് ആഘോഷം


« Previous Page« Previous « തൊഴിൽ സാദ്ധ്യത കൾ പ്രവാസികള്‍ ഉപയോഗ പ്പെടുത്തണം : ടി. ടി. ഇസ്മായില്‍
Next »Next Page » ടീച്ചേഴ്സ് കോണ്‍ഫറന്‍സ് 2015 : ഇന്ത്യന്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്യും »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine