വഖഫ് അഡീഷണല്‍ ഡയറ ക്ട റായി അദീബ് അഹ്മദിനെ തെരഞ്ഞെടുത്തു

December 11th, 2016

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : വഖഫ് ഡെവലപ്‌മെന്റ് കോര്‍പ്പ റേഷന്‍ ലിമിറ്റഡിന്റെ അഡീഷണല്‍ ഡയറ ക്ട റായി പ്രമുഖ പ്രവാസി വ്യവ സായിയും ലുലു ഇന്റർനാഷണൽ എക്സ് ചേഞ്ച് മേധാവി യുമായ അദീബ് അഹ്മദ് തെര ഞ്ഞെടു ക്കപ്പെട്ടു.

ഇന്ത്യയില്‍ വഖഫ് ബോര്‍ഡിന് കീഴിലുള്ള സ്ഥാപന ങ്ങള്‍ പരി പാലി ക്കുകയും ഇവയില്‍ നിന്നുള്ള വരു മാനം മുസ്ലിം സമൂഹ ത്തിന്റെ വിവിധ ക്ഷേമ പ്രവര്‍ ത്തന ങ്ങള്‍ക്ക് ഉപയോഗി ക്കുക യു മാണ് ബോര്‍ഡിന്റെ പ്രധാന ചുമതല.

ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസര്‍, ട്വന്റി ഫോര്‍ട്ടീന്‍ ഹോള്‍ഡിംഗ്‌സ് എം. ഡി., ടേബിള്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമത ല കളാണ് അദ്ദേഹം ഇപ്പോള്‍ വഹിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നസീർ രാമന്തളിയെ ആദരിച്ചു

December 7th, 2016

islamic-center-special-award-naseer-ramanthali-ePathram.jpg

അബുദാബി : കലാ രംഗത്ത് നൽകി വരുന്ന സേവന ങ്ങളെ  മാനിച്ച് ചിത്ര കാരനും കാർട്ടൂണി സ്റ്റു മായ നസീർ രാമന്തളി യെ ആദരിച്ചു.

നാല്പത്തി അഞ്ചാം ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടി പ്പിച്ച പരി പാടി യിൽ വെച്ചാ യിരുന്നു നസീർ രാമന്തളിയെ ആദരി ച്ചത്.

യു. എ. ഇ. യുടെ പൗരാണിക സംസ്കാരം ചിത്രീ കരി ക്കുന്ന സ്റ്റേജ്, ഈ ചടങ്ങിനു വേണ്ടി ഒരുക്കി യതും നസീര്‍ രാമന്തളി തന്നെ യായിരുന്നു.

എം. പി. അബ്ദു സമദ് സമദാനി മെമൊന്റോ നൽകി. ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഭാരവാഹികളും അബു ദാബി സ്റ്റേറ്റ് കെ. എം. സി. സി. സാരഥികളും ചടങ്ങിൽ സംബ ന്ധിച്ചു.

ദുബായ് കെ. എം. സി. സി. നടത്തിയ സംസ്ഥാന കലോ ത്സവ ത്തിൽ ‘കലാ പ്രതിഭ’ അടക്കം നിരവധി  പുര സ്കാര ങ്ങള്‍ അദ്ദേഹത്തെ തേടി എത്തി യിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാഹത് അല്‍ കറാമ യിലേക്ക് സന്ദർശക പ്രവാഹം

December 6th, 2016

wahat-al-karama-memorial-site-created-to-honour-the-uae-martyrs-ePathram
അബുദാബി : യു. എ. ഇ. യുടെ രക്ത സാക്ഷി സ്മാരക മായ ‘വാഹത് അല്‍ കറാമ’ സന്ദർശ കർ ക്കായി തുറന്നു കൊടുത്തു.ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിനും അബു ദാബി സായുധ സേനാ കാര്യാലയ ത്തിനും സമീപ ത്താ യി ട്ടാണ് സ്മാരകം സ്ഥിതി ചെയ്യുന്നത്.

രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെ എല്ലാ വിഭാഗം ജന ങ്ങൾക്കും ഇവിടെ സന്ദർശിക്കാം. നാല്‍ പത്തി ആറായിരം സ്ക്വയര്‍ ഫീറ്റ് വിസ്തൃതി യില്‍ 31 ശിലാ പാളികള്‍ ചേര്‍ത്തു വച്ചാണ് സ്മാരകം ഒരുക്കി യിരി ക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. ചരിത്രം ചിത്രങ്ങളിലൂടെ – ഖാലിദിയാ മാളില്‍ വന്‍ ജനാവലി

December 4th, 2016

indian-media-aqdar-lulu-group-live-painting-camp-ePathram.jpg
അബുദാബി : ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗമായി ഇന്ത്യൻ മീഡിയ അബു ദാബി, സ്‌കൂൾ വിദ്യാർത്ഥി കൾ ക്കായി ഒരുക്കിയ തത്സമയ ചിത്ര രചനാ ക്യാമ്പ് വേറിട്ട തായി. യു. എ. ഇ. യുടെ നാലര പതിറ്റാ ണ്ടിലെ ചരിത്രം അനാ വരണം ചെയ്തു കൊണ്ട് 45 ചിത്ര ങ്ങളാണ് അബുദാബി ഖാലിദിയ മാളിൽ കുരുന്നു ചിത്ര കാര ന്മാരും കലാ കാരി കളും വരച്ചിട്ടത്.

ലുലു ഗ്രൂപ്പും യു. എ. ഇ. ആഭ്യന്തര മന്ത്രാലയ ത്തിന്റെ രക്ഷ കർതൃ ത്വത്തിലുള്ള അഖ്‌ദർ യു. എ. ഇ. യും സംയുക്ത മായി ഇന്ത്യൻ മീഡിയ ക്കൊപ്പം ചേർന്നു സംഘടി പ്പിച്ച പരിപാടി യിൽ വിവിധ ഇന്ത്യൻ സ്‌കൂ ളുകളിൽ നിന്നു മായി 45 വിദ്യാര്‍ത്ഥി കള്‍ പങ്കെടുത്തു.

express-your-love-for-uae-live-painting-aqdar-ima-lulu-ePathram

ലുലു ഇന്റർ നാഷണൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫലി എം. എ., ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്‌ടർ ടി. പി. അബൂബക്കർ, ചീഫ് കമ്മ്യൂണി ക്കേഷൻ ഓഫീസർ വി. നന്ദ കുമാർ, ഖാലിദിയ മാൾ ജനറൽ മാനേജർ ലിവിയോ ഫാബി തുടങ്ങിയവരും ആഭ്യന്തര മന്ത്രാ ലയം പ്രതി നിധി കളായ മുഹമ്മദ് സയീദ് അൽ കഅബി, സുലൈമാൻ അൽ മെൻ ഹാലി എന്നിവരും സംബന്ധിച്ചു.

രാഷ്ട്ര നായക ന്മാരുടെ ചിത്ര ങ്ങളും ആദ്യ കാല ങ്ങളിലെ എണ്ണ ക്കിണറും പഴയ മൽസ്യ ബന്ധന രീതിയും മുത്തു വാരലും, മഖ്‌ത പാലം, അബുദാബി യുടെ അഭിമാന അട യാള മായിരുന്ന വോൾക്കാനോ ഫൗണ്ടൻ തുടങ്ങിയ ചരിത്ര സ്‌മാരക ങ്ങളും ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്, ബുർജ് ഖലീഫ, ഫെരാരി വേൾഡ് തുടങ്ങി ആധുനിക യു. എ. ഇ. യുടെ ദൃശ്യങ്ങളും ഉൾപ്പെടെ വരകളി ലൂടെയും വർണ്ണ ങ്ങളി ലൂടെയും യു. എ. ഇ. ചരിത്രം രണ്ടു മണിക്കൂർ കൊണ്ട് 45 വിദ്യാര്‍ത്ഥികള്‍ വരച്ചു പ്രദർശിപ്പിച്ചത് ഒരു അപൂർവ്വ ദൃശ്യ വിരുന്നാ യിരുന്നു.

പങ്കെടുത്ത വിദ്യാർത്ഥി കൾക്ക് അഖ്‌ദർ – ലവ് ഫോർ യു. എ. ഇ. സർട്ടി ഫിക്കറ്റുകളും ലുലു ഗ്രൂപ്പിന്റെ വില പിടിപ്പുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.

ലുലു ഗ്രൂപ്പ് ഒരുക്കിയ ഭീമൻ കേക്ക് ദേശീയ ദിന ആഘോഷ ത്തിന്റെ പ്രത്യേക സമ്മാന മായി ഖാലിദിയ മാളിലെ സന്ദർശ കർക്ക് വിതരണം ചെയ്തു.

തത്സമയ ചിത്ര രചനാ ക്യാമ്പ് സന്ദർശി ക്കുവാനും രചയിതാക്കൾ പ്രോത്സാഹി പ്പിക്കു വാനുമായി വൻ ജനാ വലി യാണ് ഖാലിദിയ മാളിൽ തടിച്ചു കൂടിയത്.

ഇന്ത്യൻ മീഡിയ പ്രസിഡന്റ് അനിൽ സി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി മുനീർ പാണ്ഡ്യാല സ്വാഗതവും ട്രഷറർ സമീർ കല്ലറ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

രക്ത സാക്ഷികള്‍ക്ക് നാടിന്റെ ആദരം : വാഹത് അല്‍ കറാമ തുറന്നു

December 1st, 2016

logo-uae-commemoration-day-ePathram
അബുദാബി : രാജ്യത്തിന് വേണ്ടി ജീവന്‍ അര്‍പ്പിച്ച ധീര രക്ത സാക്ഷി കള്‍ക്ക് നാടിന്റെ ആദരം അര്‍പ്പിച്ചു കൊണ്ട് രക്ത സാക്ഷി സ്മാരക മായ വാഹത് അല്‍ കറാമ തുറന്നു.

അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിനും സായുധ സേനാ കേന്ദ്ര ആസ്ഥാന ത്തിനും സമീപ ത്തായി നാല്‍ പത്തി ആറായിരം സ്ക്വയര്‍ ഫീറ്റ് വിസ്തൃതി യില്‍ തീര്‍ത്ത ‘വാഹത് അല്‍ കറാമ’ രാജ്യ ത്തിന്റെ അഭി മാന വും ഐക്യ ബോധ വു മാണ് എടുത്തു കാണി ക്കുന്നത്.

യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം,  അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങി ഭരണാധി കാരി കള്‍ സ്മാരക ത്തില്‍ പുഷ്പ ചക്രങ്ങൾ അര്‍പ്പിച്ചു.

സൈനിക ബഹുമതി കളോടെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിന് സാക്ഷ്യം വഹിക്കാന്‍ രക്ത സാക്ഷി കളുടെ കുടുംബാംഗ ങ്ങളും എത്തി.

വിദേശകാര്യ – അന്താരാഷ്ട്ര സഹ കരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, കൂടാതെ വിവിധ എമിറേറ്റു കളിലെ ഭരണാധി കാരികളും രാജ കുടും ബാംഗ ങ്ങളും പൗര പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യൻ മീഡിയ സംഘടിപ്പിക്കുന്ന ദേശീയ ദിന ആഘോഷങ്ങൾ
Next »Next Page » രാജ്യം 45 ആം ദേശീയ ദിനാഘോഷ നിറവിൽ »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine