അബുദാബി : വ്യത്യസ്തമായ ഒരു കലാ വിരുന്ന് “ധ്വനി തരംഗ് ” ഇന്ന് രാത്രി (7-05-2010) 8.30ന് കേരളാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും . സംഗീത രംഗത്തെ അതുല്യ പ്രതിഭകള്‍ ആയ ഡോ. നന്ദിനി മുത്തു സ്വാമി , പണ്ഡിറ്റ് തരുണ്‍ ഭട്ടാചാര്യ , അഭിഷേക് ബസു എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഫ്യൂഷന്‍ സംഗീത സംഗമവും , ശ്രീലങ്കയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നൃത്ത രൂപങ്ങളുമായി ചന്ദന വിക്രമ സിംഗെ യും സംഘവും, ഭാരതത്തിന്റെ തനത് കലാ രൂപങ്ങളുമായി സമുദ്ര ആര്‍ട്സിലെ കലാ കാരന്മാരും ചേര്‍ന്ന് ‘ധ്വനി തരംഗ് ‘ അവിസ്മരണീയമാക്കി തീര്‍ക്കുന്നു.






ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് മെയ് 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ ദുബായ് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : ജഹാംഗീര്‍ 050 45 80 757, ആരിഫ് 050 65 73 413.

























