അബുദാബി : കാസ്രോട്ടാര്‍ മാത്രം എന്ന ഫേസ്ബുക്ക് കൂട്ടായ്മ യുടെ ആഭിമുഖ്യ ത്തിലുള്ള ‘കാസ്രോട്ടാര്‍ സോക്കര്‍ ലീഗ്’ ഫുട്ബാള്‍ മത്സരം ഫെബ്രുവരി 27 വെള്ളിയാഴ്ചഉച്ചക്ക് 2.30 മുതല്‍ അബുദാബി ആംഡ് ഫോഴ്സസ് ക്ളബ് മൈതാനത്ത് നടക്കും.
യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നുള്ള 24 ടീമു കളാണ് പത്ത് മിനിറ്റ് വീതം നീളുന്ന മത്സരത്തില്‍ പങ്കെടുക്കുക. ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ഒരു ലക്ഷം ഇന്ത്യന്‍ രൂപ യാണ് സമ്മാനമായി നല്‍കുക. അറുപതിനായിരം രൂപ രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിനും സമ്മാനിക്കും. വ്യക്തിഗത നേട്ടങ്ങള്‍ക്ക് മറ്റു പുരസ്കാരങ്ങള്‍ സമ്മാനിക്കും എന്നും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ പറഞ്ഞു.
പരിപാടി യുടെ ബ്രോഷര്‍ പ്രകാശനം ഡെയ്മര്‍ കോണ്‍ട്രാക്ടിംഗ് എം. ഡി. ജാഫര്‍ മുസ്തഫ അബു സേഫ്ലൈന് നല്‍കി പ്രകാശനം ചെയ്തു. സി. എച്ച്. അഷ്റഫ്, സോക്കര്‍ ലീഗ് ചെയര്‍മാന്‍ ഷമീം ബേക്കല്‍, കണ്‍വീനര്‍ സുല്‍ഫി സാനി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം കാസ്രോട്ടാര്‍ ചാരിറ്റി ഫണ്ട് അബുദാബി എന്ന കൂട്ടായ്മ യുടെ പ്രവര്‍ത്തന ങ്ങള്‍ ക്കായി വിനിയോഗിക്കാന്‍ പദ്ധതി എന്ന് സംഘാടകര്‍ പറഞ്ഞു.