ഷാര്‍ജ : ദുബായ് കൈരളി സാഹിത്യ പുരസ്കാരം നേടിയ കഥാകൃത്ത് സലിം അയ്യനത്തിനെ പാം പുസ്തകപ്പുര അനുമോദിച്ചു. സലിം അയ്യനത്തിന്റെ ഏറ്റവും പുതിയ “മൂസാട്” എന്ന കഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്. മനാഫ് കേച്ചേരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജോസാന്റണി കുരീപ്പുഴ, വിജു സി. പരവൂര്‍, കാദര്‍, വെള്ളിയോടന്‍, ഗഫൂര്‍ പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു. സുകുമാരന്‍ വേങ്ങാട് സ്വാഗതവും സോമന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.
(സലിം അയ്യനത്ത് സുഗതകുമാരിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. സമീപം കുഴൂര്‍ വില്‍സന്‍, കെ. എം. അബ്ബാസ്, ഇസ്മയില്‍ മേലടി എന്നിവര്‍.)



ദുബായ് : തൃശ്ശൂര്‍ ജില്ല കെ. എം. സി. സി. ഏര്‍പ്പെടുത്തിയ രണ്ടാമത് ഡോ. സി. എം. കുട്ടി അവാര്‍ഡ് പി. എ. ഇബ്രാഹിം ഹാജിക്ക് സമ്മാനിക്കും. ജനുവരി 28 വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് ദേരാ മുത്തീന യിലെ കേരള ഭവന്‍ റെസ്റ്റോറന്റില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. അവാര്‍ഡ് സമ്മാനിക്കും. ഗള്‍ഫിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.




























