ഐ. എം. സി. സി. സ്റ്റാള്‍ ജന ശ്രദ്ധ നേടി

October 31st, 2012

അബുദാബി : കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ‘ഈദ് ഫെസ്റ്റ് 2012’-ല്‍ ഐ. എം. സി. സി. ഒരുക്കിയ സ്റ്റാള്‍ ജന ശ്രദ്ധ നേടി. പുത്തന്‍ തലമുറയ്ക്ക് കൃഷിയെ പരിചയ പ്പെടുത്താനും പ്രോല്‍സാഹനം നല്‍കുന്നതിനും മുന്‍തൂക്കം നല്‍കി യായിരുന്നു നാടന്‍ കാര്‍ഷിക വിഭവങ്ങള്‍ അണിനിരത്തി ക്കൊണ്ട് ഐ. എം. സി. സി. നാടന്‍ ചന്ത ഒരുക്കിയിരുന്നത്.

വയനാടന്‍ കുരുമുളക്, കസ്തൂരി മഞ്ഞള്‍, ചെങ്കദളി, വിവിധയിനം അച്ചാറുകള്‍, ഉപ്പിലിട്ട നെല്ലിക്ക, മാങ്ങ, കൈതച്ചക്ക എന്നിവ സന്ദര്‍ശകര്‍ക്ക് നാടന്‍ അനുഭൂതി പകര്‍ന്നു. കുട്ടികള്‍ക്കായി കളിക്കോപ്പുകളും ഒരുക്കിയിരുന്നു.

മൂന്നു ദിവസം നീണ്ടു നിന്ന മേളയില്‍ നിരവധിപ്പേര്‍ സന്ദര്‍ശകരായെത്തി. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഷമീം ബേക്കല്‍, ഷമീര്‍ ശ്രീകണ്ഠപുരം, റിയാസ് കൊടുവള്ളി തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു സ്റ്റാള്‍ ഒരുക്കിയിരുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഈദ് സംഗമവും പ്രവര്‍ത്തനോദ്ഘാടനവും

October 27th, 2012

kerala-pravasi-cultural-forum-monce-joseph-ePathram
ഷാര്‍ജ : ഊഷ്മളമായ സ്‌നേഹ ബന്ധത്തിലൂടെ സമൂഹത്തിന് പുണ്യ കര്‍മങ്ങള്‍ ചെയ്യാന്‍ ഈദ്‌ സംഗമം ഉപകരിക്കട്ടെ എന്ന് മുന്‍മന്ത്രി മോന്‍സ് ജോസഫ് എം. എല്‍. എ. ആശംസിച്ചു.

കേരള പ്രവാസി കള്‍ച്ചറല്‍ ഫോറം ഉമല്‍ഖ്വയില്‍ യൂണിറ്റിന്റെ ആഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ഈദ്‌ സംഗമവും പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കുക യായിരുന്നു അദ്ദേഹം.

കേരള സര്‍ക്കാര്‍ ജന പക്ഷത്തു നിന്നു കൊണ്ട് നടപ്പാക്കുന്ന വികസന പ്രവര്‍ത്തന ങ്ങള്‍ക്ക് ഗള്‍ഫ് മലയാളികള്‍ നല്കുന്ന പ്രോത്സാഹനം അങ്ങേയറ്റം ശ്ലാഘനീയമാണ്. ഇതിലേറ്റവും പ്രാധാന്യം കൊടുക്കുന്ന എയര്‍ കേരള പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന പൂര്‍ണ വിശ്വാസമാണ് ഏവര്‍ക്കുമുള്ളത്. വ്യോമ ഗതാഗത രംഗത്തെ പ്രവാസികളായ കേരളീയരുടെ പ്രശ്‌ന ങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകാന്‍ ഈ പദ്ധതി ഉപകരിക്കപ്പെടും.

kerala-pravasi-cultural-forum-eid-celebration-ePathram

എയര്‍ ഇന്ത്യ ഗള്‍ഫ് യാത്രക്കാരോട് കാട്ടുന്ന ധിക്കാര ശൈലി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കേരള ത്തിന്റെ ഭാവി വികസന ത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തന ങ്ങള്‍ക്ക് ഗള്‍ഫ് മലയാളി കളുടെ കൂടുതല്‍ പിന്തുണ തുടര്‍ന്നും അനിവാര്യമാണെന്നും മോന്‍സ് അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് സ്‌കറിയ തോമസിന്റെ അധ്യക്ഷത യില്‍ കൂടിയ യോഗ ത്തില്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എബ്രഹാം പി. സണ്ണി, കെ. എഫ്. എല്‍. ഡി. സി. ചെയര്‍മാന്‍ ബെന്നി കക്കാട്, സിന്‍ഡിക്കേറ്റംഗം വറുഗീസ് പേരയില്‍, വര്‍ഗീസ് രാജന്‍ ഏഴംകുളം, നാഗരൂര്‍ സെയ്ഫുദീന്‍, എം. എന്‍. ബി. മുതലാളി, ടോമി ജോസ്, നിക്‌സണ്‍ ബേബി, ഡയസ് ഇടിക്കുള, ജോസ് ചാക്കോ, പി. സി. ജേക്കബ്, ബേബി കുരുവിള, ജോര്‍ജ് കണച്ചിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയില്‍ ബ്രദേഴ്സ് കുടുംബ സംഗമം

October 26th, 2012

അബുദാബി : പാലക്കാട് ജില്ലയിലെ പട്ടിത്തറ പഞ്ചായത്തിലെ മലയില്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ മലയില്‍ ബ്രദേഴ്സ് യു. എ. ഇ. യുടെ മൂന്നാമത് കുടുംബ സംഗമം രണ്ടാം പെരുന്നാള്‍ ദിനമായ ഒക്ടോബര്‍ 27ശനിയാഴ്ച രാവിലെ 9 മണി മുതല്‍ അലൈന്‍ ഹിലി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ വെച്ച് വിവിധ കലാ-കായിക മത്സര ങ്ങളോടെ നടക്കും.

വിശദ വിവരങ്ങള്ക്ക് : ഹനീഫ് 050 67 23 268, മുഹമ്മദ് 050 57 64 049

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തെക്കെപുറം ഈദ്‌ സംഗമം

October 25th, 2012

ദുബായ് : കോഴിക്കോട് തെക്കെപുറം നിവാസി കളായ പ്രവാസി കളുടെ ഈദ്‌ സംഗമം പെരുന്നാള്‍ ദിനമായ ഒക്ടോബര്‍ 26 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ ദുബായിലെ അല്‍ഖൂസില്‍ വെച്ച് നടക്കും. ഫുട്ബോള്‍ മത്സരം അടക്കമുള്ള കായിക മത്സരങ്ങള്‍ ഉണ്ടായിരിക്കും.

അബുദാബി, അലൈന്‍, ഷാര്‍ജ, റാസല്‍ ഖൈമ, അജമാന്‍, ദുബായി എന്നിവിട ങ്ങളിലെ തെക്കെപുറം നിവാസികള്‍ പങ്കെടുക്കുന്നു. അംഗങ്ങള്‍ക്കായി രക്ത ഗ്രൂപ്പ്‌ നിര്‍ണ്ണയ കാമ്പ്‌ ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക് : നിസ്താര്‍ 050 57 59 352

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദല കേരളോത്സവം : ബലിപെരുന്നാള്‍ ഒന്ന് രണ്ട് ദിനങ്ങളില്‍

October 24th, 2012

dala-dubai-keralolsavam-ePathram
ദുബായ് : യു. എ. ഇ. എക്സ്ചേഞ്ച് സമര്‍പ്പിക്കുന്ന ദല കേരളോത്സവം ബലി പെരുന്നാള്‍ ഒന്ന് രണ്ട് ദിനങ്ങളില്‍ അരങ്ങേറുന്നു (ഒക്ടോബര്‍ 26, 27) മംസാര്‍ അല്‍ മുല്ല പ്ലാസയ്ക്ക് സമീപമുള്ള ദുബായ് ഫോക് ലോര്‍ തീയേറ്റര്‍ ഗ്രൌണ്ടില്‍ കൊടിയേറുന്ന

കേരളീയ കലാ പൈതൃക ത്തിന്റെ അകം പൊരുളു കളെയും സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെയും വിളിച്ചറിയിക്കുന്ന ഒരു ഗ്രാമോത്സവത്തെ അതിന്റെ ചാരുത ഒട്ടും ചോര്‍ന്ന് പോകാതെ പ്രവാസ മണ്ണിലും പുനരാവിഷ്കരി ക്കുന്നതാണ് ദല കേരളോത്സവം. നാടിന്റെ ഈ സാംസ്കാരിക പൈതൃകം അതിന്റെ നിറപ്പകിട്ടോടെ മനസ്സില്‍ സൂക്ഷിക്കുന്ന മുതിര്‍ന്ന വര്‍ക്കും നാടന്‍ കലകളും നാട്ടുത്സവ ങ്ങളും കാണാത്ത ഇളം തലമുറക്കും ഒരേ പോലെ ഇതൊക്കെ കാണാനും ആസ്വദിക്കാനും ലഭിക്കുന്ന അപൂര്‍‌വ്വ അവസരമാണിത്.

dala-keralolsavam-epathram

ഒരു നാട്ടുത്സവ ത്തിന്റെ സമസ്ത വൈവിധ്യങ്ങളും പകര്‍ന്നു നല്‍കുന്ന വില്പന സ്റ്റാളുകള്‍, ഭക്ഷണ ശാലകള്‍, സൈക്കിള്‍ യജ്ഞം, ആയോധന കലകള്‍, വിനോദ കേളികള്‍ മുതലായവയ്ക്ക് പുറമേ പഞ്ചവാദ്യം, തായമ്പക, ആന, കാവടിയാട്ടം, തെയ്യം, തിറ, കാളി, കാളകളി, പരിചമുട്ടു കളി തുടങി നിരവധി നാടന്‍ കലാരൂപങ്ങള്‍ അണി നിരത്തി ക്കൊണ്ടൂള്ള അതി വിപുലമായ സാംസ്കാരിക ഘോഷയാത്രയും നാടന്‍ കലകള്‍, പെണ്‍കുട്ടികള്‍ അണീ നിരക്കുന്ന ദലയുടെ ശിങ്കാരി മേളം, ഒപ്പന, മാര്‍ഗ്ഗം കളി, തിരുവാതിര, മാപ്പിളപ്പാട്ട്, നാടന്‍ പാട്ടുകള്‍ ഗ്രൂപ്പ് ഡാന്‍സുകള്‍, കോല്‍ക്കളി, ദഫ് മുട്ട്, ഓട്ടം തുള്ളല്‍, തുടങ്ങി കേരള ത്തിന്റെ കലാ മഹിമ വിളിച്ചറിയിക്കുന്ന നിരവധി കലാ പരിപാടികളും ഉണ്ടായിരിക്കും.

കേരളോത്സവ ത്തിന്റെ മറ്റൊരു പ്രത്യേകത, അവയവ ദാനത്തിനു ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ പേര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക കൌണ്ടര്‍ ഉത്സവ നഗരി യില്‍ ഉണ്ടായിരിക്കും.

കൂടാതെ കേരള ത്തിന്റെ ചരിത്രവും പോരാട്ട ത്തിന്റെ നാള്‍ വഴികളും പുതു തലമുറയ്ക്കും പകര്‍ന്നു നല്‍കാന്‍ ഉതകുന്ന തരത്തില്‍ ആവിഷ്കരിച്ചിട്ടുള്ള ചിത്ര പ്രദര്‍ശനവും ഈ വര്‍ഷത്തെ സവിശേഷതയാണ്.

യു. എ. ഇ. എക്സ്ചേഞ്ച് – ദല കേരളോത്സവം അരങ്ങേറുന്ന ഉത്സവ പറമ്പിലേക്ക് പ്രവേശനം സൗജന്യമാണ്‌.

-അയച്ചു തന്നത് : നാരായണന്‍ വെളിയംകോട്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പോലീസ്‌ ചമഞ്ഞ് ഫ്ലാറ്റില്‍ മോഷണം
Next »Next Page » ഈണം ദോഹയുടെ ‘ഈണ നിലാവ് 2012’ »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine