
അബുദാബി : ഭക്ഷണ പ്രേമി കളുടെ സാമൂഹ്യ കൂട്ടായ്മ ‘ഫുഡ് കലവറ’ യുടെ രണ്ടാം വാർഷിക കുടുംബ സംഗമം “ഫുഡ് ഫെസ്റ്റ് 2017 ” എന്ന പേരിൽ ഏപ്രിൽ 21 വെള്ളിയാഴ്ച രാവിലെ 9 : 30 മുതൽ അബു ദാബി മുറൂർ റോഡിലെ അൽ സഫ്രാൻ പാർ ക്കിൽ വെച്ച് നടത്തുന്നു.
വിവിധ എമിറേറ്റു കളിൽ നിന്നുള്ള ഫുഡ് കലവറ യുടെ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾ ക്കുമായി പാചക മത്സരവും കുട്ടി കൾക്കായി വിവിധ കലാ കായിക മത്സര ങ്ങളും നടക്കും. അബുദാബി യിൽ സാമൂഹ്യ സാംസ്കാരിക രംഗത്തു മികച്ച പ്രകടനം കാഴ്ച വെച്ച വ്യക്തി കളെ ചട ങ്ങിൽ വെച്ച് ആദരിക്കും.
സ്വന്ത മായി ഭക്ഷണം പാകം ചെയ്യുക, വിത്യസ്ഥത കണ്ടെത്തുക, മറ്റുള്ള വർക്ക് പകർന്നു കൊടുക്കുക എന്ന താണ് ‘ഫുഡ് കലവറ’ കൂട്ടായ്മ യുടെ ലക്‌ഷ്യം. തനതു ഭക്ഷ്യ വിഭവ ങ്ങളും പല ഹാര ങ്ങളും അവ തരി പ്പിക്കുന്ന തോടൊപ്പം പുതിയ റെസിപ്പി കളും ഫുഡ് കലവറ യിലൂടെ ലഭ്യ മാണ്‍. സോഷ്യൽ മീഡിയ യിൽ സജീവ മായ ഈ കൂട്ടായ്മ യില്‍ നൂറിലധികം അംഗ ങ്ങളുണ്ട്.
വിവരങ്ങൾക്ക് : 050 79 16 313 (ഗഫൂർ കൊടക്കാട്ട്), 050 59 12 169 (സെയ്തു. കെ. വി.)





അബുദാബി : യു. എ. ഇ. യിലെ കണ്ണൂർ ജില്ലാ കണ്ണ പുരം മഹൽ നിവാസി കളുടെ പ്രവാസി കൂട്ടായ്മ യുടെ സംഗമം ‘പെരുമ–2017′ സംഘടി പ്പിച്ചു. അബു ദാബി മുറൂർ സഫ്രാൻ പാർക്കിൽ മഹ്‌റൂഫ് ദാരിമി യുടെ പ്രാർത്ഥന യോടെ തുടക്കം കുറിച്ച കുടുംബ സംഗമ ത്തിൽ യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും അടക്കം നിരവധി മഹല്ല് നിവാസികൾ സംബന്ധിച്ചു.





























