ഷാര്‍ജ : ഇന്‍ഡസ്ട്രിയല്‍ ഏരിയ (ബി എം ഡബ്ലിയു ) കെ എം സി സിയുടെ ഒരു അടിയന്തിര യോഗം ജൂണ്‍ 13 വ്യാഴാഴ്ച രാത്രി 9 മണിക്ക് ചേരുമെന്ന് ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം മൌലവി മഞ്ചേരി അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് : 055 46 47 695
ഷാര്‍ജ : ഇന്‍ഡസ്ട്രിയല്‍ ഏരിയ (ബി എം ഡബ്ലിയു ) കെ എം സി സിയുടെ ഒരു അടിയന്തിര യോഗം ജൂണ്‍ 13 വ്യാഴാഴ്ച രാത്രി 9 മണിക്ക് ചേരുമെന്ന് ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം മൌലവി മഞ്ചേരി അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് : 055 46 47 695
- pma
വായിക്കുക: കെ.എം.സി.സി., സംഘടന
അബുദാബി : വൈ. എം. സി. എ. സ്ഥാപകദിന ആചരണ വും 2013-2014 വര്‍ഷത്തെ കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും നടന്നു. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി ഫാ. വി. സി. ജോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പുതിയ അംഗ ങ്ങള്‍ക്കുള്ള സത്യവാചകം രക്ഷാധി കാരി വി. ജി. ഷാജി ചൊല്ലി ക്കൊടുത്തു.
വിവിധ സഭ കളിലെ വികാരി മാരായ ഫാ. വര്‍ഗീസ് അറക്കല്‍, ഫാ. മത്തായി, ഫാ. ജോസഫ് സക്കറിയ എന്നിവര്‍ സംസാരിച്ചു. വൈ. എം. സി. എ. അബുദാബി യൂണിറ്റ് സെക്രട്ടറി സന്തോഷ് പവിത്ര മംഗലം സ്വാഗതവും ട്രഷറര്‍ കെ. പി. സൈജി നന്ദിയും പറഞ്ഞു.
- pma
അബുദാബി : പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് നേടിയ സ്കൂള്‍ ചെയര്മാന് ബാവ ഹാജിയെ അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക് സ്കൂള്‍ സ്റ്റാഫംഗങ്ങളും വിദ്യാര്‍ഥികളും ആദരിച്ചു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന വിദ്യാഭ്യാസ സമ്മേളന ത്തില്‍ പത്താം തരം പരീക്ഷയില്‍ പതിനെട്ടാം വര്‍ഷ വും 100 ശതമാനം വിജയം നേടിയ വര്‍ക്കുള്ള സ്വര്‍ണ മെഡലുകളും സര്‍ട്ടിഫിക്കറ്റു കളും വിതരണം ചെയ്തു.
ജംഷിയ സുല്‍ത്താന, മദിയ തരന്നം എന്നീ വിദ്യാര്‍ഥിനി കള്‍ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു. ജോണ്‍ സ്റ്റീഫന്‍ രാജ്, അഫ്റാ മാലിക് ദാവൂദ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാന ങ്ങള് നേടി. ഡോ. കെ. പി. ഹുസൈന് ചാരിറ്റി ട്രസ്റ്റ് ഏര്‍പ്പെടു ത്തിയ ബെസ്റ്റ് ഔട്ട് സ്റ്റാന്‍ഡിങ് സ്വര്‍ണ മെഡലിന് മദിയ തരന്നം അര്‍ഹ യായി. എം. കെ. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. എ. അഷ്റഫലി വിശിഷ്ടാതിഥി ആയിരുന്നു.
ഇന്ത്യന്‍ ഇസലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. വിജയി കള്‍ക്കുള്ള സ്വര്‍ണ മെഡലുകള്‍ സ്കൂള്‍ ചെയര്മാന്, പി. ബാവ ഹാജി, എം. എ. അഷ്റഫലി, ഡോ. കെ. പി. ഹുസൈന്, എന്‍ജിനീയര്‍ അബ്ദു റഹ്മാന്, ഇന്ത്യന്‍ ഇസലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ്, ട്രഷറര്‍ ഷുക്കൂര്‍ കല്ലുങ്ങല്‍ എഡ്യു ക്കേഷന് സെക്രട്ടറി നസീര്‍ മാട്ടൂല്‍ എന്നിവര്‍ വിതരണം ചെയ്തു.
പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരിസ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഷാജി. കെ. സലീം നന്ദിയും പറഞ്ഞു.
- pma
വായിക്കുക: അബുദാബി, ബഹുമതി, വിദ്യാഭ്യാസം, സംഘടന
ദോഹ : ഖത്തർ ബ്ലാങ്ങാട് മഹല്ല് അസോസിയേഷന്റെ അർദ്ധ വാർഷിക ജനറൽ ബോഡി ദോഹ യിലുള്ള അൽ ഒസറ ഹോട്ടലിൽ വെച്ച് ചേർന്നു.
ഖത്തറിലുള്ള ബ്ലാങ്ങാട്ടു കാരുടെ ഈ കൂട്ടായ്മ യിൽ പ്രധാനമായും ജീവ കാരുണ്യ പ്രവർത്തന ങ്ങൾക്കാണ് മുൻതൂക്കം കൊടുക്കുന്നത്.
ഈ കൂട്ടായ്മ രൂപീകരിച്ച് ആറര വർഷത്തെ ഈ കാലയള വിനുള്ളിൽ മഹല്ലി ലുള്ള നിരവധി കുടുംബ ങ്ങളുടെ പ്രയാസ ങ്ങൾക്ക് സാന്ത്വന മാകാൻ ഒരു പരിധി വരെ കഴിഞ്ഞി ട്ടുണ്ട്. പാവപ്പെട്ട പെണ്‍കുട്ടി കള്‍ക്കുള്ള വിവാഹ ധന സഹായം, ഭവന നിർമ്മാണം, മരുന്ന് വിതരണം, ചികിത്സാ സഹായം, റമളാൻ റിലീഫ് പദ്ധതി തുടങ്ങിയവയാണ് അസോസി യേഷന്റെ പ്രവര്‍ത്തന മേഖല.
റമളാൻ സൽക്കർമ്മങ്ങളെ കുറിച്ചുള്ള വിശദീകരണം അബ്ദുൽ മുജീബും പ്രവർത്തന റിപ്പോർട്ട് മുഹമ്മദ് ഷാഫിയും അബ്ദുൽ അസീസും ചേർന്ന് അവതരിപ്പിച്ചു.
ഈ കൂട്ടായ്മ യുടെ രൂപീകരണം മുതൽ ഓരോ മെമ്പർമാരും ചെയ്തു പോരുന്ന സഹായ സഹകരണ ങ്ങളെ ഉപദേശക സമിതി അംഗങ്ങളായ മുഹമ്മദ് അഷറഫും(ബാബു), അബ്ദു റഹ്മാനും പ്രത്യേകം അഭിനന്ദിച്ചു. ഹനീഫ അബ്ദു ഹാജിയുടെ നന്ദി പ്രകാശിപ്പിച്ചു.
– കെ. വി. അബ്ദുൽ അസീസ് – ചാവക്കാട്, ഖത്തർ
- pma