അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കെ. എം. സി. സി. സംഘടിപ്പിച്ച സി. എച്ച്. അനുസ്മരണ സമ്മേളനം സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം. കെ. മുനീര്‍ ഉത്ഘാടനം ചെയ്തു.
അബുദാബി കെ. എം. സി. സി പ്രസിഡന്റ് എം. കെ. മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് സി. എച്ച്. മുഹമ്മദ് കോയ യുടെ അനുഭവ ങ്ങളും നിയമ സഭാ പ്രസംഗ ങ്ങളും അടക്കം പ്രസിദ്ധീ കരിച്ച പുസ്തക ങ്ങളുടെ പ്രകാശനം മന്ത്രി എം. കെ. മുനീര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് സി. എച്ച്. അനുസ്മരണ പ്രഭാഷണം എം. കെ. പ്രേമചന്ദ്രന്‍ എം. പി. നിര്‍വ്വഹിച്ചു.
മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും ജന മനസ്സു കളില്‍ നിറ സാന്നിധ്യ മായി നിറഞ്ഞു നില്‍ക്കുന്ന നേതാ വാണ് സി. എച്ച്. മുഹമ്മദ് കോയ. അതിനെ തെളിയി ക്കുന്നതാണ് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നിറഞ്ഞു കവിഞ്ഞ സദസ്സ് എന്നും തികഞ്ഞ ഇസ്‌ലാമിക ചിന്താഗതി കളുമായി ജീവിച്ച സി. എച്ചിന് ഒരിക്കലും രാഷ്ട്രീയ ത്തിലും സാമൂഹ്യ ജീവിത ത്തിലും പകയോ വിദ്വേഷമോ ഉണ്ടായിരുന്നില്ല എന്നും സി. എച്ച്. അനുസ്മരണ പ്രഭാഷണം ചെയ്തു കൊണ്ട് എം. കെ. പ്രേമചന്ദ്രന്‍ എം. പി. പറഞ്ഞു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലെ അംഗ ങ്ങള്‍ക്ക് നല്‍കി വരുന്ന ‘ബെനിഫിറ്റ് സ്കീം’ പദ്ധതിയുടെ വിതരണ ഉത്ഘാടനവും നടന്നു. ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി, സുന്നി സെന്റര്‍ പ്രസിഡന്റ് ഡോക്ടര്‍ അബ്ദുല്‍ റഹിമാന്‍ ഒളവട്ടൂര്‍, കെ. എം. സി. സി. കേന്ദ്ര കമ്മിറ്റി ട്രഷറര്‍ യു. അബ്ദുള്ള ഫാറൂഖി, എവര്‍ സെയ്ഫ് എം. ഡി. സജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെ. എം. സി. സി. ജനറല്‍ സെക്രട്ടറി നസീര്‍ ബി. മാട്ടൂല്‍ സ്വാഗതവും ട്രഷറര്‍ സമീര്‍ നന്ദിയും പറഞ്ഞു.