അബുദാബി : അന്ത്യപ്രവാചകനായ മുഹമ്മദ് നബി യുടെ കാരുണ്യ പ്രവൃത്തി കള്‍ മാതൃക യാക്കണം എന്ന് തൃശ്ശൂര്‍ ജില്ല എസ്. വൈ. എസ്. പ്രസിഡന്‍റും സാന്ത്വനം ഡയറക്ടറുമായ പി. കെ. ബാവ ദാരിമി പ്രസ്താവിച്ചു.
അബുദാബിയില്‍ സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ സാന്ത്വന സമ്മേളന ത്തില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. പി. വി. അബൂബക്കര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം, അബ്ദുല്‍ മജീദ്, സലിം വി. ഐ., പി. എ. മുഹമ്മദ്, മുഹമ്മദലി സഖാഫി ചേലക്കര, ഉസ്മാന്‍ സഖാഫി തിരുവത്ര എന്നിവര്‍ സംബന്ധിച്ചു.
അറേബ്യന്‍ ശൈലി യില്‍ പ്രവാചക പ്രകീര്‍ത്തന ങ്ങളുടെ ഈരടി കളോടെ ഫിര്‍ഖതു ജിഫ്രി ടീം ബുര്‍ദ കാവ്യമാലപിച്ചു. ദുല്‍ഫുഖാര്‍ ടീം ദഫ്മുട്ട് അവതരിപ്പിച്ചു.