ദുബായ് : ഇന്ത്യന് സ്വാതന്ത്ര്യ ദിനാഘോഷ ത്തോട് അനുബന്ധിച്ച് ദുബായ് കെ. എം. സി. സി. ആരോഗ്യ വിഭാഗ മായ ‘മൈ ഡോക്ടര്’ സൗജന്യ മെഡിക്കല് ക്യാമ്പ് സംഘടി പ്പിക്കുന്നു.
ആഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 8 മണി മുതല് കെ. എം. സി. സി. ആസ്ഥാനത്ത് നടക്കുന്ന ക്യാമ്പില് ആയുര്വേദ വിദഗ്ദര്, അസ്ഥി രോഗ വിദഗ്ദന്, പാരാ മെഡിക്കല് സ്റ്റാഫ് അടക്കം നിരവധി വിദഗ്ധര് സംബന്ധിക്കും. അര്ഹ രായവര്ക്ക് സൗജന്യ മായി മരുന്ന് വിതരണം ചെയ്യും.
ദീര്ഘ കാല പുകവലി ക്കാരുടെ ശ്വാസ കോശ രോഗങ്ങള് കണ്ടെത്താനുള്ള സൗകര്യവും ലഭ്യമാണ്. പങ്കെടുക്കുന്നവര് മുന്കൂട്ടി പേര് രജിസ്റ്റര് ചെയ്യണം.
വിവരങ്ങള്ക്ക് : 04 27 27 773, 055 7940 407