അബുദാബി : കലാ – സാംസ്കാരിക കൂട്ടായ്മ യായ നൊസ്റ്റാൾജിയ അബുദാബി ‘സർഗ്ഗ ഭാവന 2016’ എന്ന പേരിൽ മലയാള ത്തിൽ ചെറു കഥ, കവിതാ രചനാ മത്സരം നടത്തുന്നു.
യു. എ. ഇ. യിലെ പ്രവാസി മല യാളി കൾക്കായി സംഘടി പ്പിക്കുന്ന മത്സര ത്തിൽ പതിനെട്ടു വയസ്സിനു മുകളി ലുള്ള വർക്കു പങ്കെടുക്കാം. മത്സര ത്തിനു പ്രത്യേക പ്രതിപാദ്യ വിഷയം ഇല്ല. ഒരാൾക്ക് എത്ര രചനകളും അയയ്ക്കാം. എന്നാൽ ഒരെണ്ണം മാത്രമേ വിധി നിർണ്ണ യ ത്തി നായി തെരഞ്ഞെ ടുക്കുക യുള്ളൂ. നേരത്തേ പ്രസിദ്ധീ കരിച്ചവ ആവരുത്. ചെറു കഥ 7500 വാക്കു കളിൽ കവി യാനോ കവിത കൾ ഒരു ഫുൾ പേജിൽ കവി യാനോ പാടില്ല.
വേഡ്, ആർ. ടി. എഫ്., പി. ഡി. എഫ്. ഫോർ മാറ്റിലോ ആയിരിക്കണം രചന കൾ.
sargabhavana at nostalgiauae dot com എന്ന ഇ – മെയിൽ വിലാസ ത്തിലോ, പോസ്റ്റ് ബോക്സ് നമ്പർ 10 98 38, അബുദാബി എന്ന വിലാസ ത്തിലോ, ഓൺ ലൈൻ പ്രവേശന ഫോം വഴിയോ രചന കൾ അയയ്ക്കാം.
റജിസ്ട്രേഷൻ ഫോമിൽ യഥാർത്ഥ പേരും വിലാസവും ഉൾ പ്പെടുത്തണം. രചനകൾ സെപ്റ്റംബർ 30 ന് അകം ലഭിക്കണം.
വിശദ വിവര ങ്ങൾക്ക് : 050 41 06 305, 050 46 95 607