ദർശന സാംസ്‌കാരിക വേദി ഓണാഘോഷം

October 1st, 2019

onanilav-2019-darshana-samskarika-vedhi-ePathram
അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ ദർശന സാംസ്‌കാരിക വേദി യുടെ ഓണാഘോഷവും അവാർഡ് ദാനവും ഒക്ടോബര്‍ 3 വ്യാഴാഴ്ച  രാത്രി 8 മണിക്ക് ‘ഓണ നിലാവ്’ എന്ന പേരില്‍ മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തിൽ നടക്കും.

സംഗീത സംവിധായകനും ഗായകനു മായ ജാസി ഗിഫ്റ്റ് നേതൃത്വം നൽ കുന്ന സംഗീത വിരുന്ന്, സിനിമാ – ടെലി വിഷന്‍ താരം ശ്രുതി ലക്ഷ്മി യും സംഘവും അവതരി പ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, ദർശന അംഗങ്ങളുടെ കോമഡി ഷോ, മറ്റു കലാ സാംകാരിക പരി പാടികളും അരങ്ങേറും എന്നു സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യം ആയിരിക്കും.

സാമൂഹ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂർ, മലയാളം സംസാരിക്കുന്ന കുവൈത്തി വനിത മറിയം തുടങ്ങി യവർ ചടങ്ങിൽ സംബന്ധിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മൈൽ സെവൻ ഓണം – ഈദ്‌ ആഘോഷം സംഘടിപ്പിച്ചു

September 29th, 2019

mile-seven-uae-ezhaam-mile-ePathram

ഷാര്‍ജ : യു. എ. ഇ. യിലെ തളിപ്പറമ്പ ഏഴാം മൈലു കാരുടെ കൂട്ടായ്മ മൈൽ സെവൻ, വൈവിധ്യ മാർന്ന പരിപാടി കളോടെ ഓണം – ഈദ്‌ ആഘോഷം സംഘടി പ്പിച്ചു. വിവിധ കലാ കായിക മല്‍സര ങ്ങളും അത്ത പ്പൂക്കള വും ഓണ സദ്യയും ആഘോഷ ങ്ങള്‍ ക്കു മാറ്റു കൂട്ടി.

talipparamba-ezham-mile-uae-pravasi-mile-7-ePathram

ഗ്രാമങ്ങളിലെ ഓണാ ഘോഷ ങ്ങളെ ഓര്‍മ്മിപ്പിക്കും വിധം ഒരുക്കിയ പരി പാടി യില്‍ മൈൽ സെവൻ അംഗ ങ്ങൾ ആറു ടീമു കളായി തിരിഞ്ഞ്‌ ക്രിക്കറ്റ്‌ ടൂർണ്ണ മെന്റും ഒരുക്കി.

സുബൈർ തളിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. കെ. പി. റഷീദ്‌ പരിപാടി ‌ഉദ്ഘാ ടനം ചെയ്തു. കെ. വി. നൗഷാദ്‌, റഫീഖ്‌, അമീർ എം. പി., അൻവർ, നിസാം, ഷമീർ, ഷിഹാബ്‌ കോവ, മൻസൂർ, അബ്ദുള്ള തുടങ്ങി യവർ പരിപാടിക്ക്‌ നേതൃത്വം നൽകി. കെ. എൻ. ഇബ്രാഹിം സ്വാഗതവും ഷിഹാബ്‌ വി. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി ചിട്ടി : മന്ത്രി തോമസ് ഐസക് കെ. എസ്. സി. യില്‍

September 25th, 2019

finance-minister-dr-thomas-isaac-ePathram
അബുദാബി : കേരള ധന കാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്, സെപ്റ്റം ബർ 27 വെള്ളി യാഴ്ച രാവിലെ 10 മണിക്ക് അബു ദാബി കേരളാ സോഷ്യൽ സെന്റ റിൽ പ്രസം ഗിക്കും. കെ. എസ്. എഫ്. ഇ. പ്രവാസി ചിട്ടി യുടെ കാര്യ ങ്ങൾ വിശദീ കരി ക്കുന്ന തിനാണ് അദ്ദേഹം എത്തുന്നത്.

പ്രവാസി ചിട്ടി സംബന്ധ മായ സംശയ ങ്ങൾ നേരിട്ട് ചോദി ക്കുവാനും ചിട്ടി സംബന്ധ മായ പ്രശ്ന ങ്ങൾ പരി ഹരി ക്കുവാനും പുതു തായി ചിട്ടി യിൽ ചേരു വാനും അവസരവും ഉണ്ടാകും എന്ന് സംഘാടകർ അറിയിച്ചു.

കെ. എസ്. എഫ്. ഇ. ചെയർ മാൻ ഫിലി പ്പോസ് തോമസ്, എം. ഡി. എം. പുരു ഷോത്തമൻ, ബോർഡ് അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി യവർ മന്ത്രി യോടൊപ്പം ഉണ്ടാകും.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

സമാജം അത്ത പ്പൂക്കള മത്സരം സംഘടിപ്പിച്ചു

September 23rd, 2019

group-dance-samajam-onam-2019-ePathram

അബുദാബി : ഓണാഘോഷങ്ങളുടെ ഭാഗമായി അബു ദാബി മലയാളി സമാജം വനിതാ വിഭാഗം അത്ത പ്പൂക്കള മത്സരം സംഘടിപ്പിച്ചു. രണ്ടു വിഭാഗങ്ങളി ലായി കുട്ടി കൾക്കും മുതിർന്ന വർക്കുമായി നടത്തിയ മത്സര ങ്ങളിൽ കുട്ടിക ളുടെ വിഭാഗ ത്തിൽ അമൃത അരുൺ, അൽഫി ടോം, ആദി അരുൺ എന്നിവ രുടെ ടീം ഒന്നാം സ്ഥാനവും, ഗൗതം, ഹൃദ്യ, നിയ ടീം രണ്ടാം സ്ഥാന വും, അശ്വതി എസ്. വിബിൻ, ഫൈസ സുമി, ശ്രേയ സതീഷ് എന്നിവരുടെ ടീം മൂന്നാം സ്ഥാന വും കരസ്ഥ മാക്കി.

മുതിർന്നവരുടെ വിഭാഗ ത്തിൽ സൂര്യ അഷർലാൽ, സന്ധ്യസുഭാഷ്, പ്രീത വിശ്വ നാഥൻ ടീം ഒന്നാം സ്ഥാനവും, പ്രിൻസ് അനിരുദ്ധൻ, അഭില പ്രിൻസ്, ആശ രാജേഷ് ലാൽ ടീം രണ്ടാം സ്ഥാനവും, സുരഭി പയ്യന്നൂർ, നജ്മ ഹശീബ്, ലക്ഷ്മി ബാനർജി ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാജം വനിതാ വിഭാഗം കൺവീനർ സിന്ധു ലാലി, ജോയിന്റ് കൺ വീനർ മാരായ ഷഹനാ മുജീബ്, ശോഭ വിശ്വം, ഷബ്‌ന ഷാജ ഹാൻ മത്സര ത്തിന് നേതൃത്വം നൽകി. വിജയിച്ച ടീമു കൾക്ക് സമ്മാനങ്ങളും പങ്കെടുത്ത എല്ലാ ടീം അംഗ ങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.

* Samajam FB page

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മമ്മൂട്ടി ഫാന്‍സ് സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

September 22nd, 2019

health-awareness-camp-of-mammutty-fans-ePathram
അബുദബി : യു. എ. ഇ. ചാപ്റ്റർ മമ്മൂട്ടി ഫാൻസ്‌ ഇന്റർ നാഷണൽ അബു ദാബി യൂണിറ്റ് എൽ. എൽ. എച്ച്. ഹോസ്പിറ്റ ലു മായി സഹകരിച്ചു നടത്തിയ സൗജന്യ മെഡി ക്കൽ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയ മായി. അബു ദാബി യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നുമായി ഇരുനൂറോളം പേര്‍ സൗജന്യ ചികില്‍സാ സഹായം തേടി.

team-mammootty-fans-uae-chapter-free-medical-camp-in-life-line-ePathram

പ്രമേഹം, രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ കണ്ടെ ത്തുവാനുള്ള പരി ശോധന കള്‍ നടത്തുകയും ചെയ്തു. വി. പി. എസ്. ഗ്രൂപ്പിലെ ഹൃദ്രോഗ വിദഗ്ദന്‍ ഡോ. ജോസഫ് കുര്യൻ, ഡോ. തോമസ് സെബാ സ്റ്റ്യന്‍, ഡോ. ഷബീര്‍ അബു, ഡോ. ഹുമൈറ, ഡോ. അസ്മ ഫരീദ് എന്നിവര്‍ നേതൃത്വം നല്‍കി.

‘പ്രവാസികളില്‍ വര്‍ദ്ധിച്ചു വരുന്ന ഹൃദയാഘാതത്തില്‍ നിന്നും എങ്ങിനെ മുക്തി നേടാം’ എന്ന വിഷയത്തില്‍ ഡോ. ജോസഫ് കുര്യൻ നടത്തിയ ബോധ വല്‍ക്കരണ ക്ലാസ്സ് ഏറെ ഉപകാരപ്രദമായി രുന്നു.

മമ്മൂട്ടി ഫാൻസ്‌ ഇന്റർ നാഷണൽ യു. എ. ഇ. ചാപ്റ്റർ മുഖ്യ രക്ഷാധി കാരി സഫീദ് കുമ്മനം, അബുദാബി യൂണിറ്റ് പ്രസിഡണ്ട് ഷിഹാബ് ഒറ്റപ്പാലം, സെക്ര ട്ടറി ഉനൈസ്, രക്ഷാധികാരി ഷിഹാബ് തൃശൂര്‍, മീഡിയ വിഭാഗം ഫിറോസ് ഷാ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എൽ. എൽ. എച്ച്. ഹോസ്പിറ്റ ലിന് വേണ്ടി യുള്ള ഉപ ഹാരം കോഡിനേറ്റര്‍ സലീം നാട്ടിക യുടെ സാന്നിദ്ധ്യ ത്തിൽ ഡോ. ജോസഫ് ഏറ്റു വാങ്ങി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളീ സമാജം ഓണാഘോഷ ങ്ങൾക്ക് പരിസമാപ്തി
Next »Next Page » അബുദാബി യിലെ ചര്‍ച്ചു കളിലേക്ക് പ്രത്യേക ബസ്സ് സര്‍വ്വീസ് »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine