അബുദാബി : ആരോഗ്യ പരിപാലന – ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ പ്രവാസ ലോക ത്ത് മുന്‍നിര യില്‍ നില്‍ക്കുന്ന അബുദാബി മാട്ടൂല്‍ പഞ്ചായത്ത് കെ. എം. സി. സി. യുടെ പ്രഥമ ആരോഗ്യ സേവാ പുരസ്കാരം കേരള ത്തിലെ പാരമ്പര്യ ചികില്‍സാ വിദഗ്ധ നായ മോഹനന്‍ വൈദ്യര്‍ക്ക് സമ്മാനിക്കും.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മേയ് ഒന്ന്‍ വെള്ളിയാഴ്ച രാത്രി 7. 30 ന് നടക്കുന്ന ചടങ്ങില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബ ന്ധിക്കും.
ആരോഗ്യ മേഖല യിൽ മോഹനൻ വൈദ്യർ നൽകി വരുന്ന സേവന ങ്ങളെ ആദരിച്ചു കൊണ്ടാണ് ആരോഗ്യ സേവാ പുരസ്കാരം സമ്മാനി ക്കുന്നത്. സമ്മേളനാനന്തരം കെ. എം. സി. സി. മാട്ടൂല്‍ കമ്മിറ്റി സംഘടി പ്പിക്കുന്ന ഒന്നര മണിക്കൂര്‍ നീളുന്ന ആരോഗ്യ ബോധ വല്‍ക്കരണ ക്ളാസ്സിനു മോഹനന്‍ വൈദ്യര്‍ നേതൃത്വം നല്‍കും.
വിഷ ലിപ്തമായ ഭക്ഷണ ത്തിലൂടെ മാനവകുലം അടിമപ്പെട്ടു കഴിഞ്ഞ മാരക രോഗ ങ്ങളിൽ നിന്നും മുക്തി നേടാൻ കേരളീയ സമൂഹ ത്തിന് വഴി കാട്ടി യായി രണ്ടു പതിറ്റാ ണ്ടായി പാരമ്പര്യ ചികിത്സയും ഉപദേശ നിര്‍ദ്ദേശ ങ്ങളു മായി മോഹനൻ വൈദ്യർ പ്രവർത്തിക്കുന്നു എന്ന് പരിപാടി യെ കുറിച്ച് വിശദീകരി ക്കാന്‍ ഇസ്ലാമിക് സെന്ററില്‍ വിളിച്ചു കൂടിയ വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.
മോഹനന്‍ വൈദ്യരുടെ നിര്‍ദ്ദേശാനുസരണം മാട്ടൂല്‍ പഞ്ചായത്തില്‍ ജൈവ കൃഷി പ്രോല്‍സാഹന പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്ന തായും ഭാരവാഹി കള്‍ പറഞ്ഞു.
സംസ്ഥാന കെ. എം. സി. സി. ജനറല്‍ സെക്രട്ടറി നസീർ ബി. മാട്ടൂൽ, മാട്ടൂല്‍ പഞ്ചായത്ത് കെ. എം. സി. സി. ജനറല്‍ സെക്രട്ടറി കെ. കെ. മുഹമ്മദ് അഷ്റഫ്, സി. എച്ച്. യൂസഫ്, സി. എം. വി. അബ്ദുല്‍ ഫത്താഹ്, എം. അബ്ദുല്‍ ലത്തീഫ്, എ. കെ. ഷബീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തിൽ സംബ ന്ധിച്ചു.