പെരുമ പയ്യോളിയുടെ ‘സ്നേഹാദരം’

August 1st, 2022

logo-peruma-payyyoli-ePathram
ദുബായ് : സാംസ്‌കാരിക കൂട്ടായ്മ പെരുമ പയ്യോളിയുടെ ആഭിമുഖ്യത്തിൽ കലാ രംഗത്തെ യുവ പ്രതിഭകളെ ആദരിച്ചു. ചിത്ര കലാ രംഗത്തെ മികവിന് തിക്കോടി പള്ളിക്കര സ്വദേശിനി നേഹ ഫാത്തിമ, സംഗീത രംഗത്തെ പ്രതിഭ പയ്യോളി സ്വദേശി വിപിൻ നാഥ് എന്നിവരെയാണ് പെരുമയുടെ സ്നേഹാദരം നൽകി ആദരിച്ചത്.

payyoli-peruma-felcitate-neha-fathima-vipin-nath-ePathram

ദുബായ് ഖിസൈസിൽ നടന്ന പരിപാടി മാധ്യമ പ്രവർത്തക നസ്രീൻ അബ്ദുള്ള ഉൽഘടനം ചെയ്തു. യുവ പ്രതിഭകൾക്ക് ഉപഹാരം നൽകി. പെരുമ പ്രസിഡണ്ട്‌ ഷാജി ഇരിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ്, ബിജു പണ്ടാര പറമ്പിൽ, ഹാരിസ്, സാജിദ് വള്ളിയത്, റിയാസ് കാട്ടടി, മൊയ്തീൻ പാട്ടായി, രാജൻ കൊളാവിപാലം, പ്രഭാകരൻ പുറക്കാട്, അഡ്വ. മുഹമ്മദ്‌ സാജിദ്, റാഷിദ്‌ കിഴക്കയിൽ, സലാം ചിത്രശാല, മൊയ്തു, ഷഹനാസ് തിക്കോടി, കരീം വടക്കയിൽ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

വീക്ഷണം ഫോറം വനിതാ വിഭാഗം പുനഃസംഘടിപ്പിച്ചു

July 26th, 2022

indira-gandhi-epathram

അബുദാബി: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി കമ്മിറ്റിയുടെ വനിതാ വിഭാഗം പുനഃസംഘടിപ്പിച്ചു.

indira-gandhi-veekshanam-forum-abudhabi-committee-ePathram

വീണാ രാധാകൃഷ്ണൻ, അജീബ ഷാൻ, അമൃതാ അജിത്.

വൈസ് പ്രസിഡണ്ട് നീനാ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറൽ കൺവീനറായി വീണാ രാധാകൃഷ്ണൻ, ജോയിന്‍റ് കൺവീനര്‍മാരായി അജീബ ഷാൻ, അമൃതാ അജിത് എന്നിവരെയും 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അൽഐനിൽ എം​ബ​സ്സി സേ​വ​ന​ങ്ങ​ൾ ഇനി ഞാ​യ​റാ​ഴ്ച

July 24th, 2022

logo-alain-isc-indian-social-centre-ePathram
അൽഐൻ : ഇന്ത്യൻ സോഷ്യൽ സെന്‍ററിൽ എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ നടന്നു വന്നിരുന്ന ഇന്ത്യൻ എംബസ്സി സേവനങ്ങൾ അടുത്ത ആഴ്ച മുതല്‍ ഞായറാഴ്ചകളില്‍ ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ ആയിരിക്കും പ്രവർത്തിക്കുക എന്ന് അൽ ഐൻ ഐ. എസ്. സി. ഭാരവാഹികള്‍ അറിയിച്ചു. യു. എ. ഇ. യിലെ വാരാന്ത്യ അവധി വെള്ളിയാഴ്ച യില്‍ നിന്നും ഞായറാഴ്ചയാക്കി മാറ്റിയതിനെ തുടര്‍ന്നാണ് ഇത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സാമൂഹ്യ പ്രവർത്തകൻ ഇൽയാസ് ബല്ലക്ക് യു. വി. മൊയ്തു ഹാജി സ്മാരക അവാര്‍ഡ്

July 14th, 2022

ilyas-balla-kadappuram-kanhangad-kmcc-award-ePathram
അബുദാബി : മുസ്ലിംലീഗ് നേതാവ് യു. വി. മൊയ്തു ഹാജിയുടെ സ്മരണാര്‍ത്ഥം അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ. എം. സി. സി. ഏര്‍പ്പെടുത്തിയ പ്രഥമ യു. വി. മൊയ്തു ഹാജി സ്മാരക അവാര്‍ഡിന് കെ. എം. സി. സി. പ്രവര്‍ത്തകൻ കാഞ്ഞങ്ങാട്ടെ ഇൽയാസ് ബല്ല അർഹനായി.

കൊവിഡ് കാലത്തും അതിന് മുമ്പും ശേഷവും യു. എ. ഇ. യില്‍ നടത്തിയ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് ഇൽയാസ് ബല്ല അവാര്‍ഡിന് അർഹനായത്.

പി. കെ. അഹമ്മദ്, അബ്ദുൾ റഹിമാൻ ഹാജി, കെ. കെ. സുബൈർ, റിയാസ്‌ സി ഇട്ടമ്മൽ, റാഷിദ് എടത്തോട് എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് അവാര്‍ഡിനായി ഇൽയാ സിനെ തെരഞ്ഞെടുത്തത്. കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് തുകയായ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഇൽയാസിന് സമ്മാനിക്കും.

ബല്ലാ കടപ്പുറത്തെ റംസാൻ ഹാജിയുടെയും റുഖിയ ഹജ്ജുമ്മ യുടെയും മകനാണ് ഇൽയാസ് ബല്ല. റംസീനയാണ് ഭാര്യ. മുഹമ്മദ് ഇഖ്റം, ഫാത്തിമത്ത് ജുമൈല, മുഹമ്മദ് ബിസ്ഹർ എന്നിവർ മക്കളാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇസ്‌ലാമിക് സെന്‍ററിൽ ഈദ് ആഘോഷം

July 13th, 2022

indian-islamic-center-eid-al-adha-2022-celebrations-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്‍റർ പുതിയ മാനേജിംഗ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഇന്ത്യൻ എംബസി കോൺസൽ രാമസ്വാമി ബാലാജി നിർവ്വഹിച്ചു. ഈദ് ആഘോഷങ്ങളുറ്റെ ഭാഗമായി സംഘടിപ്പിച്ച പൊതു പരിപാടിയില്‍ കമ്മ്യൂണിറ്റി പോലീസ് പ്രതിനിധി ആയിഷ ഷിഹ മുഖ്യാതിഥി ആയിരുന്നു.

സെന്‍റര്‍ ആക്ടിംഗ് പ്രസിഡണ്ട് എം. ഹിദായത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. കെ. അബ്ദുൾ സലാം സ്വാഗതം പറഞ്ഞു. സുന്നി സെന്‍റർ ചെയർമാൻ ഡോ. അബ്ദുൾ റഹിമാൻ മൗലവി ഒളവട്ടൂർ ഈദ് സന്ദേശം നൽകി. സാംസ്കാരിക സംഘടന നേതൃത്വത്തിലുള്ള വി. പി. കൃഷ്ണകുമാർ, എം. യൂ. ഇർഷാദ്, യു. അബ്ദുള്ള ഫാ‌റൂഖി, അഡ്വ. കെ. വി. മുഹമ്മദ്‌ കുഞ്ഞി, ഭാരതി നത്വാനി, കൾച്ചറൽ സെക്രട്ടറി അഷ്‌റഫ്‌ നജാത്ത് തുടങ്ങിയവര്‍ ഈദ് ആശംസകൾ നേർന്നു.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന അബ്ദുൽ ജമാലിന് സെന്‍റർ ഉപഹാരം നൽകി ആദരിച്ചു. ഗായകരായ അഷറഫ് പയ്യന്നൂര്‍, ആദിൽ അത്തു എന്നിവരുടെ നേതൃത്വത്തിൽ ഈദ് ഇശൽ കലാ വിരുന്നും അരങ്ങേറി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എം. എം. നാസർ മെമ്മോറിയൽ കബഡി ചാമ്പ്യൻ ഷിപ്പ് ജൂലായ് 17 ന്
Next »Next Page » സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യു. എ. ഇ. ഗോള്‍ഡന്‍ വിസ »



  • എംബസ്സിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച
  • വേറിട്ട ഒരു ഓണാഘോഷം
  • ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി : എം. എ. യൂസഫലി
  • സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു : ഡോ. അബ്ദുസ്സമദ് സമദാനി
  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine