ദുബായ് : ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭ ത്തിന് പിന്തുണ യുമായി ന്യൂയോര്‍ക്ക് ആസ്ഥാന മായുള്ള ‘ഏഷ്യ അമേരിക്ക ഇക്കണോമിക് ഫോറം’ ദുബായില്‍ നിക്ഷേപക സെമിനാര്‍ ഒരുക്കുന്നു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാമത് വാര്‍ഷിക ത്തോട് അനുബന്ധിച്ച് ഏപ്രില്‍ 17 ന് ഉച്ചയ്ക്ക് 3 മണിക്ക് ദുബായ് അറ്റ്‌ലാന്റിസ് ഹോട്ടലില്‍ നടക്കുന്ന സെമിനാറില്‍ അറുനൂറില്‍ പരം പ്രതിനിധി കള്‍ പങ്കെടുക്കും.
‘ഉണരുന്ന ഭാരതവും പ്രവാസി പങ്കാളിത്ത ത്തിന്റെ പുനര്‍ നിര്‍വചനവും’, ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ : കേരളവും യാഥാര്‍ത്ഥ്യവും’ എന്നീ വിഷയ ങ്ങളില്‍ സെമിനാര്‍ നടക്കും. ഇരുന്നൂറ്റി അന്‍പതില്‍ പരം പ്രതിനിധികള്‍ യു. എസ്, യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യ, ജി. സി. സി. രാജ്യങ്ങള്‍ എന്നിവട ങ്ങളില്‍ നിന്നുള്ളവര്‍ ആയിരിക്കും എന്ന് മീഡിയ കണ്‍വീനര്‍ റോജിന്‍ പൈനുംമൂട് അറിയിച്ചു.
വിവരങ്ങള്‍ക്ക് :- 050 62 59 941 (ഐസക് ജോണ്‍ പട്ടാണി പ്പറമ്പില്‍)