അബുദാബി : കല അബുദാബിയുടെ പുതിയ വര്‍ഷത്തെ ഭരണ സമിതി യുടെ പ്രവര്‍ത്തന ഉദ്ഘാടന ത്തിന്റെ ഭാഗമായി സംഘടിപ്പി ക്കുന്ന ‘കേരളീയം 2014’ ല്‍ കഥ കളിയും ചാക്യാര്‍ കൂത്തും ഓട്ടന്‍ തുള്ളലും ഒരേ വേദി യില്‍ അരങ്ങേറും.
അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ജൂണ്‍ 6 ന് വെള്ളിയാഴ്ച ഏഴ് മണി ക്ക് കേരളീയം ആരംഭിക്കും.
കഥകളി യില്‍ ‘കുചേല വൃത്തവും’ ചാക്യാര്‍ കൂത്തില്‍ ‘ലങ്കാ ദഹനവും’ ഓട്ടന്‍ തുള്ളലില്‍ ‘ഗരുഡ പര്‍വ്വവും’ അവതരി പ്പിക്കും.
കലാ നിലയം ഗോപിയാശാന്‍, കലാ മണ്ഡലം രാധാ കൃഷ്ണന്‍, കലാ നിലയം രാജീവന്‍, കലാ നിലയം കൃഷ്ണനുണ്ണി, ഡോ. രാജീവന്‍ തുടങ്ങി യവരുടെ നേതൃത്വ ത്തില്‍ 16 അംഗ സംഘ മാണ് കേരളീയം അവതരി പ്പിക്കുന്നത്.
കല അബുദാബി ഈയിടെ സംഘടിപ്പിച്ച ‘യുവ ജനോ ത്സവ’ ത്തിലെ വിജയി കള്‍ക്കും കലാ തിലക ത്തിനും ട്രോഫി കള്‍ സമ്മാനിക്കും.
വിവരങ്ങള്‍ക്ക്: 050 27 37 406.