ഷാര്‍ജയില്‍ തീ : മലയാളിയുടെ ധീരമായ ഇടപെടല്‍ ബാലനെ രക്ഷിച്ചു

March 2nd, 2012

nishad-kaippally-photo-epathram

ഷാര്‍ജ : തൊട്ടടുത്ത ഫ്ലാറ്റില്‍ നിന്നും ഒരു കരച്ചിലും തുടര്‍ന്ന് പുകയും കണ്ടപ്പോള്‍ നിഷാദ്‌ തലേന്ന് തന്റെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് ഡോക്ടര്‍ ഉപദേശിച്ച വിശ്രമം മറന്നു. തുടര്‍ന്നങ്ങോട്ട് ഒരു ഹോളിവുഡ്‌ ത്രില്ലര്‍ ചലച്ചിത്രത്തിലെ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങളാണ് നടന്നത്. കത്തിയമരുന്ന ഫ്ലാറ്റിന്റെ തള്ളി തകര്‍ത്ത വാതിലിലൂടെ അകത്തു പ്രവേശിച്ച നിഷാദ്‌ നേരിട്ടത് കനത്ത കറുത്ത പുകയും തീയുമായിരുന്നു. പണ്ട് അബുദാബിയിലെ ഇന്ത്യന്‍ ഹൈസ്ക്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ഫയര്‍ ഫോര്‍സുകാര്‍ നടത്തിയ സുരക്ഷാ പരിശീലന ക്ലാസിലെ പാഠങ്ങള്‍ നിഷാദിന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഷര്‍ട്ട് ഊരി മുഖത്ത് കെട്ടിയ നിഷാദ്‌ കറുത്ത നിറത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് അഗ്നി ശമനി തിരിച്ചറിഞ്ഞു. അതുമായി ആളി കത്തുന്ന തീയുടെ അടുത്തെത്തി പണ്ട് പഠിച്ചത് പോലെ അഗ്നി ശമനിയുടെ പൂട്ട്‌ പൊട്ടിച്ചു കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം തീയുടെ അടിയിലേക്ക് അടിച്ചു തീ കെടുത്തി. കറുത്ത പുക മൂലം അന്ധകാരം നിറഞ്ഞ ഫ്ലാറ്റില്‍ നിന്ന് മൊബൈല്‍ ഫോണിന്റെ പ്രകാശത്തിന്റെ സഹായത്തോടെ പ്രായമായ ഒരു സ്ത്രീയെയും കുളിമുറിയില്‍ നിന്നും മൂന്നു വയസുള്ള ബാലനെയും നിഷാദ്‌ രക്ഷപ്പെടുത്തി. ബോധമറ്റു കിടന്ന ബാലന്റെ വായിലൂടെ ജീവശ്വാസം ഊതി നല്‍കി കുട്ടിയുടെ ശ്വാസോച്ഛ്വാസം വീണ്ടെടുത്തു. അപ്പോഴേക്കും സ്ഥലത്ത് എത്തിയ പോലീസും അഗ്നിശമന സേനാംഗങ്ങളും കുട്ടിയേയും സ്ത്രീയെയും നിഷാദിനെയും ആശുപത്രിയിലേക്ക്‌ എടുത്തു കൊണ്ടു പോകുമ്പോഴേയ്ക്കും തന്റെ രക്തസമ്മര്‍ദ്ദത്തിന്റെ കാര്യം പോലും താന്‍ മറന്നു പോയതായി നിഷാദ്‌ പറയുന്നു.

സ്വന്തമായി ഇന്റീരിയര്‍ ഡെക്കറേഷന്‍ സ്ഥാപനം നടത്തുന്ന നിഷാദ്‌ കൈപ്പള്ളി പ്രശസ്തനായ ബ്ലോഗറും സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമറുമാണ്. മലയാളം കമ്പ്യൂട്ടിംഗ് ഇന്നത്തെ നിലയില്‍ വ്യാപകം ആവുന്നതിന് കാരണമായ യൂണിക്കോഡ്‌ മലയാളത്തിന്റെ ശക്തനായ വക്താവായ നിഷാദ്‌ ആദ്യമായി ബൈബിള്‍ പൂര്‍ണ്ണമായി മലയാളത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കി. യൂണിക്കോഡ്‌ മലയാളത്തിന്റെ സാദ്ധ്യതയും കൈപ്പള്ളി എന്ന കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്റെ ആത്മസമര്‍പ്പണവും ഒരു പോലെ വെളിവാക്കുന്ന ഒരു ഉദ്യമമായിരുന്നു സത്യവേദപുസ്തകം.

തന്റെ പ്രവര്‍ത്തന മേഖലയില്‍ എന്ന പോലെ തന്നെ തന്റെ ചുറ്റിലുമുള്ള സമൂഹത്തിലും സമയോചിതവും ധീരവുമായ ഇടപെടല്‍ കൊണ്ട് മാതൃകയായ നിഷാദ്‌, അഗ്നിക്കിരയായി സര്‍വ്വസ്വവും നഷ്ടപ്പെട്ട കുടുംബത്തിന് സഹൃദയരില്‍ നിന്നും സഹായങ്ങള്‍ എത്തും എന്നാണ് തന്റെ പ്രതീക്ഷ എന്ന് eപത്രത്തോട്‌ പറഞ്ഞു.

ഗള്‍ഫിലെ നിയമ വ്യവസ്ഥയുടെ കാര്‍ക്കശ്യം പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായിക്കുന്നതില്‍ നിന്നും പ്രവാസികളെ പിന്തിരിപ്പിക്കാറുണ്ട്. എന്നാല്‍ തന്റെ നിസ്വാര്‍ഥമായ ഇടപെടല്‍ കൊണ്ട് ഏവര്‍ക്കും മാതൃകയും പ്രചോദനവുമായി തീര്‍ന്നിരിക്കുന്നു നിഷാദ്‌ കൈപ്പള്ളി.

- ജെ.എസ്.

വായിക്കുക: , , , ,

6 അഭിപ്രായങ്ങള്‍ »

ഖത്തര്‍ : ലോകത്തെ ഏറ്റവും സമ്പന്ന രാജ്യം

February 27th, 2012

qatar-corniche-ePathram
അബുദാബി :ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത് എന്ന്‍ അമേരിക്ക യിലെ ലോക പ്രശസ്ത മാസിക യായ ഫോബ്സ്. ജി ഡി പി, ആളോഹരി വരുമാനം എന്നിവ അടിസ്ഥാന മാക്കിയാണ് ഈ കണക്ക്. ഉയര്‍ന്ന എണ്ണ വിലയും വന്‍ പ്രകൃതി വാതക ശേഖര വുമാണ് 17 ലക്ഷം പേര്‍ വസിക്കുന്ന ഖത്തറിനെ എറ്റവും സമ്പന്നമായ രാജ്യമാക്കിയത്. 47, 500 ഡോളര്‍ ആളോഹരി വരുമാനമുള്ള യു. എ. ഇ. ആറാം സ്ഥാനത്താണ്.

പശ്ചിമ യൂറോപ്യന്‍ രാജ്യമായ ലക്‌സംബര്‍ഗ് രണ്ടാം സ്ഥാനത്തും സിംഗപ്പൂര്‍ മൂന്നാം സ്ഥാനത്തുമാണ്. നോര്‍വേ യും ബ്രൂണെ യുമാണ് നാലും അഞ്ചും സ്ഥാന ങ്ങളിലെത്തിയത്. കുവൈറ്റ്‌ പതിനഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു.

ഫോബ്സ് മാഗസിന്റെ കണക്കെടുപ്പില്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ബുറുണ്ടി, ലൈബീരിയ, കോംഗോ എന്നിവ ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളുമാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സഹൃദയ അഴീക്കോട് പുരസ്ക്കാരം പ്രഖ്യാപിച്ചു

February 26th, 2012

sahrudhaya-azheekodu-awards-2012-ePathram
ദുബായ് : 2012 ലെ സഹൃദയ – അഴീക്കോട് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സലഫി ടൈംസ് സ്വതന്ത്ര പത്രിക യുടേയും കേരള റീഡേഴ്‌സ് & റൈറ്റേഴ്‌സ് സര്‍ക്കിള്‍ ചാപ്റ്റര്‍ (ദുബായ് വായനക്കൂട്ടം) സംയുക്താഭി മുഖ്യത്തില്‍ നാട്ടിലും മറു നാടുകളിലും കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി സാമൂഹ്യ പ്രതി ബദ്ധതക്കും മാധ്യമ പ്രവര്‍ത്തന മേഖല കളിലെ അര്‍ഹത പ്പെട്ടവര്‍ക്കും സമ്മാനിച്ചു വരുന്നതാണ് സഹൃദയ പുരസ്‌കാരങ്ങള്‍ .

സലഫി ടൈംസ് വായനക്കൂട്ടം സഹൃദയ- അഴീക്കോട് പുരസ്‌കാരങ്ങള്‍ക്ക് പൊതു സേവന മാധ്യമ പ്രവര്‍ത്തന മേഖലകളിലെ മികവിന് തെരെഞ്ഞെടുക്കപ്പെട്ടവര്‍ :

മന്‍സൂര്‍ മാവൂര്‍ – മിഡിലീസ്റ്റ് ചന്ദ്രിക (അന്വേഷണാത്മക പത്ര പ്രവര്‍ത്തനം), ജിഷി സാമുവല്‍ – ഇ പത്രം (അന്വേഷണാത്മക ഇ ജേണലിസം), ജലീല്‍ രാമന്തളി  (സമഗ്ര സംഭാവന), നാരായണന്‍ വെളിയങ്കോട് (സമഗ്ര സംഭാവന), പുന്നയൂര്‍ക്കുളം സൈനുദ്ധീന്‍ (സമഗ്ര സംഭാവന), ജീന രാജീവ് -ഇ വനിത (ന്യൂ മീഡിയ), സലീം ഐഫോക്കസ് (നവാഗത ഫോട്ടോ ജേണലിസ്റ്റ്), ഷാനവാസ് പാലത്ത്, അഷറഫ് കൊടുങ്ങല്ലൂര്‍ (ഫാക്‌സ് ജേണലിസം), കാസിം ചാവക്കാട് – തണല്‍ സാംസ്‌കാരിക വേദി (ജീവ കാരുണ്യം),

sahrudhaya-awards-2012-winners-ePathram
മുഹമ്മദ്കുട്ടി സലഫി (വൈജ്ഞാനിക പ്രവര്‍ത്തനം), കെ. വി. ശംസുദ്ധീന്‍ (പ്രവാസി കുടുംബ ക്ഷേമം), അബ്ദുസ്സമദ് മേപ്പയൂര്‍ (മാതൃക ഗുരുനാഥന്‍ ) കെ. കെ – ഹിറ്റ് 96.7റേഡിയോ (ശ്രവ്യ മാധ്യമം), സഫറുള്ള പാലപ്പെട്ടി (സാഹിത്യ സപര്യ), അമാനുള്ള ഖാന്‍ -കൈരളി പ്രവാസലോകം (സാമൂഹ്യ പ്രതിബദ്ധത), മോനി ദുബായ് (ദൃശ്യ മാധ്യമ സമഗ്ര സംഭാവന), പി. പി. മൊയ്ദീന്‍ (സാമൂഹ്യ സാംസ്‌കാരികം) തന്‍വീര്‍ കണ്ണൂര്‍ (ഏഷ്യാനെറ്റ്‌ ഗള്‍ഫ് റൌണ്ട് അപ്- ദൃശ്യ മാധ്യമം), റഹ്മാന്‍ എളങ്കമ്മല്‍ – ഗള്‍ഫ് മാധ്യമം (അന്വേഷണാത്മക പത്ര പ്രവര്‍ത്തനം), വിജു വി നായര്‍ (സാമൂഹ്യ സേവനം), അഡ്വ:ഹാഷിഖ് (മികച്ച സംഘാടകന്‍ ), നജീബ് മുഹമ്മദ് ഇസ്മായില്‍ . ഇ. എസ്. (പരിസ്ഥിതി), സൈഫ് കൊടുങ്ങല്ലൂര്‍ (വ്യക്തിഗത സമഗ്ര സംഭാവന).

sahrdaya-azheekod-puraskaram-2012-winners-ePathram

2012 സഹൃദയ - അഴീക്കോട് പുരസ്ക്കാര ജേതാക്കള്‍

സലഫി ടൈംസ് ഡോട്ട് കോം  വഴി പൊതു ജനാഭിപ്രായം രൂപീകരിച്ചു വില യിരുത്തിയും വിവിധ മാധ്യമ ങ്ങള്‍ വഴിയും വേദികള്‍ വഴിയും എന്‍ട്രികള്‍ സ്വീകരിച്ചും അഡ്വ : എ ആര്‍ ബിമല്‍ ,കെ. എച്ച്. എം. അഷ്‌റഫ്, ഷീല പോള്‍ ,എന്നിവര്‍ അടങ്ങുന്ന ജൂറി അംഗങ്ങളാണ് ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

ഇ – പത്രം മൂന്നാമത് തവണയാണ് സഹൃദയ പുരസ്കാര ത്തിന് അര്‍ഹ മാവുന്നത്. 2009 ല്‍ മികച്ച സൈബര്‍ പത്ര പ്രവര്‍ത്തകനുള്ള സഹൃദയ പുരസ്കാരം e പത്രം അബുദാബി കറസ്പോണ്ടന്റ്  പി. എം. അബ്ദുള്‍ റഹിമാനും മികച്ച പരിസ്ഥിതി പത്ര പ്രവര്‍ത്തന ത്തിനുള്ള പുരസ്കാരം  e പത്രം കോള മിസ്റ്റായ ഫൈസല്‍ ബാവ ക്കും ലഭിച്ചിരുന്നു.

അഡ്വ : ജയരാജ് തോമസ് (വായനകൂട്ടം പ്രസിഡന്റ്) ഒ. എസ്. എ. റഷീദ് (വായനകൂട്ടം ജനറല്‍ സെക്രട്ടറി) കെ.എ. ജബ്ബാരി (മാനേജിംഗ് എഡിറ്റര്‍ സലഫി ടൈംസ്) എന്നിവരും പുരസ്‌കാര പ്രഖ്യാപന ത്തില്‍ പങ്കെടുത്തു. മാര്‍ച്ച് ആദ്യ വാരം ദുബായില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന സഹൃദയ സംഗമ ത്തില്‍ പുരസ്‌കാര ദാനം നടക്കും. ആദര ഫലകവും കീര്‍ത്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് സഹൃദയ – അഴീക്കോട് പുരസ്‌കാരം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഹെല്‍ത്ത്‌ കെയര്‍ സി ഇ ഓ ഓഫ് ദ ഇയര്‍ പുരസ്കാരം ഡോ. ബി ആര്‍ ഷെട്ടിക്ക്

February 24th, 2012

dr-br-shetty-health-care-ceo-2012-ePathram
അബുദാബി : ആരോഗ്യ സേവന മേഖല യിലെ മികച്ച സംഭാവനകള്‍ പരി ഗണിച്ച് ഡോ. ബി ആര്‍ ഷെട്ടിക്ക് ഹെല്‍ത്ത്‌ കെയര്‍ സി ഇ ഓ ഓഫ് ദ ഇയര്‍ പുരസ്കാരം സമ്മാനിച്ചു. അറേബ്യന്‍ ബിസിനസ്സ് ഗ്രൂപ്പ് സഹോദര സ്ഥാപന മായ സി. ഇ. ഓ. മിഡില്‍ ഈസ്റ്റ്‌ മാഗസിന്‍ ആണ് ദുബായ് ബുര്‍ജ്‌ ഖലീഫ യില്‍ ചടങ്ങ് സംഘടിപ്പിച്ചത്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഏറ്റവും ആദരിക്കുന്ന നേതാവിന് സ്നേഹപൂര്‍വ്വം

February 22nd, 2012

sheikh-mohammad-dubai-metro-epathram

ദുബായ്‌ : ഞങ്ങള്‍ ഏറ്റവും അധികം ദുബായ്‌ നഗരത്തെ സ്നേഹിക്കുന്നു. അതിനു കാരണം വേറൊന്നുമല്ല. ദുബായ്‌ ഭരണാധികാരിയും, യു. എ. ഇ. പ്രധാനമന്ത്രിയും, യു. എ. ഇ. ഉപ രാഷ്ട്രപതിയും സര്‍വ്വോപരി തങ്ങളുടെ ആരാധ്യപുരുഷനുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം തന്നെയാണ്.

ഫോട്ടോയില്‍ കാണുന്നത് പോലെ ഒരു ദൃശ്യം ലോകത്ത്‌ വേറെ എവിടെ കാണാനാവും? അകമ്പടിയില്ലാതെ ദുബായ്‌ ഭരണാധികാരി തീവണ്ടിയില്‍ സാധാരണക്കാരോടൊപ്പം യാത്ര ചെയ്യുന്നതിന്റെയാണ് ഈ ഫോട്ടോ. ഈ ലാളിത്യമാണ് തങ്ങളുടെ അളവറ്റ സ്നേഹത്തിന്റെയും ആദരവിന്റെയും കാരണം എന്ന് ഈ ഫോട്ടോ പ്രത്യക്ഷപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിന് ലഭിക്കുന്ന അനേകായിരം കമന്റുകള്‍ വ്യക്തമാക്കുന്നു.

അധികാരം കയ്യില്‍ കിട്ടുമ്പോഴേക്കും കൊടി പറക്കുന്ന സ്റ്റേറ്റ്‌ കാറില്‍ പറന്നു നടക്കുന്ന നമ്മുടെ നാട്ടിലെ മന്ത്രിമാര്‍ ഇത് കണ്ടു പഠിച്ചിരുന്നെങ്കില്‍ എന്നും കമന്റ് ഉണ്ട്.

ഇരുപതിനായിരത്തിലേറെ പേര്‍ ഈ പോസ്റ്റ്‌ ലൈക്ക്‌ ചെയ്തിട്ടുണ്ട്. മൂവായിരത്തിലേറെ പേര്‍ കമന്റ് ചെയ്തിട്ടുള്ള ഈ പോസ്റ്റില്‍ ഇപ്പോഴും കമന്റുകള്‍ വന്നു കൊണ്ടിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « ധാര്‍മ്മിക-നൈതികമൂല്യ നിരാസം നല്ല പ്രവണതയല്ല: ഓപ്പണ്‍ ഫോറം
Next »Next Page » യു.എ.ഇ.യില്‍ ആനയുടെ കാല്‍പാടുകള്‍ കണ്ടെത്തി »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine