തണ്ണീര്‍ പന്തല്‍ ‘സ്‌നേഹ സംഗമം’ സംഘടിപ്പിച്ചു

October 30th, 2015

sabeena-shajahan-releae-thanneer-panthal-souvenir-ePathram
ദുബായ് : മാറഞ്ചേരി പഞ്ചായ ത്തിലെ യു. എ. ഇ. പ്രവാസി കളുടെ കൂട്ടായ്മ യായ ‘തണ്ണീര്‍ പന്തല്‍’ ആറാം വാര്‍ഷിക ആഘോഷ മായ ‘സ്‌നേഹ സംഗമം’ ദുബായില്‍ സംഘടിപ്പിച്ചു.

തണ്ണീര്‍ പന്തല്‍ പ്രസിഡന്റ് ബഷീര്‍ സില്‍സില അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രമുഖ ചലച്ചിത്ര സംവിധായകന്‍ സുഗീത് ഉദ്ഘാടനം ചെയ്തു. ആറാം വാര്‍ഷിക ആഘോഷ ത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ‘തണ്ണീര്‍ പന്തല്‍ 2015’ എന്ന സ്മരണിക എഴുത്തു കാരി സബീന ഷാജഹാന്‍ പ്രകാശനം ചെയ്തു.

തണ്ണീര്‍ പന്തലിന്റെ മുതിര്‍ന്ന അംഗം സി. എം. ജാബിര്‍ സ്മരണിക ഏറ്റു വാങ്ങി. സബ് എഡിറ്റര്‍ ഷമീം മുഹമ്മദ് പുസ്തകം പരിചയ പ്പെടുത്തി. മടപ്പാട്ട് അബൂബക്കര്‍, ആല്‍ബര്‍ട്ട് അലക്‌സ്, യുവ നടന്‍ ഫൈസല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അജയന്‍ എണ്ണാഴി, ബക്കര്‍ മാറഞ്ചേരി എന്നിവരെ ആദരിച്ചു.

അന്‍വര്‍ സാദത്ത്,സിന്ധു പ്രേംകുമാര്‍, ആദില്‍ അത്തു, ബക്കര്‍ മാറഞ്ചേരി എന്നിവര്‍ അണി നിരന്ന ഗാന മേളയും ഡി ഫോര്‍ ഡാന്‍സ് ഫെയിം പ്രണവിന്റെയും ടീമിന്റെയും നൃത്തവും ബിജേഷും റഹ്മാനും ചേര്‍ന്ന് അവതരിപ്പിച്ച മിമിക്‌സും അരങ്ങേറി.

മാഗസിന്‍ എഡിറ്ററും തണ്ണീര്‍ പന്തല്‍ സെക്രട്ടറി യുമായ എന്‍. കെ. അബ്ദുല്‍ നാസര്‍ സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്ററും ജോയിന്റ് സെക്രട്ടറി യുമായ സുധീര്‍ മന്നിങ്ങയില്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on തണ്ണീര്‍ പന്തല്‍ ‘സ്‌നേഹ സംഗമം’ സംഘടിപ്പിച്ചു

പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണം ആഘോഷിച്ചു

October 12th, 2015

pullut-association-nri-meet-2012-ePathram
ഷാര്‍ജ : കൊടുങ്ങലൂരിലെ പുല്ലൂറ്റ്‌ നിവാസി കളുടെ പ്രവാസി കൂട്ടായ്മ  യു. എ. ഇ. പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസ്സി യേഷന്‍ ഹാളില്‍ നടന്ന പരിപാടി കള്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ ഉദ്ഘാടനം ചെയ്തു.

uae-pulloot-association-felicitate-vk-muraleedharan-ePathram

ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് അര്‍ഹനായ വി. കെ. മുരളീധരനെ ആദരിച്ചു

പി. എന്‍. വിനയ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജീവ കാരുണ്യ പ്രവര്‍ ത്തന ത്തിന് പുല്ലൂറ്റ് അസോസ്സി യേഷന്‍ നല്‍കുന്ന ലൈഫ് ടൈം അച്ചീവ് മെന്റ് അവാര്‍ഡിന് അര്‍ഹ നായ വി. കെ. മുരളീധരനെ ആദരിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ വിദ്യാര്‍ ത്ഥികള്‍ക്കുള്ള പാരി തോഷി ക ങ്ങളും വിതരണം ചെയ്തു

അഷറഫ് കൊടുങ്ങല്ലൂര്‍ ആശംസ നേര്‍ന്നു. ഡോള്‍ കെ. വി. സ്വാഗതവും സുനില്‍ കുമാര്‍ പീടിക പറമ്പില്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണം ആഘോഷിച്ചു

പയ്യന്നൂര്‍ സൗഹൃദ വേദി ഓണം ഈദ് ആഘോഷം

October 6th, 2015

singer-mg-sreekumar-ePathram
അബുദാബി : പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ചാപ്‌റ്റര്‍ ഓണം – ഈദ് ആഘോഷ ങ്ങള്‍ യു. എ. ഇ. എക്‌സ്‌ ചേഞ്ച് സെന്റര്‍ പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഉദ്‌ഘാടനം ചെയ്‌തു. പ്രമുഖ ഗായകന്‍ എം. ജി. ശ്രീകുമാര്‍ മുഖ്യാതിഥി ആയിരുന്നു.

ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്ന ആഘോഷ പരിപാടികളിൽ സൗഹൃദ വേദി പ്രസിഡന്റ്‌ ബി. ജ്യോതി ലാല്‍ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂരിലെ അദ്ധ്യാപകന്‍ ആയിരുന്ന വി. പി. കൃഷ്ണ പൊതുവാള്‍, തിരക്കഥാ കൃത്ത് ചന്ദ്രന്‍ രാമന്തളി, ഹംദാന്‍ അവാര്‍ഡ്‌ ജേതാവ് ഗോപികാ ദിനേശ്, മൈലാഞ്ചി മ്യൂസിക് റിയാലിറ്റി ഷോ വിജയി ഹംദാ നൗഷാദ് തുടങ്ങിയ വരെ ചടങ്ങില്‍ ആദരിച്ചു.

അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അംഗ ങ്ങളുടേയും കുട്ടി കളുടേയും വിവിധ കലാ പരിപാടി കള്‍, മാവേലി എഴുന്നെള്ള ത്ത്, ഓണ സദ്യ എന്നിവയും നടന്നു.

- pma

വായിക്കുക: , , ,

Comments Off on പയ്യന്നൂര്‍ സൗഹൃദ വേദി ഓണം ഈദ് ആഘോഷം

അനോര ഓണാഘോഷം ഐ. എസ്. സി. യില്‍

October 1st, 2015

logo-anora-tvm-ePathram
അബുദാബി : തിരുവനന്തപുരം ജില്ല ക്കാരുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ അനോര യുടെ (അനന്തപുരം നോൺ റസിഡന്റ്‌സ് അസോസി യേഷന്‍) ഓണാഘോഷം ഒക്ടോബര്‍ 9 വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കൾചറല്‍ സെന്ററില്‍ (ഐ. എസ്. സി) വെച്ച് നടത്തും.

രാവിലെ പത്തര മുതല്‍ ആരംഭി ക്കുന്ന ആഘോഷ പരിപാടി കളുടെ ഭാഗമായി അംഗങ്ങളു ടെയും കുട്ടികളു ടെയും വിവിധ കലാ പരിപാടി കളും ഓണസദ്യ യും ഉണ്ടാകും.

വിശദ വിവരങ്ങള്‍ക്ക് : 050 – 79 21 747, 052 – 98 77 288

- pma

വായിക്കുക: , , , ,

Comments Off on അനോര ഓണാഘോഷം ഐ. എസ്. സി. യില്‍

ഇസ്മകിന്റെ പൊന്നാനി പ്പെരുമ ശ്രദ്ധേയമായി

September 22nd, 2015

അബുദാബി : ഇമ്പിച്ചി ബാവ സ്‌മാരക മെഡിക്കൽ എഡ്യുക്കേഷണൽ കൾച്ചറൽ സെന്റർ (ഇസ്‌മക്) കേരള സോഷ്യൽ സെന്ററിൽ സംഘടി പ്പിച്ച ‘പൊന്നാനി പ്പെരുമ’ പരിപാടി യുടെ വൈവിധ്യ ത്താൽ ശ്രദ്ധേയ മായി.

ഇസ്‌മക് പ്രസിഡന്റ് സാദിഖ് സാഗോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ്, എം. എ. ആരിഫ് എം. എൽ. എ. ഉദ്‌ഘാടനം ചെയ്‌തു. പ്രമുഖ ചലച്ചിത്ര നടൻ മാമുക്കോയ, ഇമ്പിച്ചി ബാവ ഗ്രാമീണ വികസന സഹകരണ ബാങ്ക് പ്രസിഡന്റ് ടി. എം. സിദ്ദീഖ്, മധു പരവൂർ, സലീം ചോലമുഖത്ത്, കെ. ബി. മുരളി, നബീൽ, ഷെഫീഖ്, മുഹമ്മദ് മുസ്‌തഫ വെളിയ ങ്കോട് എന്നിവർ പ്രസംഗിച്ചു.

അബുദാബിയിലെ കലാ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയരായ പിന്നണി ഗായകൻ കബീർ, ഹംദ നൗഷാദ്, ഫാറൂഖ് പൊന്നാനി, ബെന്നി ടോം, അഞ്‌ജന സുബ്രഹ്മണ്യൻ, നബ്‌ഹാൻ നജീബ് എന്നിവരെ ആദരിച്ചു. പൊന്നാനി യുടെ ചരിത്രം വിശദീ കരിച്ചു കൊണ്ടുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.

കബീർ, സലീം കോടത്തൂർ, കലാഭവൻ ജിന്റോ, അജീഷ് കോട്ടയം, ഷെഫീഖ് പെരുമ്പാ വൂർ, മനാഫ് അലി, മുത്തു പട്ടുറുമാൽ, ഹംദ നൗഷാദ്, ഹർഷ ചന്ദ്രൻ എന്നിവ രുടെ നേതൃത്വത്തിൽ സംഗീത നിശയും വിവിധ കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on ഇസ്മകിന്റെ പൊന്നാനി പ്പെരുമ ശ്രദ്ധേയമായി


« Previous Page« Previous « മാർത്തോമ്മാ യുവജന സഖ്യം പഠന ക്യാമ്പ്
Next »Next Page » കൈരളി കൾച്ചറൽ ഫോറം ഓണാഘോഷം »



  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine