നമ്മൾ ചാവക്കാട്ടുകാർ ‘കടവ് പൂക്കും കാലം’ മെഗാ ഇവന്റ് ശ്രദ്ധേയമായി

June 19th, 2019

logo-nammal-chavakkattukar-ePathram

ഷാർജ : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ ക്കൂട്ട് യു. എ. ഇ. ചാപ്റ്റര്‍ രണ്ടാം വാർഷിക ആഘോഷ ങ്ങള്‍ ‘കടവ് പൂക്കും കാലം’ എന്ന പേരില്‍ ഷാര്‍ജ ഇന്ത്യന്‍ അസ്സോ സ്സിയേ ഷന്‍ ഹാളില്‍ സംഘടിപ്പിച്ചു.

ഷാർജ ഇസ്‌ലാമിക് അഫയേഴ്സ് ആൻ‍ഡ് എൻഡോവ് മെന്റ് ഡയറക്ടർ ശൈഖ് അബ്ദുള്ള മുഹ മ്മദ് അൽ ഖാസ്മി ഉല്‍ഘാടനം ചെയ്തു.

മുഖ്യാതിഥി കളായി ഇന്ത്യന്‍ അസ്സോസ്സി യേഷന്‍ പ്രസി ഡണ്ട് ഇ. പി. ജോൺസൻ, സെക്രട്ടറി അബ്ദുള്ള മല്ലി ശ്ശേരി, രക്ഷാധി കാരി കളായ സലിം വലിയ കത്ത്, ബാലൻ ചെഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.

നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മ യുടെ പ്രസിഡണ്ട് മുഹമ്മദ് അക്ബർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്ര ട്ടറി അബൂബക്കർ, ജാഫർ കണ്ണാട്ട്, ആഷിഫ് റഹ്‌മാൻ തുടങ്ങി യവര്‍ പ്രസംഗിച്ചു.

വിവിധ മേഖല കളിൽ മികവു തെളി യിച്ച യൂസഫ് കരിക്കയിൽ, നൗഷാദ് ചാവ ക്കാട്മുബാറക്ക് ഇമ്പാറക്ക്, തൽഹത്ത് ഷാ സാദിഖ്, ഉണ്ണി പുന്നാര, അബ്ദുൽ ലത്തീഫ് എന്നി വരെ ആദരിച്ചു.

മെന്റലിസ്റ്റ് നിപിൻ നിരാവത്ത് പരി പാടി അവ തരി പ്പിച്ചു. ഗായക രായ വൈഷ്ണവ് ഗിരീഷ്, ലേഖ അജയ്, ഷമീർ ചാവക്കാട്, ഹിഷാന അബു ബക്കര്‍ എന്നിവര്‍ പങ്കെടുത്ത സംഗീത നിശയും അരങ്ങേറി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഏകത മെഡിക്കൽ ബോധ വൽക്കരണ ക്ലാസ്സ്‌

June 13th, 2019

foreign-medical-check-up-private-copmanies-ePathram
ഷാര്‍ജ : ശൈഖ് സായിദ് ജന്മ ശതാബ്ദി യു ടെയും യു. എ. ഇ. സഹിഷ്ണുതാ വർഷ ആചരണ ത്തി ന്റേയും ഭാഗ മായി സാംസ്കാരിക കൂട്ടായ്മ യായ ഏകത, സുലേഖ ഹോസ്പി റ്റലു മായി ചേർന്നു കൊണ്ട് ഷാര്‍ജ യില്‍ ആരോഗ്യ ബോധ വൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു.

ജൂണ്‍ 14 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ നടക്കുന്ന ക്ലാസ്സു കളില്‍ പങ്കെടു ക്കാന്‍ ആഗ്ര ഹി ക്കുന്ന വര്‍ വെള്ളി യാഴ്ച  രാവിലെ 9. 30 നു റജിസ്റ്റര്‍ ചെയ്യണം.

സ്ത്രീ കൾക്ക് ഏറെ ഗുണ പ്രദ മാകുന്ന ഈ ക്ലാസ്സു കൾ ക്ക് സുലേഖ ഹോസ്പി റ്റ ലി ലെ ഡോക്ടർ മാരായ ആഷാ ആനന്ദ്, സലീനാ കാപ്പില്‍ എന്നി വര്‍ നേതൃ ത്വം നല്‍കുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മൂസ്സ എരഞ്ഞോളി യുടെ സ്മരണ യില്‍ ചെറിയ പെരുന്നാൾ പരിപാടി കള്‍

June 9th, 2019

singer-eranjoli-moosa-ePathram
അബുദാബി : ഈയിടെ അന്തരിച്ച പ്രശസ്ത മാപ്പിള പ്പാട്ടു ഗായകന്‍ മൂസ്സ എര ഞ്ഞോളി യുടെ സ്മരണ യില്‍ അബു ദാബി കേരള സോഷ്യൽ സെന്റർ സംഘ ടിപ്പിച്ച ചെറിയ പെരുന്നാൾ പരിപാടി കള്‍ ശ്രദ്ധേയ മായി

‘ഇശൽ സുൽ ത്താൻ മൂസ എര ഞ്ഞോ ളിക്ക്’ പ്രണാമം അർപ്പിച്ചു കൊണ്ട് ഒന്നാം ഈദ് ദിന ത്തിൽ ഒരു ക്കിയ ‘ഈദ് ഇശൽ’ എന്ന സംഗീത വിരുന്ന് സെന്റർ അങ്കണ ത്തിൽ തിങ്ങി നിറഞ്ഞ കാണി കളെ ആവേശ ഭരിത രാക്കി. ഇസ്മയിൽ തളങ്കര, ഒ. യു. ബഷീർ, ബെൻ സീറ, മുസമ്മിൽ, ഹല തുടങ്ങിയ വർ ഗാന ങ്ങൾ ആലപിച്ചു.

രണ്ടാം ഈദ് ദിനത്തിൽ ‘ഈദിന്റെ രാവിൽ’ എന്ന പേരിൽ കലാ സന്ധ്യ അര ങ്ങേറി. റിയാലിറ്റി ഷോ കളി ലൂടെ ശ്രദ്ധേയ നായ ഫാമിസ് മുഹമ്മദ് വാടാന പ്പള്ളി യുടെ നേതൃത്വ ത്തില്‍ കേരളാ സോഷ്യൽ സെന്റ റിലെ ഗായികാ ഗായക ന്മാര്‍ അവതരി പ്പിച്ച ഗാന മേള യും ഒപ്പന, കോൽ ക്കളി, ദഫ് മുട്ട്, വൈവി ധ്യ മാര്‍ ന്ന നൃത്ത നൃത്യ ങ്ങളും ശ്രദ്ധേയമായി.

അഹല്യ ഹോസ്പിറ്റൽ അഡ്മിനി സ്ട്രേഷൻ മാനേജർ സൂരജ് പ്രഭാ കരന്‍, യു. എ. ഇ. എക്സ് ചേഞ്ച് മീഡിയ വിഭാഗം തലവൻ കെ. കെ. മൊയ്തീൻ കോയ എന്നിവര്‍ മുഖ്യ അതിഥി കള്‍ ആയിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമാജം ഈദ് ആഘോഷ ങ്ങള്‍ക്ക് സമാപനം

June 9th, 2019

അബുദാബി : രണ്ടു ദിവസ ങ്ങളി ലായി മുസ്സഫ യിലെ അബുദാബി മലയാളി സമാജം അങ്കണ ത്തില്‍ ഒരുക്കിയ ഈദ് ആഘോഷ ങ്ങള്‍ക്ക് വര്‍ണ്ണാ ഭമായ പരിസമാപ്തി.

ഒന്നാം ദിന ത്തിലെ പരി പാടി കളില്‍ പ്രസി ഡണ്ട് ഷിബു വര്‍ഗ്ഗീസ് ഈദ് സന്ദേശം നല്‍കി.

കേരള ത്തിന്റെ സമ്പുഷ്ടമായ സംസ്കാര വൈവിധ്യ ങ്ങളെ സമ ന്വയി പ്പിച്ചു കൊണ്ട് ഒരുക്കിയ ചിത്രീ കണ ത്തില്‍ സമാജം വനിതാ വേദി യുടേയും ബാല വേദി യു ടെയും നൂറില്‍ പരം കലാ കാര ന്മാര്‍ അരങ്ങില്‍ എത്തി. ബിജു കിഴക്ക നേല സംവി ധാനം ചെയ്ത ഈ പ്രോഗ്രാം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. സൂഫി ഡാന്‍സ് ഒപ്പന, മാപ്പിള പ്പാട്ടുകള്‍ തുടങ്ങിയ കലാ പരി പാടി കളും ആഘോഷ ങ്ങളുടെ ഭാഗ മായി അരങ്ങേറി.

രണ്ടാം പെരു ന്നാളിള്‍ ദിന മായ ബുധ നാഴ്ച അര ങ്ങേറിയ സംഗീത നിശ യില്‍ മാപ്പിള പ്പാട്ട് ഗായ കന്‍ കണ്ണൂര്‍ ഷരീഫ്, സിയ ജാസ്മിന്‍, റംഷാദ്, സനം ഷരീഫ് തുടങ്ങിയവര്‍ പങ്കാളി കളായി. സമാജം സെക്ര ട്ടറി പി. കെ. ജയരാജ്, വൈസ് പ്രസിഡണ്ട് സലീം ചിറക്കല്‍, ട്രഷറര്‍ അബുള്‍ ഖാദര്‍ തിരുവത്ര, ചീഫ് കോഡി നേറ്റര്‍ സതീഷ്, രേഖിന്‍ സോമന്‍ എന്നി വര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈദ് സംഗമവും വിനോദ യാത്ര യും സംഘടി പ്പിച്ചു.

June 9th, 2019

അബുദാബി : ഈദുല്‍ ഫിത്വര്‍ ആഘോഷ ത്തി ന്റെ ഭാഗ മായി അബു ദാബി ഇന്ത്യൻ ഇസ്ലാ മിക് സെന്റ റിന്റെ ആഭി മുഖ്യ ത്തിൽ ഈദ് സംഗമ വും വിനോദ യാത്ര യും സംഘടിപ്പിച്ചു.

ഈദ് സംഗമ ത്തിൽ പ്രശസ്ത ഗായകർ അണി നിരന്ന ഗാന മേള, ദഫ് മുട്ട്, ഒപ്പന, കോൽക്കളി, അറബിക് ഡാൻസ്, മിമിക്രി തുടങ്ങിയ വിവിധ കലാ പരി പാടി കൾ അരങ്ങേറി.

സെന്റർ പ്രസിഡണ്ട് പി. ബാവ ഹാജി അദ്ധ്യ ക്ഷത വഹിച്ചു. ജനറൽ സെക്ര ട്ടറി എം. പി. എം. റഷീദ് സ്വാഗത വും ട്രഷറര്‍ ഹംസ നടു വിൽ നന്ദി യും പറഞ്ഞു. കൾച്ചറൽ സെക്രട്ടറി റസാഖ് കെളോത്ത് പരിപാടി വിശദീകരിച്ചു.

യു. എ. ഇ. യുടെ വടക്കൻ എമി റേറ്റു കളി ലേക്ക് സെന്റർ സംഘടി പ്പിച്ച വിനോദ യാത്ര യില്‍ 3 ബസ്സു കളിലായി 150 ഓളം പേർ പങ്കാളി കളായി. ക്വിസ്സ് – ഗാന മത്സര ങ്ങളും വടം വലി ഉൾപ്പെടെ വിവിധ കായിക മത്സര ങ്ങൾ സംഘ ടിപ്പി ക്കു കയും വിജയി കൾക്ക് സമ്മാന ങ്ങളും നല്‍കി.

സെന്റർ ഭാര വാഹി കളായ ഹംസ നടുവിൽ, ടി. കെ. അബ്ദുസലാം, അബ്ദുല്ല നദ് വി, മൻസൂർ മൂപ്പൻ, ബി. സി. അബൂ ബക്കർ, ഇസ്മായിൽ അഞ്ചില്ലത്ത് എന്നി വർ നേതൃത്വം നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാനവ വിഭവ ശേഷി മന്ത്രാ ലയ ത്തിന്റെ പുരസ്കാരം യു. എ. ഇ. എക്സ് ചേഞ്ചിന്ന്
Next »Next Page » സമാജം ഈദ് ആഘോഷ ങ്ങള്‍ക്ക് സമാപനം »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine