അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാഹിത്യ വിഭാഗം ഒരുക്കുന്ന സംവാദ പരിപാടി ‘അർത്ഥ പൂർണ്ണമായ ജീവിതം’ 2022 നവംബർ 25 വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ഓഡിറ്റോറിയത്തിൽ നടക്കും.
പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ പി. എം. എ. ഗഫൂർ അബുദാബിയിലെ മലയാളി സമൂഹവുമായി സംവദിക്കും.
തുടര്‍ന്ന് നവംബർ 26 ശനിയാഴ്‌ച്ച രാത്രി 7 മണിക്ക് 10 വയസ്സിനു മേലെയുള്ള കുട്ടികൾക്കു വേണ്ടി ‘ഒരു കഥ പറയാം’ എന്ന പരിപാടിയും ഉണ്ടായിരിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 02 642 4488, 050 773 9565 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. FB Page