ബി. ആർ. എസ്. വെഞ്ചേഴ്സ് – ഐ. ഐ. എം. ആദ്യ അന്താ രാഷ്ട്ര കേന്ദ്രം ദുബായിൽ

February 15th, 2018

indian-institute-of-management-with-dr-br-shetty-brs-ventures-ePathram
ദുബായ് : അഹമ്മദാ ബാദിലെ പ്രമുഖ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌ മെന്റി ന്റെ (ഐ. ഐ. എം.) ആദ്യവിദേശ കേന്ദ്രം ദുബായിൽ സ്ഥാപി ക്കുന്നതു സംബന്ധിച്ച് ഡോ. ബി. ആർ. ഷെട്ടി യുടെ നേതൃ ത്വ ത്തിലുള്ള ബി. ആർ. എസ്. വെഞ്ചേഴ്‍സു മായി ധാരണാ പത്രം ഒപ്പിട്ടു.

മാനേജ്‌ മെന്റ് വിദ്യാ ഭ്യാസ ത്തിലും പരി ശീലന ത്തിലും പ്രഗത്ഭ ചരിത്ര ത്തിന്ന് ഉടമ കളായ ഐ. ഐ. എമ്മി ന്റെ അനുഭവ സമ്പത്തും പ്രാവീണ്യ വും ഗൾഫ് മേഖല യിലും ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ ആരം ഭി ക്കുന്ന പ്രസ്തുത കേന്ദ്രം 2018 ജൂൺ മാസം തന്നെ പ്രവർ ത്തനം തുടങ്ങും എന്ന് അധി കാരി കൾ അറി യിച്ചു.

ബി. ആർ. എസ്. വെഞ്ചേഴ്‌സ് അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ ബന്ധങ്ങൾ, നടത്തിപ്പു സംവി ധാന ങ്ങൾ എന്നിവ യും ഐ. ഐ. എം. അഹമ്മദാ ബാദ് അക്കാദ മിക സൗകര്യ ങ്ങളും കൈകാര്യം ചെയ്യും. വിവിധ തല ങ്ങളിൽ സുദീർഘ പരിചയ മുള്ള രണ്ടു സ്ഥാപന ങ്ങ ളുടെ ഈ പങ്കാളിത്തം ഗൾഫ് മേഖല യിലെ മാനേജ് മെന്റ് ട്രെയിനിംഗ് രംഗത്തും അക്കാദമിക വളർച്ച യിലും ഗുണ ഫല ങ്ങളു ണ്ടാക്കും.

dr-br-shetty-brs-venture-iim-ahmedabad-ePathram

ഐ. ഐ. എമ്മി ന്റെ പൂർവ്വ വിദ്യാർത്ഥി കൾ ധാരാള മുള്ള യു. എ. ഇ. യിൽ, ദുബായിലെ ഈ പ്രത്യക്ഷ കേന്ദ്രം മാനേജ്മെന്റ് വിദ്യാഭ്യാസ ത്തിൽ പുതിയ നാഴിക ക്കല്ലാണ് എന്നും ലബ്ധ പ്രതിഷ്ഠ രായ ഡോ. ബി. ആർ. ഷെട്ടിയും ബി. ആർ. എസ്. വെഞ്ച്വേഴ്‌സ് ഗൾഫ് മേഖല യിൽ തങ്ങൾക്കു ലഭി ക്കാവുന്ന ഏറ്റവും മികച്ച പങ്കാളി കളാണ് എന്നും ചടങ്ങിൽ ഐ. ഐ. എം. ഡയറക്ടർ പ്രൊഫ. എറോൽ ഡിസൂസ അഭി പ്രായപ്പെട്ടു.

തനിക്ക് എത്രയും പ്രിയപ്പെട്ട വിദ്യാ ഭ്യാസ രംഗത്ത് ഇങ്ങിനെ ഒരു സംരംഭം തുടങ്ങുമ്പോൾ, ഇന്ത്യ യിലെ മികവി ന്റെ കേന്ദ്ര ങ്ങളി ലൊ ന്നായ അഹമ്മദാബാദ് ഐ. ഐ. എമ്മു മായി കൈ കോർക്കാന്‍ കഴിഞ്ഞത് ഗൾഫ് മേഖല യിലെ മാനേജ്മെന്റ് പഠന രംഗത്ത് ഉന്നതമായ ഒരിടം നേടു വാന്‍ കഴി യു ന്നതും അഭിമാന കര മാണ് എന്ന് ബി. ആർ. എസ്. വെഞ്ച്വേഴ്‌സ് സ്ഥാപകനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി സൂചിപ്പിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സെന്തോം ഫെസ്റ്റ് ശനിയാഴ്ച അബു ദാബി യിൽ

February 15th, 2018

logo-st-thomas-college-kozhencherry-alumni-santhom-ePathram
അബുദാബി : കോഴഞ്ചേരി സെൻറ്‌ തോമസ് കോളേജ് അലുമ്‌നി അബു ദാബി ചാപ്റ്റ റിന്റെ നേതൃത്വ ത്തിൽ സംഘടി പ്പിക്കുന്ന ‘സെന്തോം ഫെസ്റ്റ്’ 28 ആമത് വാർഷിക യോഗവും കുടുംബ സംഗമവും കലാ സന്ധ്യയും 2018 ഫെബ്രു വരി 17 ശനിയാഴ്ച വൈകുന്നേരം 6.30  മുതൽ മുസ്സഫ മാർ ത്തോമ്മാ കമ്മ്യൂ ണിറ്റി സെന്റ റിൽ നടക്കും.

വാർഷിക സമ്മേളന ത്തിൽ പ്രസിഡണ്ട് ടി. എം. മാത്യു അദ്ധ്യക്ഷത വഹിക്കും. പുതിയ ഭാര വാഹി കളു ടെ തെരഞ്ഞെടുപ്പും നടക്കും.

പൂർവ്വ വിദ്യാർത്ഥി കളുടെ മക്കളിൽ നിന്നും 10,12 ക്ലാസ്സു കളിലെ പരീക്ഷ കളിൽ ഉന്നത വിജയം നേടിയ വിദ്യാ ർത്ഥി കൾക്ക് അവാർഡുകൾ സമ്മാനിക്കും.

st-thomas-collage-kozhencherry-santhom-fest-ePathram-

തുടർന്ന് സംഗീത സന്ധ്യ, നൃത്ത രൂപ ങ്ങളുടെ അവ തരണം, മിമിക്സ് തുടങ്ങി വിവിധ കലാ പരിപാടി കളും അംഗ ങ്ങളുടെ വിനോദ പരിപാടി കളും അര ങ്ങേറും.

വിശദ വിവരങ്ങൾക്ക് 055 -26 45 000 എന്ന നമ്പരിൽ ബന്ധപ്പെടണം എന്ന് സെക്രട്ടറി അനിൽ സി. ഇടിക്കുള അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ‘അസ്മ (ASMA)’ സൗഹൃദ സംഗമം

February 6th, 2018

logo-pravasi-koottayma-ePathram
അബുദാബി : പ്രമുഖ വിദ്യാഭ്യാസ സ്ഥാപന മായ മുഹമ്മദ് സദഖ് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർ ത്ഥി കളുടെ മല യാളി കൂട്ടായ്മ ‘അസ്മ (ASMA)’ യു. എ. ഇ. സൗഹൃദ സംഗമം, ഉമ്മുല്‍ ഖുവൈ നില്‍ സംഘ ടിപ്പിച്ചു.

അറുപതോളം പേര്‍ പങ്കെടുത്ത സൗഹൃദ സംഗമ ത്തില്‍ വിവിധ പരിപാടി കള്‍ അര ങ്ങേറി.അഷീർ, അൻവർ, ഷാൻ മാലിക്ക് എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അകലാട് പ്രവാസി ഫ്രണ്ട്‌സ് ‘സ്നേഹ സംഗമം’ വെള്ളിയാഴ്ച

January 30th, 2018

logo-akalad-pravasi-friends-ePathram

ഷാർജ : തൃശൂർ ജില്ലയിലെ അകലാട് നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ അകലാട് പ്രവാസി ഫ്രണ്ട്‌സ് ‘സ്നേഹ സംഗമം’ എന്ന പേരിൽ ഒത്തു കൂടുന്നു.

ഫെബ്രുവരി രണ്ട് വെള്ളി യാഴ്‌ച രാവിലെ പത്തു മണി മുതൽ ഷാർജ യിലെ നാഷണൽ പാർക്കിൽ നടക്കുന്ന സ്നേഹ സംഗമ ത്തിൽ വെച്ച് പ്രവാസ ജീവിത ത്തിന്റെ 35 വര്‍ഷം പൂര്‍ത്തി യാക്കിയ അകലാട് നിവാസി കളെ ആദരി ക്കുന്നു.

കൂടാതെ അംഗ ങ്ങൾക്കും കുടുംബ ങ്ങൾക്കു മായി വിവിധ കലാ – കായിക മത്സര ങ്ങൾ, കുട്ടികൾ ക്കായി ചിത്ര രചന, പെയിന്റിംഗ് മത്സര ങ്ങൾ എന്നിവ സംഘ ടിപ്പിക്കുന്നു.

വിവരങ്ങൾക്ക് : 050 50 88 950 (സിദ്ധീഖ്).

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാസ്സ്പോര്‍ട്ടിലെ വേര്‍ തിരിവ് : ഇന്ത്യൻ മീഡിയ അബുദാബി നിവേദനം നൽകി

January 29th, 2018

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി : ഇന്ത്യൻ പാസ്സ്പോർട്ട് നിറം മാറ്റുവാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണം എന്നാ വശ്യ പ്പെട്ടു കൊണ്ട് അബു ദാബി യിലെ മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മ ‘ഇന്ത്യൻ മീഡിയ അബു ദാബി’ യുടെ പ്രതിനിധി സംഘം ന്യൂ ഡൽഹി യിൽ എത്തി കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണ ന്താന ത്തിന് നിവേദനം നൽകി.

ima-abudhabi-media-delegates-with-minister-kannanthanam-ePathram

ഇന്ത്യൻ മീഡിയ അബുദാബി’ യുടെ പ്രതിനിധി സംഘം ന്യൂ ഡൽഹി യിൽ

ജനങ്ങൾക്കിട യിൽ വേർ തിരിവ് സൃഷ്ടി ക്കുന്ന വിധ ത്തിൽ പാസ്സ് പോർട്ട് രണ്ടു നിറ ങ്ങളിൽ ആക്കി മാറ്റുന്ന തിലൂടെ വിദ്യാ ഭ്യാസ പര മായി പിന്നോക്കം നിൽക്കുന്ന പൗരന്മാരെ സമൂഹ ത്തിനിട യിൽ താഴ്ത്തി കെട്ടുക യാണ് ചെയ്യുന്നത്. വിദ്യാഭ്യാസ യോഗ്യത കുറവുള്ള ആയിര ക്കണ ക്കിനു പേർ തങ്ങളുടെ കഠിന പ്രയത്ന ത്തിലൂടെ യും മറ്റു കഴിവു കളിലൂടെ യും വിദേശ ങ്ങളിൽ മെച്ചപ്പെട്ട ജോലി ചെയ്തു വരുന്നുണ്ട്.

വിദ്യാഭ്യാസ പര മായി പിന്നിൽ നിൽക്കുന്നവർ എന്ന് മറ്റുള്ളവർക്ക് ബോധ്യ പ്പെടുത്തുന്ന വിധ ത്തിൽ പാസ്സ് പോർട്ട് നിറം മാറു ന്നതോടെ ഇത്തര ക്കാരായ ആയിര ക്കണ ക്കിന് പേർക്ക് തങ്ങളുടെ തൊഴിൽ നഷ്ട പ്പെടുന്ന അവസ്ഥയുണ്ടാകും.

അതു പോലെ തന്നെ പാസ്സ് പോർട്ടി ലെ അവസാന പേജ് ഇല്ലാതാക്കുന്നതും നിരവധി പ്രയാസ ങ്ങൾക്ക് ഇട യാക്കും. പ്രവാസി കൾ വിദേശ രാജ്യ ങ്ങളിലും നാട്ടിലും മേൽ വിലാസം തിരി ച്ചറി യുന്നതിനു വേണ്ടി യാണ് പൊതുവേ പാസ്സ് പോർട്ടി ലെ അവ സാന പേജ് ഉപ യോഗ പ്പെടു ത്തുന്നത്. ഇത് ഇല്ലാതാകുന്ന തോടെ ഭാവി യിൽ വിസ സംബന്ധ മായ ആവശ്യങ്ങൾ അടക്കം ഒട്ടേറെ പ്രയാസ ങ്ങൾ നേരിടേണ്ടി വരും എന്നതിൽ സംശയ മില്ല എന്നും നിവേദന ത്തിൽ ഊന്നി പറഞ്ഞു.

പതിറ്റാണ്ടു കളായി രാജ്യ ത്തിന് വിദേശ നാണ്യം നേടി ത്തരി കയും സാമ്പത്തിക രംഗത്ത് അതുല്യ മായ സംഭാ വന കൾ നൽകി വരുന്നവരു മായ പ്രവാസി കളെ ദോഷ കര മായി ബാധി ക്കുന്ന പുതിയ നീക്ക ത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം എന്നും ഇന്ത്യൻ മീഡിയ അബു ദാബി കമ്മിറ്റി നിവേദന ത്തിൽ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ വിദേശ കാര്യ മന്ത്രി യുമായി ചർച്ച നടത്തി കഴിയാവുന്ന തര ത്തിൽ പരിശ്രമ ങ്ങൾ നടത്തും എന്ന് ഒൗദ്യോഗിക വസതിയിൽ നടന്ന കൂടി ക്കാഴ്ചയിൽ മന്ത്രി അൽഫോൻസ് കണ്ണന്താനം നിവേദക സംഘ ത്തിന് ഉറപ്പു നൽകി.

ഇന്ത്യൻ മീഡിയ അബു ദാബി കമ്മിറ്റി പ്രസിഡന്‍റ് റസാഖ് ഒരുമനയൂർ, ജനറൽ സെക്രട്ടറി സമീർ കല്ലറ, ട്രഷറർ റാഷിദ് പൂമാടം, വൈസ് പ്രസിഡന്‍റ് ടി. പി. ഗംഗാ ധരൻ, അംഗ ങ്ങളായ അനിൽ സി. ഇടിക്കുള, മുനീർ പാണ്ട്യാല, ടി. പി. അനൂപ്, ഷിൻസ് സെബാസ്റ്റ്യൻ എന്നിവർ ക്കൊപ്പം രാജ്യ സഭാംഗം പി. വി. അബ്ദുൽ വഹാബും സന്നിഹിത നായിരുന്നു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാജം യുവ ജനോത്സവം : അങ്കിതാ അനീഷ്‌ കലാ തിലക൦
Next »Next Page » കുവൈറ്റിൽ പൊതു മാപ്പ് ജ​നുവ​രി 29 മു​ത​ൽ പ്രാബല്യത്തിൽ »



  • മെഹ്ഫിൽ ഹ്രസ്വ ചിത്ര-മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു
  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine