അനോര ഓണാഘോഷം ഐ. എസ്. സി. യില്‍

October 1st, 2015

logo-anora-tvm-ePathram
അബുദാബി : തിരുവനന്തപുരം ജില്ല ക്കാരുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ അനോര യുടെ (അനന്തപുരം നോൺ റസിഡന്റ്‌സ് അസോസി യേഷന്‍) ഓണാഘോഷം ഒക്ടോബര്‍ 9 വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കൾചറല്‍ സെന്ററില്‍ (ഐ. എസ്. സി) വെച്ച് നടത്തും.

രാവിലെ പത്തര മുതല്‍ ആരംഭി ക്കുന്ന ആഘോഷ പരിപാടി കളുടെ ഭാഗമായി അംഗങ്ങളു ടെയും കുട്ടികളു ടെയും വിവിധ കലാ പരിപാടി കളും ഓണസദ്യ യും ഉണ്ടാകും.

വിശദ വിവരങ്ങള്‍ക്ക് : 050 – 79 21 747, 052 – 98 77 288

- pma

വായിക്കുക: , , , ,

Comments Off on അനോര ഓണാഘോഷം ഐ. എസ്. സി. യില്‍

ഇസ്മകിന്റെ പൊന്നാനി പ്പെരുമ ശ്രദ്ധേയമായി

September 22nd, 2015

അബുദാബി : ഇമ്പിച്ചി ബാവ സ്‌മാരക മെഡിക്കൽ എഡ്യുക്കേഷണൽ കൾച്ചറൽ സെന്റർ (ഇസ്‌മക്) കേരള സോഷ്യൽ സെന്ററിൽ സംഘടി പ്പിച്ച ‘പൊന്നാനി പ്പെരുമ’ പരിപാടി യുടെ വൈവിധ്യ ത്താൽ ശ്രദ്ധേയ മായി.

ഇസ്‌മക് പ്രസിഡന്റ് സാദിഖ് സാഗോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ്, എം. എ. ആരിഫ് എം. എൽ. എ. ഉദ്‌ഘാടനം ചെയ്‌തു. പ്രമുഖ ചലച്ചിത്ര നടൻ മാമുക്കോയ, ഇമ്പിച്ചി ബാവ ഗ്രാമീണ വികസന സഹകരണ ബാങ്ക് പ്രസിഡന്റ് ടി. എം. സിദ്ദീഖ്, മധു പരവൂർ, സലീം ചോലമുഖത്ത്, കെ. ബി. മുരളി, നബീൽ, ഷെഫീഖ്, മുഹമ്മദ് മുസ്‌തഫ വെളിയ ങ്കോട് എന്നിവർ പ്രസംഗിച്ചു.

അബുദാബിയിലെ കലാ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയരായ പിന്നണി ഗായകൻ കബീർ, ഹംദ നൗഷാദ്, ഫാറൂഖ് പൊന്നാനി, ബെന്നി ടോം, അഞ്‌ജന സുബ്രഹ്മണ്യൻ, നബ്‌ഹാൻ നജീബ് എന്നിവരെ ആദരിച്ചു. പൊന്നാനി യുടെ ചരിത്രം വിശദീ കരിച്ചു കൊണ്ടുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.

കബീർ, സലീം കോടത്തൂർ, കലാഭവൻ ജിന്റോ, അജീഷ് കോട്ടയം, ഷെഫീഖ് പെരുമ്പാ വൂർ, മനാഫ് അലി, മുത്തു പട്ടുറുമാൽ, ഹംദ നൗഷാദ്, ഹർഷ ചന്ദ്രൻ എന്നിവ രുടെ നേതൃത്വത്തിൽ സംഗീത നിശയും വിവിധ കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on ഇസ്മകിന്റെ പൊന്നാനി പ്പെരുമ ശ്രദ്ധേയമായി

എസ്. എസ്. എല്‍. സി. തുല്യതാ പരീക്ഷ തുടങ്ങി

September 10th, 2015

educational-personality-development-class-ePathram
ദുബായ് : കേരള സാക്ഷരതാ മിഷന്റെ കീഴില്‍ നടത്തുന്ന എസ്. എസ്. എല്‍. സി. തുല്യതാ പരീക്ഷ ഗള്‍ഫില്‍ ബുധനാഴ്ച ആരംഭിച്ചു.

യു. എ. ഇ. യില്‍ ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളി ലാണ് പരീക്ഷാ കേന്ദ്രം. വിവിധ എമിരേറ്റു കളി ല്‍ നിന്നായി 24 വയസ്സ് മുതല്‍ 56 വയസ്സു വരെ യുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ 57 പേരാണ് ഇത്തവണ പരീക്ഷ എഴുതു ന്നത്. ഏഴു ദിവസ ങ്ങളി ലായി ട്ടാണ് പരീക്ഷ നടക്കുന്നത്.

2013 ലാണ് ആദ്യമായി എസ്. എസ്. എല്‍. സി. തുല്യതാ പരീക്ഷയ്ക്ക് കേരള സാക്ഷരതാ മിഷന്‍ തുടക്കമിട്ടത്. യു. എ. ഇ. യിലെ പരീക്ഷാ കേന്ദ്രമായ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ 2013 ല്‍ 51 പേരും 2014 ല്‍ 73 പേരു മാണ് പരീക്ഷ എഴുതിയത്.

പരീക്ഷാ സമ്പര്‍ക്ക കേന്ദ്ര ങ്ങളായി ദുബായില്‍ കെ. എം. സി. സി. ഓഫീസും അബുദാബി യില്‍ ഇന്ത്യന്‍  ഇസ്ലാമിക് സെന്ററു മാണ് പ്രവര്‍ത്തിച്ചു വരുന്നത്. അടുത്ത എസ്. എസ്. എല്‍. സി. തുല്യതാ പരീക്ഷ ക്കുള്ള ബാച്ചി ലേക്ക് പ്രവേശനം ആരംഭിച്ച തായി ദുബായ് കെ. എം. സി. സി. ഭാരവാഹി കള്‍ അറിയിച്ചു.

പരീക്ഷാ ഭവന്റെ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോറ ത്തിന്റെ മാതൃകയും വിശദ വിവര ങ്ങളും ലഭിക്കും.

വിവരങ്ങള്‍ക്ക് 04 – 27 27 773 എന്ന നമ്പറില്‍ ബന്ധപ്പെടാവുതാണ്.

* പത്താം തരം തുല്യതാ പരീക്ഷ ആഗസ്റ്റ്‌ 27ന്

* പത്താം തരം തുല്യതാ പരീക്ഷ സെപ്തംബര്‍ നാലിന്

* പത്താം തരം തുല്യതാ കോഴ്‌സ്‌ : രജിസ്‌ട്രേഷന്‍ അബുദാബിയിലും


- pma

വായിക്കുക: , , , ,

Comments Off on എസ്. എസ്. എല്‍. സി. തുല്യതാ പരീക്ഷ തുടങ്ങി

ആന്‍റിയ രക്ത ദാന ക്യാമ്പില്‍ നൂറ്റി ഇരുപതു പേര്‍ രക്തം ദാനം ചെയ്തു

July 26th, 2015

anria-ankamali-nri-blood-donation-camp-2015-ePathram
അബുദാബി : അങ്കമാലി നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ അങ്കമാലി എന്‍. ആര്‍. ഐ. അസോസി യേഷന്‍ (ആന്‍റിയ) അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച രക്ത ദാന ക്യാമ്പില്‍ നൂറ്റി ഇരുപതു പേര്‍ പങ്കെടുത്തു രക്തം ദാനം ചെയ്തു

അബുദാബി ബ്ലഡ് ബാങ്കില്‍ നടന്ന ചടങ്ങില്‍ ആന്റിയ വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. കേരളാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എന്‍. വി. മോഹന്‍ പരിപാടി ഉത്ഘാടനം ചെയ്തു. ബ്ലഡ്‌ ബാങ്ക് പ്രതിനിധി ഡോക്ടര്‍ ഹസ്സ മംദൂഹ്, ആന്റിയ കോഡിനേറ്റര്‍ ജസ്റ്റിന്‍ പോള്‍, കണ്‍വീനര്‍ മനു വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Donate Blood … Donate Love and Life എന്ന മുദ്രാവാക്യ വുമായി സംഘടിപ്പിച്ച രക്ത ദാന ക്യാമ്പില്‍ യു. എ. ഇ. യിലെ വിവിധ എമിരേറ്റു കളില്‍ നിന്നു മുള്ള സ്ത്രീ കള്‍ അടക്കമുള്ള ആന്റിയ അംഗ ങ്ങളും സാധാരണ ക്കാരായ തൊഴിലാളി കളും മറ്റു സംഘടനാ പ്രതി നിധി കളുമായി നൂറ്റി ഇരുപതു പേര്‍ രക്തം ദാനം ചെയ്യുവാനായി എത്തിയിരുന്നു.

ഒരു പ്രാദേശിക കൂട്ടായ്മ ഇത്രയും പേരെ ഈ പരിപാടിയിലേക്ക് എത്തിച്ചതില്‍ ബ്ലഡ്‌ ബാങ്ക് പ്രതിനിധികള്‍ ഭാരവാഹികളെ പ്രത്യേകം അഭിനന്ദിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടര്‍ച്ചയായ മൂന്നാം വര്‍ഷ മാണ്‌ അങ്ക മാലി എന്‍. ആര്‍. ഐ. അസോസി യേഷന്‍ അബുദാബി ചാപ്റ്റര്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ആന്‍റിയ രക്ത ദാന ക്യാമ്പില്‍ നൂറ്റി ഇരുപതു പേര്‍ രക്തം ദാനം ചെയ്തു

ബാച്ച് ചാവക്കാട് പ്രവര്‍ത്തനോല്‍ഘാടനം

June 14th, 2015

batch-chavakkad-logo-ePathram
അബുദാബി : ചാവക്കാട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ബാച്ച് ചാവക്കാട്’ ഈ വര്‍ഷത്തെ കമ്മിറ്റി യുടെ പ്രവര്‍ത്തനോല്‍ഘാടനം കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എന്‍. വി. മോഹനന്‍ നിര്‍വ്വഹിച്ചു.

ksc-president-nv-mohanan-inaugurate-batch-committee-2015-ePathram

വിപുല മായ പരിപാടി കളോടെ അബുദാബി യില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അബുദാബി മലയാളി സമാജം കലാ വിഭാഗം സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തിരുവത്ര, പാലയൂര്‍ എന്‍. ആര്‍. ഐ. ഫോറം പ്രസിഡന്റ് സഗീര്‍, ബാച്ച് സ്ഥാപക പ്രസിഡന്റ് എ. കെ. അബ്ദുല്‍ ഖാദര്‍, മുന്‍ ജനറല്‍ സെക്രട്ടറി മാരായ ബഷീര്‍ കുറുപ്പത്ത്, പി. എം. അബ്ദുല്‍ റഹിമാന്‍, ടി. പി. അഷറഫ് തുടങ്ങി യവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ബാച്ച് പ്രസിഡന്റ് ഷബീര്‍ മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. എം. അബ്ദുല്‍ നാസര്‍ സ്വാഗതവും, ജോയിന്റ് സെക്രട്ടറി ജലീല്‍ കാര്യാടത്ത് നന്ദിയും പറഞ്ഞു. സംഗീത സംവിധായക നും ബാച്ച് ഈവന്റ് കോഡിനേറ്ററുമായ നൌഷാദ് ചാവക്കാട് നേതൃത്വം നല്‍കിയ ഗാനമേള യില്‍ അബുദാബി യിലെ പ്രമുഖ ഗായകരും ബാച്ച് അംഗങ്ങളും പങ്കെടുത്തു.

വൈസ് പ്രസിഡണ്ടുമാരായ ദയാനന്ദന്‍, കെ. എച്ച്. താഹിര്‍, ട്രഷറര്‍ എ. കെ. ബാബുരാജ്, പ്രോഗ്രാം കോഡിനേറ്റര്‍ മുഹമ്മദ്‌ താഹിര്‍, കെ. ആര്‍. രാജേഷ്, നദീര്‍ അബൂബക്കര്‍, ടി. വി. ഷാഹുല്‍ ഹമീദ്, സുനില്‍ നമ്പീരകത്ത് തുടങ്ങി യവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

Comments Off on ബാച്ച് ചാവക്കാട് പ്രവര്‍ത്തനോല്‍ഘാടനം


« Previous Page« Previous « ഇന്ത്യൻ മീഡിയ അബുദാബി യുടെ പ്രവർത്തന ഉദ്‌ഘാടനം ഇന്ത്യന്‍ അംബാസ്സിഡര്‍ നിര്‍വ്വഹിച്ചു
Next »Next Page » ‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ പ്രകാശനം ചെയ്തു »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine