
അബുദാബി : മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയാ അബുദാബി (ഇമ ) യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു.
പ്രസിഡന്റ് ടി. എ. അബ്ദുള്‍ സമദിന്റെ അധ്യക്ഷത യില്‍ ജനറല്‍ സെക്രട്ടറി അനില്‍ സി. ഇടിക്കുള വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നു കമ്മിറ്റി പിരിച്ചു വിട്ടു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികളായി ടി. എ. അബ്ദുള്‍സമദ് (പ്രസിഡന്റ്), ആഗിന്‍ കീപ്പുറം (ജനറല്‍ സെക്രട്ടറി), അനില്‍ സി. ഇടിക്കുള (ട്രഷറര്‍), എം. കെ. അബ്ദുള്‍ റഹ് മാന്‍ (വൈസ് പ്രസിഡന്റ്), മുനീര്‍ പാണ്ട്യാല (ജോയിന്റ് സെക്രട്ടറി) എന്നിവരും
ടി. പി. ഗംഗാധരന്‍, പി. എം. അബ്ദുല്‍ റഹിമാന്‍, ഫൈന്‍ ആര്‍ട്‌സ് ജോണി, അഹമ്മദ് കുട്ടി, മനു കല്ലറ തുടങ്ങിയവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായുമുള്ള കമ്മിറ്റി നിലവില്‍ വന്നു.
അബുദാബി, അലൈന്‍ മേഖലകളിലെ വാര്‍ത്തകള്‍ ഇമയുടെ ima.abudhabi @ gmail dot com എന്ന ഇ – മെയില്‍ വിലാസ ത്തില്‍ അറിയിക്കണം എന്നും ഭാരവാഹികള്‍ അറിയിച്ചു.






























