ദുബായ് : യു. എ. ഇ. എക്‌സ്‌ചേഞ്ച് നടപ്പാക്കിയ ‘സ്മാര്‍ട്ട്‌പേ’ വേതന വിതരണ സംവിധാനം പ്രയോജനപ്പെടുത്തിയ 16 സ്ഥാപനങ്ങളെ പുരസ്‌കാരം നല്‍കി ആദരിച്ചു.
ദുബായ് മദീനാ ജുമൈരാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡബ്ല്യു. പി. എസ്. അധികാരികളും യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടിയും ചേര്‍ന്ന് ജേതാക്ക ള്‍ക്ക് ഫലകവും പ്രശസ്തി പത്രവും സമ്മാനിച്ചു.
ബെസ്റ്റ് സ്മാര്‍ട്ട് എംപ്ലോയര്‍, ബെസ്റ്റ് ഫ്രീ സോണ്‍ സ്റ്റാര്‍ അവാര്‍ഡ്, റിലേഷന്‍ ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗ ങ്ങളിലാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ നല്‍കിയത്.
സ്മാര്‍ട്ട്‌പേ യുടെ നവീകരിച്ച വെബ് സൈറ്റും പുതിയ ഓണ്‍ ലൈന്‍ കസ്റ്റമര്‍ സെന്റരിക്ക് പോര്‍ട്ടലും പ്രകാശനം ചെയ്തു. തൊഴില്‍ മന്ത്രാലയം, യു. എ. ഇ. എക്‌സ്‌ചേഞ്ച്, വിവിധ സംരംഭക സ്ഥാപന ങ്ങള്‍ എന്നിവ യുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും അഭ്യുദയ കാംക്ഷികളും പങ്കെടുത്ത ചടങ്ങിന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗോപ കുമാര്‍ ഭാര്‍ഗവന്‍ സ്വാഗതവും സ്മാര്‍ട്ട് പേ ഹെഡ് എഡിസണ്‍ ഫെര്‍ണാണ്ടസ് നന്ദിയും പറഞ്ഞു.