നെന്മാറ ദേശം ഓണാഘോഷം ‘ഓണപ്പെരുമ’ ശ്രദ്ധേയ മായി

November 2nd, 2016

onapperuma-of-nenmara-desham-ePathram
ഉമ്മല്‍ഖുവൈന്‍ : പാലക്കാട് ജില്ല യിലെ നെന്മാറ സ്വദേശി കളുടെ പ്രവാസി കൂട്ടായ്മ യായ ‘നെന്മാറ ദേശം’ (ndos) സംഘ ടിപ്പിച്ച ഓണാഘോഷം ശ്രദ്ധേ യമായി. ഓണപ്പെരുമ എന്ന പേരില്‍ ഉമ്മല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസി യേഷന്‍ ഹാളില്‍ നടന്ന ആഘോഷം മാത്തുക്കുട്ടി കടോന്‍ ഉദ്ഘാടനം ചെയ്തു.

നെന്മാറ ദേശം വേല കമ്മിറ്റി പ്രസിഡന്റ് പി. സുധാകരന്‍ മുഖ്യാതിഥി ആയി രുന്നു. കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. പ്രശാന്ത് മങ്ങാട്ട്, പ്രമോദ് മങ്ങാട്ട്, വിനോദ് നമ്പ്യാര്‍, സജ്ജാദ് നാട്ടിക, ബാബു ഗുരു വായൂര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

പ്രദീപ് നെന്മാറ സ്വാഗതവും രവി മംഗലം നന്ദിയും പറഞ്ഞു. തുടര്‍ന്ന് അംഗ ങ്ങളുടേയും കുട്ടി കളുടേയും വിവിധ കലാ പരി പാടി കളും ഓണ സദ്യയും നടന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എടപ്പാള്‍ നിവാസികളുടെ ‘ഇടപ്പാളയം’ പ്രവർത്തനം ആരംഭിച്ചു

October 2nd, 2016

edappalam-inauguration-with-sand-art-udayan-ePathram
അബുദാബി : എടപ്പാള്‍ നിവാസികളുടെ ‘ഇടപ്പാളയം’ എന്ന പ്രവാസി കൂട്ടായ്മ യുടെ ഒൗപചാരിക ഉദ്ഘാടനം അബുദാബി കേരള സോഷ്യല്‍ സെന്‍ററിൽ നടന്നു. യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദി ന്‍െറ ചിത്രം മണൽ ഉപയോ ഗിച്ച് ആലേഖനം ചെയ്താണ് സാൻഡ് ആർട്ടിസ്റ്റ് ഉദയൻ പരി പാടി യുടെ ഔപചാരിക ഉദ്ഘാ ടനം നിര്‍വ്വ ഹിച്ചത്.

പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് കല്ലം പുള്ളി വിഷയ അവതരണം നടത്തി. പ്രവാസി കളുടെ ഉന്നമനം ലക്ഷ്യം വെച്ച് രൂപീ കരിച്ച ‘ഇടപ്പാളയം’ എടപ്പാളിന്‍െറ വികസന പ്രവര്‍ത്തന ങ്ങളില്‍ ശ്രദ്ധ കേന്ദ്രീ കരിക്കും എന്നും പ്രവാസി കള്‍ക്ക് ആശ്വാസ മേകുന്ന ഒട്ടേറെ പദ്ധതി കള്‍ ആസൂത്രണം ചെയ്യും എന്നും ഭാരവാഹി കള്‍ പറഞ്ഞു.

felicitate-sand-artist-udaya-edappal-ePathram

ആദ്യകാല പ്രവാസി കളും എടപ്പാള്‍ സ്വദേശി കളുമായ ഹൈദ്രോസ് ഹാജി, താഹ മാസ്റ്റര്‍, പ്രമുഖ ഗായക നായ കാദര്‍ഷാ എടപ്പാള്‍, സാന്‍ഡ് ആര്‍ട്ടിസ്റ്റ് ഉദയന്‍ എടപ്പാള്‍ എന്നിവരെ ആദരിച്ചു.

ഇടപ്പാളയം സെക്രട്ടറി ഹബീബ് റഹ്മാന്‍ സ്വാഗതവും രജീഷ് നന്ദിയും പറഞ്ഞു. കേരളത്തിന്റെയും യു. എ. ഇ. യുടെയും ദൃശ്യങ്ങൾ മണലിൽ ചിത്രീകരിച്ച് ഉദയന്റെ മണൽ ചിത്ര രചനയും ഗാന മേളയും അരങ്ങേറി. ജന പങ്കാളിത്തം കൊണ്ട് ‘ഇടപ്പാളയം’ ഉദ്ഘാടന പരി പാടി ശ്രദ്ധേയ മായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി കൂട്ടായ്മ ‘ഇടപ്പാളയം’ ഉദ്ഘാടനം വെള്ളിയാഴ്ച

September 28th, 2016

sand-artist-udayan-edappal-ePathram
അബുദാബി : എടപ്പാള്‍ നിവാസി കളുടെ ‘ഇടപ്പാളയം’ എന്ന പ്രവാസി കൂട്ടായ്മ യുടെ ഒൗപചാരിക ഉദ്ഘാടനം സെപ്റ്റംബര്‍ 30 വെള്ളിയാഴ്ച വൈകു ന്നേരം 6.30ന് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

‘ഇടപ്പാളയ’ ത്തിന്‍െറ ഉദ്ഘാടന ത്തോട് അനു ബന്ധിച്ച് പ്രമുഖ ചിത്ര കാരൻ ഉദയൻ എടപ്പാളിന്റെ ‘സാന്‍ഡ് ആര്‍ട്ട് ഷോ’ അരങ്ങേറും.

സാംസ്കാരിക സമ്മേ ളന ത്തിൽ ഉദയന്‍ എടപ്പാളി നെയും യു. എ. ഇ. യിലെ വിവിധ മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച എടപ്പാള്‍ നിവാസി കളായ പ്രവാസി കളെയും ആദരി ക്കും.  തുടർന്ന് യു. എ. ഇ. യിലെ പ്രമുഖ ഗായകർ അണി നിരക്കുന്ന ഗാന മേള യും അരങ്ങേറും.

പ്രവാസി കളുടെ ഉന്നമനം ലക്ഷ്യം വെച്ച് രൂപീകരിച്ച ‘ഇടപ്പാളയം’ എടപ്പാളിന്‍െറ വികസന പ്രവര്‍ത്തന ങ്ങളില്‍ ശ്രദ്ധ കേന്ദ്രീ കരിക്കും എന്നും പ്രവാസി കള്‍ക്ക് ആശ്വാസ മേകുന്ന ഒട്ടേറെ പദ്ധതി കള്‍ ആസൂത്രണം ചെയ്യും എന്നും ഭാരവാഹി കള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളന ത്തില്‍ സാന്‍ഡ് ആര്‍ട്ടിസ്റ്റ് ഉദയന്‍ എടപ്പാള്‍, ഇടപ്പാളയം കൂട്ടായ്മ യുടെ പ്രസിഡന്‍റ് രജീഷ് പാണക്കാട്ട്, സെക്രട്ടറി ഹബീബ് റഹ്മാന്‍ കോലക്കാട്ട്, സ്വാഗത സംഘം കണ്‍ വീനര്‍ നൗഷാദ് കല്ലം പുള്ളി, ഉപദേശക സമിതി അംഗ ങ്ങളായ പ്രകാശ് പല്ലി ക്കാട്ടില്‍, അഡ്വ. അബ്ദു റഹ്മാന്‍ കോലളമ്പ്, അബ്ദുല്‍ ഗഫുര്‍ വലിയ കത്ത്, പ്രായോജക പ്രതി നിധി കളായ നെല്ലറ ഷംസുദ്ദീന്‍, ത്വല്‍ഹത്ത്, വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എനോറ സംഗമം ഷാർജയിൽ വെള്ളിയാഴ്ച

September 27th, 2016

ദുബായ് : തൃശൂര്‍ ജില്ലയിലെ ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി കളുടെ യു. എ. ഇ. കൂട്ടായ്മ യായ എനോറ യുടെ വിപുല മായ സംഗമം സെപ്റ്റംബർ 30 വെള്ളി യാഴ്ച രാവിലെ പത്തര മണി മുതല്‍ ഷാർജ നാഷണൽ പാർക്കിൽ വെച്ച് നടക്കും.

സാംസ്‌കാരിക സംഗമം, അംഗ ങ്ങളുടേയും കുട്ടി കളു ടേയും വിനോദ – കലാ – കായിക മത്സര ങ്ങള്‍, കുട്ടി കള്‍ ക്കായി ചിത്ര രചന, കളറിംഗ് മല്‍സര ങ്ങള്‍ തുടങ്ങി വിവിധ പരി പാടി കള്‍ ഉണ്ടാവുമെന്ന് ഭാര വാഹികള്‍ അറി യിച്ചു.

യു. എ. ഇ. യിലുള്ള എടക്കഴിയൂര്‍ സ്വദേശി കളായ എല്ലാ വരും ഈ സ്നേഹ സംഗമ ത്തിലേക്ക് എത്തി ച്ചേരണം എന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവര ങ്ങള്‍ക്ക് റസാഖ് കളത്തിൽ (056 17 10 781), ശ്രീലാൽ ചക്കരാത്ത് (056 67 89 275) എന്നിവരെ ബന്ധ പ്പെടാ വുന്ന താണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് അലൂംനെ വാര്‍ഷികം ആഘോഷിച്ചു

September 27th, 2016

അബുദാബി : പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ യായ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് അലൂംനെ യു. എ. ഇ. ചാപ്റ്റ റിന്റെ ഏഴാം വാര്‍ഷിക ആഘോഷം അബു ദാബി ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ നടന്നു.

അലൂംനെ പ്രസിഡന്റ് രാജന്‍ സക്കറിയ അദ്ധ്യക്ഷത വഹിച്ചു.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി യും അബു ദാബി ഓര്‍ത്ത ഡോക്‌സ് ദേവാ ലയം സഹ വികാരി യു മായ ഷാജന്‍ സാമുവേല്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. തോമസ് വര്‍ഗീസ്, ജെംസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രിന്‍സി പ്പല്‍ ജോര്‍ജ് മാത്യു എന്നിവര്‍ സംസാരിച്ചു.

അലൂംനെ ജനറൽ സെക്രട്ടറി ജോര്‍ജ്ജ് ജേക്കബ് സ്വാഗത വും വൈസ് പ്രസി ഡണ്ട് പി. ജെ. ജോസ് നന്ദി യും പറഞ്ഞു.

അംഗ ങ്ങളു ടെയും കുട്ടി കളുടെയും വിവിധ കലാ പരി പാടി കൾ അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളി സമാജം പുതിയ കെട്ടിട ത്തിന്റെ ഉദ്ഘാടനം വെള്ളി യാഴ്ച
Next »Next Page » എനോറ സംഗമം ഷാർജയിൽ വെള്ളിയാഴ്ച »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine