കെ.എല്‍. ഗോപി ഉമ കണ്‍വീനര്‍ ആയി

July 15th, 2011

kl-gopi-dala-uma-epathram

ദുബായ്‌ : യുനൈറ്റഡ്‌ മലയാളി അസോസിയേഷന്‍ (ഉമ) കണ്‍വീനര്‍ ആയി ദല യുടെ കെ. എല്‍. ഗോപിയെ തെരഞ്ഞെടുത്തു. എമിറേറ്റ്സ് ആര്‍ട്സ്‌ സെന്ററിന്റെ ശ്രീകണ്ഠന്‍ നായരാണ് ജോ. കണ്‍വീനര്‍.

ഇന്ത്യന്‍ കോണ്‍സുലെറ്റിന്റെ കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റിയിലെ അംഗ സംഘടനകളായ എട്ടു പ്രമുഖ മലയാളി സംഘടനകളുടെ കൂട്ടായ്മയാണ് ഉമ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന യുനൈറ്റഡ്‌ മലയാളി അസോസിയേഷന്‍.

ദലയ്ക്ക് പുറമെ കൈരളി കലാ കേന്ദ്രം, ഭാവന ആര്‍ട്സ്‌ സൊസൈറ്റി, ദുബായ്‌ പ്രിയദര്‍ശിനി, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഇന്ത്യന്‍ റിലീഫ്‌ കമ്മിറ്റി, എമിറേറ്റ്സ് ആര്‍ട്സ്‌ സെന്റര്‍, ഇന്ത്യന്‍ ആര്‍ട്സ്‌ സൊസൈറ്റി എന്നിവയാണ് ഉമയിലെ അംഗ സംഘടനകള്‍.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

മലബാര്‍ പ്രവാസി ദിവസ്‌ അബുദാബി കണ്‍വെന്‍ഷന്‍

July 13th, 2011

mpcc-logo-ePathram
അബുദാബി : മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ( എം. പി. സി. സി. ) രണ്ടാമത് മലബാര്‍ പ്രവാസി ദിവസി നോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന അബുദാബി മേഖലാ കണ്‍വെന്‍ഷന്‍ ജൂലൈ 14 വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.

കെ. എസ്. സി. പ്രസിഡണ്ട് കെ. ബി. മുരളി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയ ങ്ങളെ അധികരിച്ച് നടക്കുന്ന ചര്‍ച്ച കള്‍ക്ക് കെ. കെ. മൊയ്തീന്‍ കോയ നേതൃത്വം നല്‍കും.

മലബാറിന്‍റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, പ്രവാസി കളുടെ പ്രശ്‌നങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും, മലബാറിന്‍റെ സമഗ്ര വികസനം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ചര്‍ച്ച കളില്‍ പ്രാദേശിക അസോസിയേഷനുകള്‍, കോളേജ് അലുമ്‌നികള്‍, വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക് വിളിക്കുക : 055 87 25 806 – 050 70 64 145 – 055 75 43 200

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘കല അബുദാബി’ യുടെ ഭാരവാഹികള്‍

July 12th, 2011

അബുദാബി: പ്രമുഖ സാംസ്കാരിക സംഘടന യായ ‘കല അബുദാബി’ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി. പി. ഗംഗാധരന്‍ പ്രസിഡന്റായും സുരേഷ് പയ്യന്നൂര്‍ ജന. സെക്രട്ടറിയായും, ലൂവി ജോസ് ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.

tp-gangadharan-abudhabi-epathramടി. പി. ഗംഗാധരന്‍

അമര്‍സിംഗ്, മോഹന്‍ദാസ് ഗുരുവായൂര്‍, നരേന്ദ്രന്‍, വര്‍ക്കല പ്രകാശ്, സുരേഷ് കാടാച്ചിറ (വൈസ് പ്രസിഡണ്ടുമാര്‍), കെ. പി. ബഷീര്‍, ദിനേശ്ബാബു, മഹേഷ്, മെഹബൂബ് അലി (ജോ. സെക്രട്ടറിമാര്‍), പ്രശാന്ത് (ജോ. ട്രഷറര്‍), ബിജു കിഴക്കനേല (ആര്‍ട്‌സ് സെക്രട്ടറി), വിചിത്രവീര്യന്‍, ജയരാജ്, ശെല്‍വരാജ് (അസി. ആര്‍ട്‌സ്), അരുണ്‍നായര്‍ (പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍), ജയന്‍, മധു, വേണുഗോപാല്‍ (അസി. കോ-ഓര്‍ഡിനേറ്റര്‍), കെ. കെ. അനില്‍കുമാര്‍ (സാഹിത്യ വിഭാഗം), തമ്പാന്‍ (ജീവകാരുണ്യം), ഗോപാല്‍ ( ബാലവേദി കണ്‍വീനര്‍), അനീഷ് ദാസ് (വളണ്ടിയര്‍ ക്യാപ്റ്റന്‍), ജയന്തി ജയന്‍ (വനിതാ കണ്‍വീനര്‍), സായിദ മെഹബൂബ്, വേണി മോഹന്‍ദാസ് (ജോ. കണ്‍വീനര്‍), പി. പി. ദാമോദരന്‍ (ഓഡിറ്റര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

suresh-payyanur-loovi-jose-epathram

സുരേഷ് പയ്യന്നൂര്‍                                           ലൂവി ജോസ്

ഡോ. മൂസ പാലക്കല്‍, നാരായണന്‍ നായര്‍ എന്നിവര്‍ രക്ഷാധികാരികളായി തുടരും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വെണ്മ സൗദി അറേബ്യ യില്‍ രൂപീകരിച്ചു

July 11th, 2011

logo-venma-saudi-ePathram
ദമാം : സൗദി അറേബ്യ യിലെ വെഞ്ഞാറമൂട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘വെണ്മ – സൗദി’ രൂപീകരിച്ചു.

നിസാം യൂസുഫ്‌ (പ്രസിഡന്‍റ്), സജികുമാര്‍ (ജന.സെക്രട്ടറി), അഭിലാഷ്‌ (ട്രഷറര്‍), അജയകുമാര്‍ (മുഖ്യ രക്ഷാധികാരി) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

ദമാം കേന്ദ്രമായി ആരംഭിച്ച വെണ്മ, സാമൂഹിക സാംസ്കാരിക മേഖല കളില്‍ പ്രവര്‍ത്തിക്കുന്ന തിനോടൊപ്പം വെഞ്ഞാറമൂടിന്‍റെ വികസന കാര്യങ്ങളില്‍ പങ്കാളികള്‍ ആകുവാനും ‘വെണ്മ – സൗദി’ യുടെ അംഗങ്ങള്‍ക്കായുള്ള ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ നടത്തുവാനും ഉദ്ദേശിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന വെഞ്ഞാറമൂട് നിവാസികള്‍ സൗദി അറേബ്യ യില്‍ ബന്ധപ്പെടുക : 05 48 21 34 54.
eMail : venmasaudi at gmail dot com, venmasaudi at yahoo dot com

– അയച്ചു തന്നത് : സജികുമാര്‍ വെഞ്ഞാറമൂട്, ദമാം (സൗദി അറേബ്യ).

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് സ്മരണിക പ്രകാശനം

July 3rd, 2011

basheer-ali-thangal-in-kmcc-ePathram
ഷാര്‍ജ : കേരള ത്തിലെ മുസ്ലിംകളുടെ സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ ഉത്ഥാന ത്തിനു സീതി സാഹിബ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നും സ്മരിക്കപ്പെടെണ്ടതും പുതു തലമുറക്ക്‌ വഴി കാട്ടിയാണെന്നും സ്വാതന്ത്ര്യ സമര ത്തിനു ശേഷം സാമൂഹ്യ പിന്നോക്ക അവസ്ഥ യിലായ ഇന്ത്യന്‍ മുസ്ലിംകളില്‍ വിശിഷ്യാ കേരള മുസ്ലിംകളെ നവോത്ഥാന ത്തിലേക്ക് നയിക്കാന്‍ ജീവത്യാഗം ചെയ്ത അദ്ദേഹത്തോട് മുസ്‌ലിം സമൂഹം കടപ്പെട്ടിരിക്കുന്നു എന്നും പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സീതി സാഹിബിന്‍റെ ജന്മനാടായ കൊടുങ്ങല്ലൂരില്‍ നടക്കുന്ന അന്താരാഷ്ട്ര സീതി സാഹിബ് അനുസ്മരണ, സ്മരണിക പ്രകാശന സമ്മേളന ത്തിന്‍റെ യു. എ. ഇ. തല പ്രചാര സമ്മേളനം ഷാര്‍ജ യില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

രാഷ്ട്രീയ, മത സൌഹാര്‍ദ്ദ രംഗത്ത് മാതൃകാ പരമായ വ്യക്തിത്വ മായിരുന്നു സീതി സാഹിബ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കരക്ക് നല്‍കിക്കൊണ്ട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ സ്മരണിക ബ്രോഷര്‍ പ്രകാശനം ചെയ്തു.

വി. പി. അഹമദ് കുട്ടി മദനി പരിപാടി കളെ കുറിച്ച് വിശദീകരണം നടത്തി. ഷാര്‍ജ കെ. എം. സി. സി. പ്രസിഡന്‍റ് പി. കെ. അലികുഞ്ഞി, അജ്മാന്‍ കെ. എം. സി. സി. പ്രസിഡന്‍റ് സൂപ്പി പാതിരിപറ്റ, ഷാര്‍ജ കെ. എം. സി. സി. ജനറല്‍ സെക്രട്ടറി സഅദ് പുറക്കാട്, കുട്ടി കൂടല്ലൂര്‍, ബാവ തോട്ടത്തില്‍, അബ്ദുല്‍ ഹമീദ് വടക്കേകാട്, ഇര്‍ഷാദ് ഓച്ചിറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

സീതി സാഹിബ് വിചാര വേദി നടത്തിയ പ്രസംഗ മത്സര ത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ മുഹമ്മദ്‌ റഫീക്ക് പേരാമ്പ്ര, റഹീം കട്ടിപ്പാറ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

പ്രസിഡന്‍റ് കെ. എച്. എം. അശ്റഫ് അദ്ധ്യക്ഷത വഹിച്ചു. അശ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും, ഹനീഫ് കല്‍മട്ട നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാജം വനിതാ വേദി – ബാലവേദി പ്രവര്‍ത്തന ഉദ്ഘാടനം നടന്നു
Next »Next Page » സമാജം സമ്മര്‍ ക്യാമ്പ്‌ ജൂലായ്‌ 14 മുതല്‍ »



  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine