അബുദാബി മാട്ടൂൽ കെ. എം. സി. സി. ക്ക് പുതിയ സാരഥികൾ

January 2nd, 2023

abudhabi-mattool-kmcc-committee-2022-25-ePathram

അബുദാബി : കെ. എം. സി. സി. മെമ്പർ ഷിപ്പ് കാമ്പയിന്‍റെ ഭാഗമായി അബുദാബി മാട്ടൂൽ കെ. എം. സി. സി. യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ആരിഫ്. കെ. വി.(പ്രസിഡണ്ട്), സി. എം. വി. ഫത്താഹ് (ജനറൽ സെക്രട്ടറി), ലത്തീഫ്. എം. (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാര വാഹികള്‍. നൗഷാദ്. പി. പി., ഇഖ്ബാല്‍ സി. എം. കെ., ഷഫീഖ് കെ. പി., അബ്ദുൽ റഹീം, കുഞ്ഞഹമ്മദ് തെക്കുമ്പാട്, (വൈസ് പ്രസിഡണ്ടുമാര്‍). ഇബ്രാഹിം, ഹംദാൻ മുഹമ്മദ്, ആഷിക്, അയ്യൂബ്, സിദ്ധിഖ് (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് മാട്ടൂൽ പഞ്ചായത്ത് പ്രസിഡണ്ട് നസീർ. ബി. മാട്ടൂൽ ഉദ്ഘാടനം ചെയ്തു. യൂസുഫ് സി. എച്ച്. അദ്ധ്യക്ഷത വഹിച്ചു. 1024 അംഗങ്ങളെ ചേർത്ത് യു. എ. ഇ. യി ലെ കെ. എം. സി. സി. ഘടകങ്ങളിൽ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേർത്ത പഞ്ചായത്ത് ഘടകമാണ് അബുദാബി മാട്ടൂൽ കെ. എം. സി. സി. സേവന മികവ് കൊണ്ടും പ്രവർത്തന പദ്ധതിയിലെ വൈവിധ്യം കൊണ്ടും പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയ അബുദാബി മാട്ടൂൽ കെ. എം. സി. സി. 2018-2022 കാലയളവില്‍ വിവിധങ്ങളായ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്.

ലൈവ് മാട്ടൂൽ വിദ്യാഭ്യാസ പദ്ധതി, പ്രളയ ദുരിതാശ്വാസ യജ്ഞം, ഇ. അഹമ്മദ് സാഹിബ് ശുദ്ധജല വിതരണ പദ്ധതി, ഇൽമു സ്വാലിഹ്, ഹൃദയ സ്പര്‍ശം, കരുതൽ, തെളിച്ചം, ഇരിപ്പിടം, ആരോഗ്യ പദ്ധതി തുടങ്ങിയവയും ജില്ലാ തല ഖുര്‍ആന്‍ പാരായണ മത്സരം, എം. പി. എൽ., എം. എസ്. എല്‍. കായിക മത്സരങ്ങള്‍ തുടങ്ങി ഒരു കോടി നാൽപ്പത് ലക്ഷത്തോളം രൂപയുടെ വിവിധങ്ങളായ സാമൂഹ്യ ആരോഗ്യ വിദ്യാ ഭ്യാസ ക്ഷേമ പ്രവര്‍ത്തന ങ്ങളാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടയിൽ അബുദാബി മാട്ടൂൽ കെ. എം. സി. സി. ഗൾഫിലും നാട്ടിലും നടപ്പാക്കിയത്.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മുൻ ജനറല്‍ സെക്രട്ടറി വി. പി. കെ. അബ്ദുളള, അബുദാബി കണ്ണൂർ ജില്ല കെ. എം. സി. സി ആക്ടിംഗ് പ്രസിഡണ്ട് ശിഹാബ് പരിയാരം, വൈസ് പ്രസിഡണ്ട് ഹംസ നടുവില്‍, ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ പരിയാരം, അബു ദാബി കല്ല്യാശേരി മണ്ഡലം കെ. എം. സി. സി. പ്രസിഡണ്ട് അഷ്റഫ് ഹസൈനാർ, സെക്രട്ടറി അലി കുഞ്ഞി, മുഹമ്മദ് അഷ്റഫ് കെ. കെ. എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളോത്സവത്തിന് വെള്ളിയാഴ്ച കൊടി ഉയരും

December 30th, 2022

kerala-social-center-keralotsav-2022-ePathram
അബുദാബി : പ്രവാസി മലയാളികളുടെ സംഗമ വേദിയായ അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ 2022 ഡിസംബര്‍ 30 വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കേരളോത്സവം ആഘോഷിക്കും. അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കെ. എസ്. സി. യുടെ അങ്കണത്തില്‍ അരങ്ങേറുന്ന ഈ വര്‍ഷത്തെ കേരളോത്സവം പ്രവാസി കളുടെ കലാ സാംസ്‌കാരിക ആഘോഷമാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ksc-keralolsavam-2022-press-meet-ePathram

ഒന്നാം സമ്മാനം ഇരുപത് പവൻ സ്വർണ്ണം ഉൾപ്പെടെ 101 ആകർഷകമായ സമ്മാനങ്ങള്‍ കേരളോത്സവ ത്തില്‍ പങ്കാളികള്‍ ആവുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. പത്തു ദിര്‍ഹം വിലയുള്ള കേരളോത്സവ പ്രവേശന കൂപ്പണില്‍ സമാപന ദിവസമായ ജനുവരി 1 നു നടക്കുന്ന നറുക്കെടുപ്പിലെ ആദ്യ വിജയിക്ക് 160 ഗ്രാം സ്വര്‍ണ്ണവും കൂടാതെ മറ്റു 100 പേര്‍ക്ക് വില പിടിപ്പുള്ള വിവിധ സമ്മാനങ്ങളും നല്‍കും.

ഗൃഹാതുരത്വം വിളിച്ചോതുന്ന, കേരള തനിമ യുള്ള ഭക്ഷണ വിഭവങ്ങൾ ലഭ്യമാകുന്ന നാടൻ തട്ടു കടകൾ, പ്രശസ്തരായ കലാകാരൻമാർ പങ്കെടുക്കുന്ന നൃത്ത സംഗീത പരിപാടികൾ, വനിതകൾ ഉൾപ്പെടുന്ന ചെണ്ട മേളം, കുട്ടികൾക്കായി അണിയിച്ചൊരുക്കിയ വിവിധ ങ്ങളായ കളികൾ, സയൻസ് കോർണർ, പുസ്‌തക മേള, മറ്റു വാണിജ്യ സ്റ്റാളുകൾ എന്നിവയാണ് കേരളോത്സവ ത്തിന്‍റെ പ്രധാന ആകർഷണം. ഇന്ത്യൻ കുടുംബങ്ങൾ ഉൾപ്പെടെ സ്വദേശികളും വിദേശികളുമായ പതിനായിരത്തില്പരം ആളുകളെയാണ് കേരളോത്സവ ത്തിലേക്ക് പ്രതീക്ഷിക്കുന്നത്.

സമാപന ദിവസം ജനുവരി 1 നു പ്രശസ്ത ജന പ്രിയ ഗായകൻ അതുൽ നറുകര നേതൃത്വം നല്‍കുന്ന ഗാനമേള അരങ്ങേറും.

കൊവിഡ് സൃഷ്ടിച്ച രണ്ടു വർഷത്തെ പ്രതി സന്ധിക്ക് ശേഷമാണ് ഇങ്ങിനെയൊരു ജനകീയോത്സവം സംഘടിപ്പിക്കുന്നത് എന്നും കെ. എസ്. സി. പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാര്‍, ജനറല്‍ സെക്രട്ടറി ഷെറിൻ വിജയന്‍, ട്രഷറര്‍ നികേഷ്, കണ്‍വീനര്‍ അഡ്വ. അന്‍സാരി സൈനുദ്ധീൻ, വൈസ് പ്രസിഡണ്ട് റോയ് വര്‍ഗ്ഗീസ്, അഹല്യ മെഡ്‌ സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഫഹീമയെ ആദരിച്ചു

December 27th, 2022

uae-paloor-mahallu-committee-felicitate-ugc-winner-faheema-ePathram
ദുബായ് : യു. ജി. സി. പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ തിക്കോടി സ്വദേശിനി ഫഹീമയെ യു. എ. ഇ. പാലൂർ മഹല്ല് കമ്മിറ്റി ആദരിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ യു. എ. ഇ. പാലൂർ മഹല്ല് കമ്മിറ്റി പ്രസിഡണ്ട്‌ എ. കെ. അബ്ദുൽ റസാഖ് ഹാജി മെമെന്‍റോ സമ്മാനിച്ചു. ഗഫൂർ ടി. കെ. അദ്ധ്യക്ഷത വഹിച്ചു. ഷഹനാസ് തിക്കോടി, നിസാർ കുനിയിൽ, ഫാരിസ് തിക്കോടി, റമീസ്‌, ഫസൽ കാട്ടിൽ, പി. വി. നിസാർ, എൻ. കെ. ഇസ്മായിൽ, സമീർ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗ്രീന്‍ വോയ്‌സ് മാധ്യമശ്രീ, ഹരിതാക്ഷര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

December 20th, 2022

green-voice-uae-chapter-ePathram
അബുദാബി : സാംസ്‌കാരിക കൂട്ടായ്മ ഗ്രീന്‍ വോയ്‌സ് അബുദാബിയുടെ മാധ്യമശ്രീ, ഹരിതാക്ഷര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമ വിഭാഗ ത്തില്‍ ഹാഷ്മി താജ് ഇബ്രാഹിം, ജമാലുദ്ദീൻ, അച്ചടി മാധ്യമ വിഭാഗത്തില്‍ ഐസക് പട്ടാണി പ്പറമ്പില്‍, ഓണ്‍ ലൈന്‍ മാധ്യമ വിഭാഗ ത്തിൽ നിസാര്‍ സെയ്ത്, റേഡിയോ വിഭാഗത്തില്‍ മിനി പത്മ എന്നിവർക്കും മാധ്യമശ്രീ പുരസ്കാരങ്ങളും സൈനുല്‍ ആബിദീന് ഹരിതാക്ഷര പുരസ്‌കാരവും സമ്മാനിക്കും.

മാധ്യമ, കലാ സാഹിത്യ മേഖലകളിൽ നടത്തുന്ന സജീവ ഇടപെടലുകൾക്കാണ് ഗ്രീൻ വോയ്‌സ് പുരസ്കാരങ്ങൾ നൽകി വരുന്നത്. അബുദാബിയില്‍ സംഘടിപ്പിക്കുന്ന സ്നേഹ പുരം പരിപാടിയില്‍ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പയ്യോളി മുനിസിപ്പാലിറ്റി ചെയർമാന് സ്വീകരണം നൽകി

December 13th, 2022

peruma-payyoli-uae-reception-payyoli-municipal-chairman-ePathram
ദുബായ് : യു. എ. ഇ. സന്ദർശിച്ച പയ്യോളി നഗര സഭാ അദ്ധ്യക്ഷന്‍ വടക്കയിൽ ഷഫീഖിനു ദുബായില്‍ സ്വീകരണം നല്‍കി. ദുബായിലെ പ്രവാസി സാംസ്കാരിക കൂട്ടായ്മ പെരുമ പയ്യോളി യു. എ. ഇ. കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. ഇസ്മായിൽ മേലടി ആമുഖ പ്രഭാഷണം നടത്തി. ബിജു പണ്ടാരപ്പറമ്പിൽ മൊമെന്‍റോ സമ്മാനിച്ചു.

പയ്യോളി മുൻസിപ്പാലിറ്റിയിലെ വിവിധ വികസന കാര്യ ങ്ങൾ ചെയര്‍മാന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. വിഷയങ്ങള്‍ സമയ ബന്ധിതമായി പരിഹരിച്ചു കൊണ്ടിരിക്കുകയാണ് എന്നും ചെയർമാൻ വ്യക്തമാക്കി.

അസീസ് സുൽത്താൻ മേലടി, എ. കെ. അബ്ദുല്‍ റഹിമാൻ, ഷാജി ഇരിങ്ങൽ, കരീം വടക്കയിൽ, ഷാമിൽ മൊയ്തീൻ, സത്യൻ പള്ളിക്കര, ഷാജി പള്ളിക്കര എന്നിവർ സംസാരിച്ചു.

സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പൊതു സ്ഥലത്ത് തുപ്പിയാൽ 20 ഒമാന്‍ റിയാൽ പിഴ
Next »Next Page » ആരോഗ്യ സേവനങ്ങള്‍ : ബുർജീലും അബുദാബി പോലീസും കൈ കോര്‍ത്തു »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine