അബുദാബി : ഇന്ദിരാഗാന്ധി വീക്ഷണം ഫോറം രക്ഷാധികാരി കൂടിയായ ടി. എന്‍. പ്രതാപന്‍ എം. എല്‍. എ. യ്‌ക്കെതിരായി പി. സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ അതിരുവിട്ടതാണ് എന്ന് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഒരു ജനകീയ നേതാവായ ടി. എന്‍. പ്രതാപനെ സ്വന്തം സമുദായ ത്തിന്റെ കാര്യംമാത്രം നോക്കിയാല്‍ മതിയെന്ന് ഉപദേശിക്കാന്‍ മാത്രം പി. സി. ജോര്‍ജ് വളര്‍ന്നിട്ടില്ല. ഒരു ജനകീയ സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ മാത്രമേ ഇതു പോലുള്ള ഇത്തിള്‍ കണ്ണികളുടെ പ്രസ്താവനകള്‍ ഉപകരിക്കൂ.
പി. സി. ജോര്‍ജിന്റെ അതിരു വിട്ട വാക്കും പ്രവൃത്തികളും ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും നിയന്ത്രിച്ചില്ല എങ്കില്‍ അത് യു. ഡി. എഫ്. സര്‍ക്കാറിന് ഒരു തീരാകളങ്കമായി മാറും എന്നും ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം ഭാരവാഹികള്‍ പ്രസ്താവന യില്‍ ആവശ്യപ്പെട്ടു.