
മസ്‌കത്ത് : വിദേശികളായ നിക്ഷേപകര്‍ക്കു വേണ്ടി ഒമാന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ദീര്‍ഘ കാല റെസിഡന്‍സ് വിസാ സംവിധാന ത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍ മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍ മാനുമായ എം. എ. യൂസഫലിക്ക് അംഗീകാരം.
മസ്‌കറ്റില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫില്‍ നിന്ന് ആദ്യത്തെ റെസിഡന്‍സ് വിസ എം. എ. യൂസഫലി ഏറ്റു വാങ്ങി.
യു. എ. ഇ. യുടെ ഗോള്‍ഡന്‍ വിസ, സൗദി അറേബ്യയുടെ പ്രീമിയം റസിഡന്‍സി എന്നിവ യും ഇതിനു മുമ്പ് എം. എ. യൂസഫലിക്ക് ലഭിച്ചിരുന്നു. യു. എ. ഇ. യുടെ ഉന്നത സിവിലിയൻ ബഹുമതിയായ ‘അബുദാബി അവാര്‍ഡ്’ ജേതാവു കൂടിയാണ് അദ്ദേഹം.
കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, തദ്ദേശ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന സാദ്ധ്യത നല്‍കുക, ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തി പ്പെടുത്തുക, നിക്ഷേപ ത്തില്‍ ഗുണ പരത ഉറപ്പു വരുത്തുക തുടങ്ങി യവയിലൂടെ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുന്ന മുന്‍നിര നിക്ഷേ പകര്‍ക്കാണ് ഒമാന്‍ ഇത്തര ത്തില്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസാ പരിഗണന നല്‍കുന്നത്.
എം. എ. യൂസഫലി അടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകര്‍ക്ക് ഒന്നാം ഘട്ട ത്തില്‍ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ നല്‍കി.