വൺ ബില്യൺ മീൽസ് : ഒരു കോടി ദിർഹം സംഭാവന പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

April 1st, 2023

doctor-shamsheer-vayalil-vps-health-care-ePathram
അബുദബി : റമദാനിൽ ദുർബ്ബല വിഭാഗങ്ങൾക്ക് സുസ്ഥിര ഭക്ഷണ വിതരണം ഉറപ്പാക്കാനുള്ള യു. എ. ഇ. യുടെ വൺ ബില്യൺ മീൽസ് പദ്ധതിക്ക് ഒരു കോടി ദിർഹം (22 കോടി രൂപ) സംഭാവന പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർ മാനുമായ ഡോ. ഷംഷീർ വയലിൽ.

യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേതൃത്വം നൽകുന്ന ‘വൺ ബില്യൺ മീൽസ് എൻഡോവ്‌മെന്‍റ്’ കാമ്പയിന് പിന്തുണ ഏകിയാണ് ഒരു കോടി ദിർഹം സംഭാവന നല്‍കുന്നത്.

റമദാനിൽ സുസ്ഥിര ഭക്ഷണ വിതരണത്തിനായി എൻഡോവ്‌മെന്‍റ് ഫണ്ട് സ്ഥാപിക്കുക എന്ന ലക്ഷ്യ ത്തോടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേ റ്റീവ്സ് (എം.ബി.ആർ.ജി.ഐ.) ആരംഭിച്ച പദ്ധതിയിലൂടെ ലോകമെങ്ങുമുള്ള ദുർബ്ബല ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി വരികയാണ്.

വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസ്സുകൾ, ചാരിറ്റികൾ, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മികച്ച പിന്തുണയാണ് കാമ്പയിന് ലഭിക്കുന്നത്.

അടുത്ത അഞ്ചു വർഷത്തേക്കാണ് ഡോ. ഷംഷീർ ഒരു കോടി ദിർഹം ലഭ്യമാക്കുക. ലോകമെമ്പാടും എം. ബി. ആർ. ജി. ഐ. നടപ്പിലാക്കുന്ന ജീവ കാരുണ്യ, മാനുഷിക പദ്ധതികൾക്കായി സംഭാവന ഉപയോഗ പ്പെടുത്തും.

മാനുഷിക സഹായവും ആശ്വാസവും ആരോഗ്യ സംരക്ഷണവും രോഗ നിയന്ത്രണവും വിദ്യാഭ്യാസവും വിജ്ഞാനവും പ്രചരിപ്പിക്കൽ, നൂതനാശയങ്ങൾ, സംരംഭകത്വവും കമ്മ്യൂണിറ്റികളെ ശാക്തീകരിക്കലും എന്നീ മേഖലകളിലൂന്നിയാണ് പദ്ധതികൾ നടപ്പാക്കുന്നത്.

ലോകമെമ്പാടുമുള്ള പ്രകൃതി ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും ഇരകള്‍ അട ക്കമുള്ള ദുർബ്ബല വിഭാഗ ങ്ങൾക്ക് പിന്തുണയേകി യു. എ. ഇ. നേതൃത്വം നൽകുന്ന ‘വൺ ബില്യൺ മീൽസ് എൻഡോവ്‌ മെന്‍റ്’ കാമ്പയിന് പിന്തുണ നല്‍കുന്നതിൽ ഏറെ അഭിമാനം ഉണ്ട് എന്ന് ഡോ. ഷംഷീർ പറഞ്ഞു.

സഹായം ആവശ്യമുള്ളവർക്ക് ഐക്യ ദാർഢ്യവും പിന്തുണയും നൽകുന്ന യു. എ. ഇ. യുടെ പാരമ്പര്യ ത്തിൽ അധിഷ്ഠിതമായ പദ്ധതിയാണിത്. പട്ടിണിക്ക് എതിരെ പോരാടുകയും അർഹരായവർക്ക് ആരോഗ്യ കരമായ ഭാവി വാഗ്ദാനം ചെയ്യുന്ന ഉദ്യമത്തെ പിന്തുണക്കുവാന്‍ പ്രതിജ്ഞാ ബദ്ധനാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണത്തെ വൺ ബില്യൺ മീൽസ് എൻഡോവ്‌മെന്‍റ് കാമ്പയിൻ കഴിഞ്ഞ വർഷത്തെ പദ്ധതിയുടെ തുടർച്ചയാണ്. 50 രാജ്യങ്ങളിലെ ദുർബ്ബല വിഭാഗങ്ങൾക്കാണ് പദ്ധതിയിലൂടെ കഴിഞ്ഞ വർഷം ഭക്ഷ്യ വസ്തുക്കൾ ലഭ്യമാക്കിയത്. ലോകം എമ്പാടുമുള്ള നിരാലംബർക്കും പോഷകാഹാര ക്കുറവുള്ളവർക്കും ഭക്ഷ്യസുരക്ഷ വാഗ്ദാനം ചെയ്യുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ പദ്ധതിക്ക് മുൻ വർഷങ്ങളിലും ഡോ. ഷംഷീർ സജീവ പിന്തുണ നൽകിയിരുന്നു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് വൈസ് പ്രസിഡണ്ട്, ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് കിരീട അവകാശി

April 1st, 2023

uae-vice-president-mansour-bin-zayed-abu-dhabi-crown-prince-khaled-bin-mohamed-ePathram
അബുദാബി : ഭരണ തലത്തില്‍ സുപ്രധാന മാറ്റങ്ങളുമായി യു. എ. ഇ. മന്ത്രിസഭ. ഉപ പ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനെ പുതിയ വൈസ് പ്രസിഡണ്ട് ആയി ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ അംഗീകാരത്തോടെ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിയമിച്ചു.

യു. എ. ഇ.വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന് ഒപ്പമാണ് ശൈഖ് മന്‍സൂറിനെ നിയമിച്ചത്.

അബുദാബി കിരീട അവകാശിയായി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപ ഭരണാധികാരികളായി ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരെയും നിയമിച്ചു കൊണ്ട് ഉത്തരവുകള്‍ ഇറക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമാജം യുവജനോത്സവം : ഐശ്വര്യ ഷൈജിത് കലാ തിലകം

February 8th, 2023

samajam-kala-thilakam-2023-aishwarya-shyjith-ePathramഅബുദാബി : മലയാളി സമാജം സംഘടിപ്പിച്ച യുവജനോത്സവത്തിൽ ഐശ്വര്യ ഷൈജിത് കലാ തിലകം കരസ്ഥമാക്കി. ഭരതനാട്യം കുച്ചുപ്പുടി, നാടോടി നൃത്തം, മോണോ ആക്ട്, എന്നിവയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും ഉൾപ്പെടെ 23 പോയിന്‍റുകള്‍ നേടിയാണ് ഐശ്വര്യ ഷൈജിത് സമാജം കലാതിലക പട്ടം സ്വന്തമാക്കിയത്. ശിവാനി സജീവ് (6-9), ജേനാലിയ ആൻ (9-12), നന്ദകൃഷ്ണ (15-18) എന്നിവരാണ് മറ്റു ഗ്രൂപ്പ് ജേതാക്കൾ.

samajam-youth-festival-2023-kala-thilakam-trophy-ePathram

സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, ഡോ. ജസ്‌ലിൻ ജോസ് എന്നിവര്‍ ചേർന്ന് കലാ തിലകം ട്രോഫി സമ്മാനിച്ചു. എൽ. എൽ. എച്ച്. ആശുപത്രി മാർക്കറ്റിംഗ് മാനേജർ നിവിൻ വർഗ്ഗീസ്‌, എമിറേറ്റ്സ് ഫ്യൂച്ചർ അക്കാദമി പ്രിൻസിപ്പൽ സജി ഉമ്മൻ, സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, കലാ വിഭാഗം സെക്രട്ടറി പി. ടി. റിയാസുദ്ദീൻ തുടങ്ങി സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു. കലാമണ്ഡലം ഡോ. ധനുഷാ സന്യാൽ, കലാമണ്ഡലം പി. ലതിക എന്നിവര്‍ വിധി കർത്താക്കൾ ആയിരുന്നു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. തിലക് – 2023 പുരസ്കാരങ്ങള്‍ സമ്മാനിച്ചു

January 25th, 2023

isc-youth-fest-2023-inauguration-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്‍റര്‍ സംഘടിപ്പിച്ച ഐ. എസ്. സി. – യു. എ. ഇ. തല ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവല്‍ മൂന്നു ദിവസങ്ങളിലായി ഐ. എസ്. സി. യുടെ അഞ്ച് വേദികളില്‍ അരങ്ങേറി.

ജെനീലിയ ആൻ പ്രെയ്‌സൺ, ഭവാനി രാജേഷ് മേനോൻ എന്നിവർക്ക് ഐ. എസ്. സി. തിലക് – 2023 പുരസ്കാരം സമ്മാനിച്ചു. വ്യക്തി ഗത, ഗ്രൂപ്പ് വിഭാഗങ്ങളിലായി യഥാക്രമം 300-ലധികം ട്രോഫികളും 120 മെഡലുകളും വിതരണം ചെയ്തു. ഭവൻസ് സ്കൂൾ, അബുദാബി ഇന്ത്യൻ സ്കൂൾ എന്നിവക്ക് മികച്ച കലാ സാംസ്കാരിക വിദ്യാലയങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സെമി ക്ലാസിക്കല്‍, ഫോക്ക് ഡാന്‍സ്, ഒഡീസി, കഥക് നൃത്ത ഇനങ്ങളും കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, ലളിത ഗാനം, സിനിമാ ഗാനങ്ങള്‍, വാദ്യോപകരണ സംഗീതം, മോണോ ആക്ട്, ഫാന്‍സി ഡ്രസ്സ്, ഡ്രോയിംഗ്, പെയിന്‍റിംഗ് തുടങ്ങിയ മല്‍സരങ്ങളില്‍ വിവിധ സ്കൂളുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി നാനൂറിൽ പരം മത്സരാർത്ഥികൾ മാറ്റുരച്ചു.

ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജൻ, സെക്രട്ടറി പി. സത്യബാബു, ട്രഷറർ ലിംസൺ ജേക്കബ്, ലിറ്റററി സെക്രട്ടറി ദീപക് കുമാർ ദാഷ്, യൂത്ത് ഫെസ്റ്റ് കൺവീനർ രാജീവൻ മാറോളി എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

2023 : ഇയർ ഓഫ് സസ്റ്റൈനബിലിറ്റി

January 22nd, 2023

sheikh-mohamed-bin-zayed-ePathram
അബുദാബി : 2023 യു. എ. ഇ. യുടെ സുസ്ഥിരതാ വർഷം (ഇയർ ഓഫ് സസ്റ്റൈനബിലിറ്റി) എന്ന് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

ഐക്യ രാഷ്ട്ര സഭയുടെ ആഗോള കാലാവസ്ഥ വ്യതിയാന ഉച്ച കോടി ‘കോപ് 28 ന്‍റെ ആതിഥേയർ എന്ന നിലയിൽ യു. എ. ഇ. യുടെ പങ്ക് നിറവേറ്റാൻ പ്രതിജ്ഞാ ബദ്ധമായിരിക്കും എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിലാണ് ഉച്ചകോടി നടക്കുക.

Twitter – W A M – 2023 The Year Of Sustainability

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

11 of 1281011122030»|

« Previous Page« Previous « സമദാനിയുടെ ‘മദീനയിലേക്കുള്ള പാത’ ഇസ്‌ലാമിക് സെന്‍ററില്‍
Next »Next Page » ഐ. എസ്. സി. തിലക് – 2023 പുരസ്കാരങ്ങള്‍ സമ്മാനിച്ചു »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine