അബുദാബി : 52-മത് ദേശീയ ദിന ആഘോഷങ്ങളുടെ മുന്നോടിയായി യു. എ. ഇ. സെൻട്രൽ ബാങ്ക് പുതിയ 500 ദിർഹം പോളിമർ നോട്ട് പുറത്തിറക്കി. 2023 നവംബർ 30 മുതൽ പുതിയ കറൻസി പ്രാബല്യത്തിൽ വന്നിട്ടുണ്ട്. നിലവിലുള്ള 500 ദിർഹം കറൻസിയുടെ അതേ നീല നിറത്തിൽ തന്നെയാണ് പുതിയ പോളിമർ കറൻസി നോട്ടുകളും ഇറക്കിയിട്ടുള്ളത്. ഇത് പുതിയ നോട്ടുകൾ എളുപ്പത്തിൽ തിരിച്ചറിയുവാൻ സഹായിക്കും.
രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഉയർത്തിപ്പിടിച്ച, രാജ്യത്തിൻ്റെ മൂല്യങ്ങൾ വ്യക്തമാക്കും വിധം തയ്യാറാക്കിയ നോട്ടിൽ ഒരു ഭാഗത്തു ദുബായ് എക്സ്പോ സിറ്റിയിലെ ടെറ സസ്റ്റൈനബിലിറ്റി പവലിയൻ, മറു ഭാഗത്തു ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചർ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുർജ് ഖലീഫ, എമിറേറ്റ്‌സ് ടവേഴ്‌സ് എന്നിവയുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.
- 2023 : ഇയർ ഓഫ് സസ്റ്റൈനബിലിറ്റി
- 1000 ദിർഹത്തിന്റെ പോളിമര്‍ കറൻസി നോട്ടുകൾ
- അഞ്ച്, പത്ത് ദിർഹങ്ങളുടെ പുതിയ പോളിമര്‍ കറൻസി