അബുദാബി : മാടായി കെ. എം. സി. സി ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പി. കുഞ്ഞിക്കോയ തങ്ങള്‍ പുരസ്കാരം ഗള്‍ഫ് മാധ്യമം സീനിയര്‍ സബ് എഡിറ്റര്‍ ബി. എസ്. നിസാമുദ്ധീന് സമ്മാനിച്ചു. ഉപഹാരവും പൊന്നാടയും അടങ്ങുന്ന താണ് പുരസ്കാരം.
ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. സെന്‍റര്‍ ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി, ട്രഷറര്‍ എം. പി. മുഹമ്മദ് റഷീദ്, പത്മശ്രീ ഡോ. ബി . ആര്‍ . ഷെട്ടി, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ഡോ. കെ. പി. ഹുസൈന്‍ , ഇ. പി. മൂസക്കുട്ടി ഹാജി, യു. അബ്ദുല്ല ഫാറൂഖി, ടി. കെ. അബ്ദുല്‍ ഹമീദ്, വി. ടി. വി. ദാമോദരന്‍ , എ. ബീരാന്‍ , ഒളവട്ടൂര്‍ അബ്ദുറഹ്മാന്‍ മൗലവി, കരപ്പാത്ത് ഉസ്മാന്‍ , ഷറഫുദ്ദീന്‍ മംഗലാട് എന്നിവര്‍ക്ക് പുറമെ കുഞ്ഞിക്കോയ തങ്ങളുടെ മക്കളായ വി. കെ. മുക്താര്‍ ഹകീം, വി. കെ. നൂരിഷ എന്നിവരും പങ്കെടുത്തു.
സാമൂഹിക പ്രസക്തി യുള്ള വിഷയ ങ്ങളില്‍ പ്രവാസി കള്‍ക്കിടയില്‍ ബോധ വല്‍കരണ ലക്ഷ്യത്തോടെ നിസാമുദ്ധീന്‍ തയ്യാറാക്കിയ നിരവധി വാര്‍ത്തകള്‍ മുന്‍ നിറുത്തി യാണ് സമഗ്ര സംഭാവന യ്ക്കുള്ള പി. കുഞ്ഞിക്കോയ തങ്ങള്‍ അവാര്‍ഡ് ബി. എസ്. നിസാമുദ്ധീന് നല്‍കുന്നത്.
മാടായി കെ.എം.സി.സി പ്രസിഡന്‍റ് വി. പി. മുഹമ്മദലി മാസ്റ്റര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി എ. വി. അഷറഫ് നന്ദിയും പറഞ്ഞു.