അബുദാബി : പയ്യന്നൂര്‍ സൌഹൃദ വേദി അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യ ത്തില്‍ നവംബര്‍ 27 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ‘സൌഹൃദ സന്ധ്യ 2014’ എന്ന പേരില്‍ സംഗീത നൃത്ത പരിപാടി നടത്തും.
മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ഷെറീഫ്, സിനിമ പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഇതില്‍ നിന്നുള്ള വരുമാനം ജീവകാരുണ്യ സഹായത്തിനു വിനിയോഗി ക്കും എന്ന്‍ സൌഹൃദ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരന്‍ അറിയിച്ചു.