അബുദാബി : മലയാളി സമാജം യുവ ജനോത്സവം-2018 കലാ തിലക മായി അങ്കിതാ അനീഷ് തെര ഞ്ഞെടുക്ക പ്പെട്ടു.
കുച്ചി പ്പുടി, മോഹിനി യാട്ടം, നാടോടി നൃത്തം എന്നിവ യിൽ ഒന്നാം സ്‌ഥാന വും ഭരതനാട്യ ത്തിൽ രണ്ടാം സ്‌ഥാന വും പ്രച്ഛന്ന വേഷ ത്തിൽ മൂന്നാം സ്ഥാനവും നേടിയ അങ്കിതാ അനീഷ്, പത്തൊന്‍പതു പോയിന്റ് നേടി യാണ് സമാജം – ശ്രീദേവി സ്മാരക റോളിംഗ് ട്രോഫി കരസ്ഥ മാക്കിയത്.
അങ്കിതാ അനീഷിനു കലാതിലകം സമ്മാനിക്കുന്നു
അബു ദാബി മലയാളി സമാജ ത്തിന്റെ 2016 ലെയും 2017 ലെയും ശ്രീദേവി മെമ്മോറിയല്‍ യുവ ജനോത്സവ ത്തില്‍ ജൂനിയർ വിഭാഗം കുച്ചി പ്പുടി യില്‍ ഒന്നാം സ്ഥാനവും ദുബായിൽ സ്വാന്തനം 2016 യൂത്ത് ഫെസ്റ്റിവലിൽ കുച്ചി പ്പുടി യിലും നാടോടി നൃത്ത ത്തിലും ഒന്നാം സ്ഥാനവും അങ്കിത കരസ്ഥ മാക്കി യിരുന്നു.
ഒൻപത് വയസ്സിന് താഴെയുള്ള വിഭാഗ ത്തിൽ അഞ്ജലി വേതൂർ, സീനിയർ വിഭാഗ ത്തിൽ നൂറ നുജൂം എന്നി വർ വ്യക്തി ഗത ചാമ്പ്യന്‍ ഷിപ്പു കള്‍ നേടി.
നാടക സംവിധായകൻ വക്കം ഷക്കീർ, കലാ മണ്ഡലം സത്യ ഭാമ, കലാമണ്ഡലം രാജിതാ മഹേഷ് എന്നിവരാണ് വിധി കര്‍ത്താക്കള്‍ ആയി എത്തിയത്.