കൺസോൾ അബു ദാബി യിൽ രൂപ വത്കരിച്ചു

October 25th, 2017

chavakkad-console-medical-charitable-trust-ePathram
അബുദാബി ; നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യ മായി ഡയാലിസിസ് നൽകു കയും അനുബന്ധ ചികി ത്സയും ബോധ വത്കരണ ക്ലാസ്സു കളും നൽകി വരുന്ന ചാവക്കാട് കേന്ദ്ര മായി പ്രവർത്തി ക്കുന്ന ‘കൺ സോൾ’ എന്ന കൂട്ടായ്മ യുടെ അബു ദാബി ഘടകം രൂപ വത്കരിച്ചു.

ജാതി മത ഭേത മന്യേ നിർദ്ധന രായ രോഗി കൾക്ക് ആശ്വാസം പകർന്നു കൊണ്ട് കഴിഞ്ഞ ഏഴു വർഷ മായി പ്രവർത്തി ക്കുന്ന ‘കൺസോൾ’ ഇതിനകം തന്നെ 28,000 വൃക്ക രോഗി കൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തു കൊടുത്ത തായും സംഘാ ടകർ അറി യിച്ചു.

ചാവക്കാട് താലൂക്ക് തല ത്തിൽ പ്രവർത്തി ക്കുന്ന ‘കൺസോളി’ ന്റെ ജീവ കാരുണ്യ രംഗത്തെ മുന്നേറ്റ ത്തിന് കൂടുതൽ ഊർജ്ജം പകരുന്നതി നാ യിട്ടാണ് പ്രവാസ ലോകത്തെ ചാവക്കാട്ടു കാരായ പൊതു പ്രവർ ത്തകർ ചേർന്ന് ‘കൺ സോൾ അബുദാബി ഘടക’ ത്തിന് രൂപം നല്കി യത്.

ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ ചേർന്ന യോഗ ത്തിൽ, കൺസോൾ മാനേജിംഗ് ട്രസ്റ്റിയും ഫാത്തിമ ഗ്രൂപ്പ്‌ ചെയർ മാനു മായ ഇ. പി. മൂസ്സ ഹാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് കെ. എസ്. എ. ബഷീർ കൺ സോളി ന്റെ പ്രവർത്തന ങ്ങളെ ക്കുറിച്ച് വിശദീ കരിച്ചു. പി. വി. ഉമ്മർ, കെ. പി. സക്കരിയ്യ, ഷബീർ മാളിയേക്കൽ തുടങ്ങി യവർ സംസാരിച്ചു.

ഈ കൂട്ടായ്മയുടെ ബന്ധപ്പെടുവാൻ താല്പര്യ മുള്ളവർ വിളിക്കുക : 050 566 1153, 050 818 3145.

വിശദ വിവര ങ്ങള്‍ക്ക് കണ്‍സോള്‍ ഫേയ്സ് ബുക്ക് പേജ് സന്ദര്‍ശിക്കുക.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

വടകര എൻ. ആർ. ഐ. ഫോറം കുടുംബ സംഗമം

October 15th, 2017

vatakara-nri-forum-logo-ePathram
അബുദാബി : പ്രവാസി കൂട്ടായ്മ യായ വടകര എന്‍. ആർ. ഐ. ഫോറം അബുദാബി ചാപ്റ്റര്‍ കുടുംബ സംഗമവും ഓണം – ഈദ് ആഘോഷ പരിപാടി കളും ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റ റിൽ വച്ചു നടന്നു. ചടങ്ങില്‍ പ്രമുഖ അഭി നേതാവ് ജയരാജ് വാര്യര്‍ മുഖ്യാതിഥി ആയിരുന്നു.

ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ജയ ചന്ദ്രൻ നായർ, മലയാളി സമാജം പ്രസിഡണ്ട് വക്കം ജയലാൽ, സെക്രട്ടറി എ. എം. അൻസാർ തുടങ്ങിയ വർ സംബ ന്ധിച്ചു.

വടകര എന്‍. ആർ. ഐ. ഫോറം പ്രസിഡണ്ട് ഇന്ദ്ര തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രജീദ് പട്ടോളി സ്വാഗതം പറഞ്ഞു. ട്രഷറർ യാസിർ അറഫാത്ത് നന്ദി രേഖ പ്പെടുത്തി. ഫോറം അംഗങ്ങളുടെ യും കുട്ടി കളുടെ യും വിവിധ കലാ പരി പാടി കളും ഗാന മേളയും അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായിൽ ഫുട്ബോൾ വർക്ക് ഷോപ്പ് വെള്ളിയാഴ്ച

September 27th, 2017

sevens-foot-ball-in-dubai-epathram
ദുബായ് : കെ. എം.സി.സി. യും എഫ്. സി. കേരള യും സംയുക്ത മായി സംഘടി പ്പിക്കുന്ന ഫുട്ബോൾ വർക്ക് ഷോപ്പ് സെപ്റ്റംബർ 29 വെള്ളി യാഴ്ച രാത്രി 7.30 ന് ദുബായ് കെ. എം. സി. സി. ഹാളിൽ വെച്ച് നടക്കും എന്ന് സംഘാടകർ അറി യിച്ചു.

ഇന്ത്യയിലെ ആദ്യ ജനകീയ പ്രൊഫ ണൽ ടീമായ എഫ്. സി. കേരള യുടെ പ്രമുഖ താര ങ്ങൾ പങ്കെടുക്കുന്ന ശില്പ ശാല യിൽ 30 മിനിറ്റ് ദൈർഘ്യമുള്ള അവതരണവും ഫുട് ബോളിനെ കുറിച്ചുള്ള ചോദ്യോത്തരങ്ങളും ഉണ്ടായി രിക്കും.

ഇന്ത്യൻ അണ്ടർ 17 വേൾഡ് കപ്പ് ടീമിന്‍റെ ചീഫ് കോച്ച് നാരായണ മേനോൻ, സന്തോഷ് ട്രോഫി മുൻ ഗോൾ കീപ്പർ പി. ജി. പുരുഷോ ത്തമൻ, നവാസ്, അഡ്വ. ദിനേശ് എന്നി വരും ശില്പ ശാല യിൽ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലത്തീഫ് കുഞ്ഞിമോൻ നാട്ടിലേക്ക് യാത്ര യാവുന്നു

September 25th, 2017

batch-chavakkad-logo-ePathram
അബുദാബി : ഗുരുവായൂര്‍ നിയോജക മണ്ഡലം നിവാ സി കളുടെ  പ്രവാസി കൂട്ടായ്മ, ബാച്ച് ചാവക്കാട് 2017 – 18 വര്‍ഷ ത്തെ കമ്മിറ്റി യുടെ പ്രവര്‍ത്തന ഉല്‍ ഘാടനം കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു.

ബാച്ച് പ്രസിഡണ്ട് ഷബീർ മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാച്ച് രക്ഷാധി കാരിയും ഫാത്തിമ ഗ്രൂപ്പ് ചെയർ മാനു മായ ഇ. പി. മൂസ്സാ ഹാജി മുഖ്യാ തിഥി ആയിരുന്നു. പ്രവാസി ഭാരതി  റേഡിയോ എം. ഡി. കെ.  ചന്ദ്ര സേനൻ ഉദ്ഘാടനം നിർവ്വഹിച്ചു.

കാൽ നൂറ്റാണ്ടിലെ പ്രവാസ ജീവിതം മതി യാക്കി നാട്ടി ലേക്ക് മടങ്ങുന്ന ബാച്ച് മുൻ വൈസ്‌ പ്രസിഡണ്ട് ലത്തീഫ് കുഞ്ഞിമോന് യാത്ര യയപ്പു നൽകി.

ഇന്ത്യൻ മീഡിയ അബുദാബി കമ്മിറ്റി പ്രസിഡണ്ട് റസാഖ് ഒരുമനയൂർ, അബു ദാബി മലയാളി സമാജം ഓഡിറ്റർ സി. എം. അബ്ദുൽ കരീം, സമാജം കായിക വിഭാഗം സെക്രട്ടറി എ. എം. അബ്ദുൽ നാസ്സർ, മാസ് എജ്യൂക്കേഷൻ ഇൻസ്റ്റിറ്റിയൂട്ട് മാനേജർ മുഹമ്മദ് ഇഖ്ബാൽ തുടങ്ങി യവർ ആശംസകൾ നേർന്നു സംസാ രിച്ചു.

ബാച്ച് അംഗ ങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ രംഗത്തു ഉന്നത വിജയം നേടിയ കുട്ടി കളെ യും ബാച്ച് അംഗ വും സാമൂഹ്യ പ്രവർത്ത കനു മായ ദാനിഫ് കാട്ടി പ്പറ മ്പിൽ, ഗാന രചയിതാ ക്കളായ സൈനുദ്ധീൻ ഇരട്ടപ്പുഴ, സിദ്ധീഖ് കൈത മുക്ക്, യൂസുഫ് യാഹു, രവീന്ദ്രൻ എന്നി വരെയും ആദരിച്ചു. ബാച്ച് ജനറൽ സെക്രട്ടറി ജലീൽ കാര്യാടത്ത് സ്വാഗതവും ട്രഷറർ ബാബു രാജ് നന്ദിയും പറഞ്ഞു.

തുടർന്ന് സംഗീത സംവിധായകൻ നൗഷാദ് ചാവക്കാ ടിന്റെ നേതൃത്വ ത്തിൽ ‘ചാവക്കാട് സിംഗേഴ്സ്’ അവ തരി പ്പിച്ച സംഗീത നിശയും അരങ്ങേറി.

കെ. എച്ച്. താഹിർ, ബഷീർ കുറുപ്പത്ത്, ഷാഹു മോൻ പാലയൂർ, പി. എം അബ്ദുൽ റഹി മാൻ എന്നിവർ പരി പാടി കൾ നിയന്ത്രിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കോഴഞ്ചേരി കോളേജ് അലുംമ്നി യുടെ ഓണാഘോഷം ശ്രദ്ധേയമായി

September 25th, 2017

അബുദാബി : കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലുംമ്നി അബു ദാബി ചാപ്റ്റർ ഓണാഘോഷം സംഘടി പ്പിച്ചു. പ്രസിഡണ്ട് ടി. എം. മാത്യു വിന്റെ അദ്ധ്യക്ഷത യില്‍ നടന്ന ചടങ്ങില്‍ മുൻ പ്രിൻസിപ്പൽ പ്രൊഫ. ജോർജ്ജ് എബ്രഹാം ആഘോഷ പരി പാടി കള്‍ ഉല്‍ഘാടനം ചെയ്തു.

മാർത്തോമ്മാ ഇടവക വികാരി റവ. ബാബു പി. കുല ത്താക്കൽ, സഹ വികാരി റവ. ബിജു സി. പി., റവ. ഡോ. ജേക്കബ് ജോർജ്ജ്, അലുംമ്നി സെക്രട്ടറി അനിൽ സി. ഇടിക്കുള, വി. ജെ. തോമസ്, സെബി സി. എബ്രഹാം എന്നി വർ പ്രസംഗിച്ചു.

എൻ. എം. സി. കോർപ്പറേറ്റ് എക്സലൻസ് വൈസ് പ്രസിഡണ്ട് സീമാ ഷെട്ടി സമ്മാന ദാനം നിർവ്വഹിച്ചു.

പൂർവ്വ വിദ്യാർത്ഥി കളുടെ നേതൃത്വ ത്തിൽ ഒരുക്കിയ ആറന്മുള വഞ്ചി പ്പാട്ട്, തിരുവാതിര ക്കളി, ചെണ്ട മേളം അരങ്ങേറി.

തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അകത്തളം : ഗ്രൗണ്ട് സീറോ ചർച്ച ചെയ്യുന്നു
Next »Next Page » ക്രിക്കറ്റ് ടൂർണ്ണ മെന്‍റ് : ഫൈറ്റേഴ്സ് ഇലവൻ ജേതാക്കളായി »



  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine