രക്ത സാക്ഷിത്വ ദിനം ആചരിച്ചു

February 1st, 2015

mahathma-gandhi-father-of-the-nation-ePathram
അബുദാബി : ഗാന്ധി സാഹിത്യ വേദി യുടെ ആഭിമുഖ്യ ത്തില്‍ മഹാത്മജി യുടെ രക്ത സാക്ഷിത്വ ദിനം ആചരിച്ചു.

അബുദാബി മലയാളി സമാജ ത്തില്‍ നടന്ന ചടങ്ങിനു ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരന്‍, ജനറല്‍ സെക്രട്ടറി എം. യു. ഇര്‍ഷാദ്, ട്രഷറര്‍ രാധാകൃഷ്ണന്‍ പോത്തേറ എന്നിവര്‍ നേതൃത്വം നല്‍കി.

സുരേഷ് പയ്യന്നൂര്‍, ഇടവാ സൈഫ്, അഷ്‌റഫ് പട്ടാമ്പി, എം. എം. അന്‍സാര്‍, സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമാജം വനിതാ വിഭാഗം കണ്‍വീനര്‍ രേഖാ ജയ കുമാറിന്റെ നേതൃത്വ ത്തില്‍ ഗാന്ധി സ്മൃതി ഗാനാലാപനവും നടന്നു.

- pma

വായിക്കുക: , ,

Comments Off on രക്ത സാക്ഷിത്വ ദിനം ആചരിച്ചു

അദീബ് അഹമ്മദ് ഐ. എസ്. സി. പേട്രന്‍ ഗവര്‍ണര്‍

February 1st, 2015

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : വിദേശ ഇന്ത്യാക്കാരുടെ ഏറ്റവും വലിയ സാമൂഹ്യ സംഘടന യായ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ (ഐ. എസ്. സി.) പുതിയ പേട്രന്‍ ഗവര്‍ണ റായി ലുലു ഇന്റര്‍നാഷനല്‍ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസര്‍ അദീബ് അഹമ്മദ് നിയമിതനായി.

എം. എ. യൂസഫലി ചെയര്‍മാനും ബി. ആര്‍. ഷെട്ടി വൈസ് ചെയര്‍മാനുമായ ഗവേണിംഗ് ബോഡി യില്‍ സൈദ് എം. സലാഹുദ്ദീന്‍, സിദ്ധാര്‍ഥ് ബാല ചന്ദ്രന്‍, ഗംഗാരമണി, ഫ്രാന്‍സിസ് ക്ളീറ്റസ്, കെ. മുരളീധരന്‍, ഡോ. ഷംസീര്‍ വയലില്‍ എന്നിവരാണു മറ്റു പേട്രന്‍ ഗവര്‍ണര്‍മാര്‍.

- pma

വായിക്കുക: , , , , , , ,

Comments Off on അദീബ് അഹമ്മദ് ഐ. എസ്. സി. പേട്രന്‍ ഗവര്‍ണര്‍

ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷം ശ്രദ്ധേയമായി

February 1st, 2015

india-flag-ePathram
അബുദാബി : വര്‍ണ്ണാഭമായ പരിപാടികളോടെ അബുദാബി യിലെ അംഗീകൃത സംഘടന കള്‍ സംയുക്ത മായി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാ ഘോഷം ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറി.

‘ഭാരതോത്സവം’ എന്ന പേരില്‍ ഒരുക്കിയ റിപ്പബ്ലിക് ദിനാഘോഷ ത്തിന്റെ മുന്നോടി യായി നടന്ന സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസി പാസ്പോര്‍ട്ട് ആന്‍ഡ് എജ്യൂക്കേഷന്‍ വിഭാഗം സെക്രട്ടറി ഡി. എസ്. മീണ ഉദ്ഘാടനം ചെയ്തു.

ഐ. എസ്. സി. പ്രസിഡന്റ് ഡി. നടരാജൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവഹാജി, അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വർഗീസ്‌, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് പുഷ്പ ശ്രീവാസ്തവ എന്നിവർ ആശംസാ പ്രസംഗം നടത്തി.

ഐ. എസ്. സി. ജനറൽ സെക്രട്ടറി ആർ. വിനോദ് സ്വാഗതവും കേരളാ സോഷ്യൽ സെന്റർ പ്രസിഡന്റ് എം. യു. വാസു നന്ദിയും പറഞ്ഞു.

തുടര്‍ന്ന് വിവിധ സംഘടനകളുടെ കലാ സാംസ്കാരിക വിഭാഗങ്ങള്‍ അവതരിപ്പിച്ച ദേശ ഭക്തി നിറഞ്ഞ കലാ പരിപാടികള്‍ അരങ്ങേറി. സ്വാതന്ത്ര്യ സമര ത്തിന്റെ വിവിധ ഘട്ട ങ്ങള്‍ ചിത്രീകരണ ത്തിലൂടെ പുതിയ തലമുറ യ്ക്ക് എളുപ്പ ത്തില്‍ മനസ്സി ലാവും വിധ ത്തില്‍ രംഗത്ത് അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയ മായി.

ഇന്ത്യ യിലെ വിവിധ സംസ്ഥാന ങ്ങളിലെ തനതു കലാ രൂപങ്ങളും നൃത്ത നൃത്യങ്ങളും ഭാരതോത്സവ ത്തില്‍ അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷം ശ്രദ്ധേയമായി

മാര്‍ത്തോമാ കുടുംബ സംഗമം

January 25th, 2015

അബുദാബി : യു. എ. ഇ. സെന്റര്‍ സന്നദ്ധ സുവിശേഷ സംഘ ത്തിന്റെ ആഭിമുഖ്യ ത്തില്‍ അബുദാബി മാര്‍ത്തോമാ ഇടവക കുടുംബ സംഗമം സംഘടിപ്പിച്ചു. ‘കുടുംബം ജീവന്റെ നീരുറവ’ എന്ന ചിന്താ വിഷയ ത്തിലാണ് സംഗമം നടന്നത്. യോഗ ക്ലാസുകള്‍, ആരോഗ്യ പരിപാലന ക്ലാസുകള്‍, ബൈബിള്‍ വിജ്ഞാന ക്ലാസുകള്‍ എന്നിവ കുടുംബ സംഗമ ത്തിന്റെ ഭാഗ മായിരുന്നു.

ഫുജൈറ, റാസ് അല്‍ ഖൈമ, ഷാര്‍ജ, അല്‍ ഐന്‍, ദുബായ് മാര്‍ത്തോമ്മ ഇടവക കളില്‍ നിന്നുള്ള കുടുംബ ങ്ങള്‍ പരിപാടി യില്‍ പങ്കെടുത്തു. സംഘം പ്രസിഡന്റ് റവ. ടി. എസ്. തോമസിന്റെ അധ്യക്ഷത യില്‍ അബുദാബി മാര്‍ത്തോമ്മാ ഇടവക വികാരി റവ. പ്രകാശ് എബ്രഹാം ഉദ്ഘാടനം ചെയ്തു.

കുവൈറ്റ് മാര്‍ത്തോമ്മാ ഇടവക വികാരി റവ. സി. വി. സൈമണ്‍ ക്ലാസു കള്‍ക്ക് നേതൃത്വം നല്‍കി. റവ. ഫിലിപ്പ് സി.മാത്യു, ഐസക് മാത്യു, ബെന്നി വി. എബ്രഹാം, രാജു. പി. ജോര്‍ജ്, എം. ടി. വര്‍ഗീസ്, ഡോ. ജേക്കബ് ജോര്‍ജ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: , ,

Comments Off on മാര്‍ത്തോമാ കുടുംബ സംഗമം

സമാജം സാഹിത്യ പുരസ്‌കാരം എസ്. വി. വേണു ഗോപന്‍ നായര്‍ക്ക്

January 25th, 2015

അബുദാബി :പ്രസിദ്ധ ചെറു കഥാകൃത്ത് ഡോ. എസ്. വി. വേണു ഗോപന്‍ നായര്‍ക്ക് മലയാളി സമാജ ത്തിന്റെ 2014 – ലെ സാഹിത്യ പുരസ്‌കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം, ഫെബ്രുവരി യിൽ നടക്കുന്ന ചടങ്ങില്‍ സമ്മാനി ക്കും എന്ന് സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് പറഞ്ഞു.

പ്രൊഫ. വി. മധു സൂദനന്‍ നായര്‍ അധ്യക്ഷനും പ്രൊഫ. അലിയാര്‍, ഡോ. പി. കെ. രാജ ശേഖരന്‍ എന്നിവര്‍ അംഗ ങ്ങളായ സമിതി യാണ് എസ്. വി. വേണു ഗോപന്‍ നായരെ പുരസ്‌കാര ത്തിനായി തിരഞ്ഞെടുത്തത്. അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ എഴുത്ത് ജീവിത ത്തില്‍ പന്ത്രണ്ട് ചെറു കഥാ സമാഹാര ങ്ങള്‍ വേണു ഗോപന്‍ നായര്‍ പ്രസിദ്ധ പ്പെടുത്തി യിട്ടുണ്ട്.

168 കഥകളും സമൃദ്ധവും ഏകാന്തവു മായ കഥാഖ്യാന രീതിയും കണക്കി ലെടുത്താണ് പുരസ്‌കാര ത്തിന് എസ്. വി. വേണു ഗോപന്‍ നായരെ ശുപാര്‍ശ ചെയ്തത് എന്ന് സമാജം ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സമാജം സാഹിത്യ പുരസ്‌കാരം എസ്. വി. വേണു ഗോപന്‍ നായര്‍ക്ക്


« Previous Page« Previous « റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യന്‍ എംബസ്സിയില്‍
Next »Next Page » മാര്‍ത്തോമാ കുടുംബ സംഗമം »



  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine