
അൽഐൻ : ഇന്ത്യൻ സോഷ്യൽ സെന്റർ പുതിയ കമ്മിറ്റി യുടെ പ്രവർത്തന ഉദ്ഘാടനം വിപുലമായ പരിപാടി കളോടെ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ അങ്കണത്തിൽ നടന്നു. ഐ. എസ്. സി. പ്രസിഡണ്ട് ശശി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐ. വി. ശശി കലാ വിഭാഗ ത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് സാഹിത്യ വിഭാഗത്തിന്റെ ഉദ്ഘാടനം പ്രവാസി ഭാരതി റേഡിയോ എം.ഡി. യും ജനറൽ മാനേജരു മായ കെ. ചന്ദ്ര സേന നും കായിക വിഭാഗ ത്തിന്റെ ഉദ്ഘാടനം മുൻ ഫുട്ബോൾ താര വും ഹെഡ് കോച്ചു മായ വിനു ജോസ് എന്നിവരും നിർവ്വ ഹിച്ചു.
ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. ട്രഷറർ തസ്വീർ, കലാ വിഭാഗം സെക്രട്ടറി സാജിദ് കൊടിഞ്ഞി, കായിക വിഭാഗം സെക്രട്ടറി ജുനൈദ്, സാഹിത്യ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി മാരായ മുഹമ്മദ് അൻസാർ, സൈഫു ദ്ധീൻ, റോഷൻ നായർ എന്നിവർ സംസാരിച്ചു.സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറി.



അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബി യുടെ യുവ ജനോത്സവം ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്നു. യു. എ. ഇ. തല ത്തിൽ സംഘടി പ്പിച്ച യുവ ജനോത്സവ ത്തിൽ യു. എ. ഇ . യുടെ വിവിധ എമിറേറ്റു കളിൽ നിന്നു മായി 200 ഓളം വിദ്യാർത്ഥി കൾ പങ്കെടുത്തു. ഭരത നാട്യം, മോഹിനി യാട്ടം, കുച്ചു പ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കവിതാ പാരായണം തുടങ്ങി 14 ഇന ങ്ങളിൽ കുട്ടി കളുടെ പ്രായ ത്തിന്റെ അടിസ്ഥാന ത്തിൽ നാലു വിഭാഗ ങ്ങളായി തരം തിരി ച്ചാണ് മത്സര ങ്ങൾ നടത്തി യത്. 





























