ഏതു റോളും അഭിനയിക്കാൻ തയ്യാർ : സുരാജ് വെഞ്ഞാറമൂട്

June 17th, 2014

indian-media-abudhabi-suraj-pma-rahiman-ePathram
അബുദാബി : ഏതു തരം റോളുകളും ചെയ്യാനുള്ള ആർജ്ജവം തനിക്കുണ്ടായത് ജീവിത അനുഭവ ങ്ങളും മിമിക്രി ജീവിത ത്തിലെ നിരീക്ഷണ ങ്ങളും ആണെന്ന് ദേശീയ അവാർഡ് ജേതാവ് സുരാജ് വെഞ്ഞാറമൂട്.

മിമിക്രി എന്ന കല തന്റെ കയ്യിലുള്ളതു കൊണ്ടു തന്നെ യാണ് ഇന്ത്യന്‍ സിനിമ യില്‍ തനിക്കും എന്തെങ്കിലും നേടാനായത്.

ചെയ്തു ഫലിപ്പിക്കാൻ ഏറെ പ്രയാസം ഹാസ്യാഭിനയ മാണ്. അത് കൊണ്ട് തന്നെ മികച്ച ഹാസ്യ നടൻ എന്ന സംസ്ഥാന അവാർഡ്, ദേശീയ അവാർഡിനോ ടൊപ്പം തന്നെ ഏറെ വിലപ്പെട്ട താണ്‌ എന്ന് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) നടത്തിയ മുഖാമുഖം പരിപാടി യിൽ സുരാജ് പറഞ്ഞു.

suraj-venjaramoodu-with-ima-2014-ePathram

‘പേരറിയാത്തവര്‍’ എന്ന സിനിമക്ക് ശേഷം ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘’വലിയ ചിറകുള്ള പക്ഷികള്‍” എന്ന സിനിമ, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ വിഷയം അവതരിപ്പിക്കുന്നു.

ഈ ചിത്ര ത്തില്‍ ഒരു മന്ത്രി യുടെ വേഷത്തില്‍ അഭിനയി ക്കുന്നുണ്ട്. ആ മേഖല യിലെ വീടു കളിൽ സന്ദർശിച്ച പ്പോൾ വലിയ വേദന തോന്നി. പ്രവാസ ലോകത്തെ ജീവ കാരുണ്യ പ്രവർത്ത കരുടെയും സംഘടന കളുടെയും ശ്രദ്ധയും സഹായവും അവിടത്തെ ജനങ്ങളിൽ എത്തണ മെന്നും സുരാജ് സൂചിപ്പിച്ചു.

സിനിമ യിൽ ചെറുതെന്നോ വലുതെന്നോ വ്യത്യാസ മില്ലാതെ ഏതു റോളുകളും സ്വീകരിക്കും. എന്നാൽ തനിക്കു അതിൽ എന്തെങ്കിലും ചെയ്യാൻ സാധി ക്കണം.

മലയാള ത്തിലെ എല്ലാ നടന്‍മാരുമായും വിവിധ റോളു കളിലും ഭാവ ങ്ങളിലും അഭിനയി ക്കാന്‍ അവസരം ലഭിച്ചതും വലിയ നേട്ടമായി കാണുന്നു.

ഇപ്പോഴും മിമിക്രി വേദി കളിൽ സജീവമാണ്. ദേശീയ അവാര്‍ഡ് ജേതാവെന്ന നിലയിലും ഈ നിലപാടില്‍ മാറ്റമില്ല. സിനിമ യിൽ ഏതു തരം റോളുകളും ചെയ്യാ നുള്ള ആർജ്ജവം തനിക്കു ണ്ടായത് ജീവിത അനുഭവ ങ്ങളും മിമിക്രി ജീവിത ത്തിലെ നിരീക്ഷണ ങ്ങളും തന്നെ യാണ്.

കഴിഞ്ഞ ഒന്‍പതു വര്‍ഷ ത്തിനകം 190 പടത്തിലാണ് അഭിനയിച്ചത്. ഇന്ത്യ യിലെ മികച്ച സംവി ധായക രോടൊപ്പം പ്രവർത്തി ക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യ മാണ്.

ഇന്ത്യന്‍ മീഡിയ പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ് ബൊക്കെ നല്‍കി സുരാജിനെ സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി ആഗിന്‍ കീപ്പുറം, ടി. പി. ഗംഗാധരന്‍, മുഹമ്മദ്‌ റഫീഖ്, പി. എം. അബ്ദുൽ റഹിമാൻ, ജോണി ഫൈൻ ആർട്സ് എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഏതു റോളും അഭിനയിക്കാൻ തയ്യാർ : സുരാജ് വെഞ്ഞാറമൂട്

മുഗള്‍ ഗഫൂര്‍ പുരസ്‌കാരം സമ്മാനിച്ചു

June 9th, 2014

razack-orumanayoor-epathram
അബുദാബി : സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യ മായിരുന്ന അന്തരിച്ച മുഗള്‍ ഗഫൂറിന്റെ സ്മരണാര്‍ത്ഥം യുവ കലാ സാഹിതി പ്രഖ്യാപിച്ച പുരസ്‌കാരം, പൊതു പ്രവര്‍ത്തകനും മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദിനപ്പത്ര ത്തിന്റെ അബുദാബി റിപ്പോര്‍ട്ടറുമായ റസാഖ് ഒരുമനയൂരിന് സമ്മാനിച്ചു.

കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടി യില്‍ രാജന്‍ ആറ്റിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുഞ്ഞികൃഷ്ണന്‍, രക്ഷാധികാരി ബാബു വടകര, ട്രഷറര്‍ രാജ്കുമാര്‍, റഷീദ് പാലക്കല്‍, എം. സുനീര്‍, ശക്തി പ്രസിഡന്റ് ബീരാന്‍ കുട്ടി, വനിതാ വിഭാഗം കണ്‍വീനര്‍ പ്രിയ ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

മാപ്പിള പ്പാട്ട് ഗായിക ലൈല റസാഖ്, ചലചിത്ര പിന്നണി ഗായകന്‍ കബീര്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍, മലയാളി സമാജം ട്രഷറര്‍ ഫസലുദ്ദീന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായ് എക്‌സലന്‍സ് അവാർഡുകൾ ലുലുവിന്

June 3rd, 2014

dubai-exelence-award-for-lulu-ma-yousafali-ePathram
ദുബായ് : വ്യാപാര രംഗത്തെ മികവിനുള്ള ദുബായ് ഇക്കണോമിക് ഡിപാര്‍ട്ട്മെന്‍റ് നല്‍കുന്ന രണ്ട് പുരസ്‌കാര ങ്ങള്‍ക്ക് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അര്‍ഹമായി.

ദുബായ് ക്വാളിറ്റി അപ്രീസിയേഷന്‍ അവാര്‍ഡ്, ദുബായ് ഹ്യൂമന്‍ ഡെവലപ്മെന്റ് അപ്രീസിയേഷന്‍ അവാര്‍ഡ് എന്നിവയാണു ലുലു നേടിയ പുരസ്കാരങ്ങൾ.

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്നും ലുലു ഗ്രൂപ് മാനേജിംഗ് ഡയരക്ടർ എം. എ. യൂസുഫലിയും ഡയറക്ടര്‍ എം. എ. സലീമും ചേര്‍ന്ന് പുരസ്‌കാര ങ്ങള്‍ ഏറ്റുവാങ്ങി.

ദുബായ് ഭരണാധി കാരിയും യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂ മിന്റെ സാന്നിധ്യ ത്തിലാ യിരുന്നു പുരസ്‌കാര വിതരണം.

കൂടുതല്‍ മികവ് കരസ്ഥമാക്കുന്ന തിന് ഈ പുരസ്‌കാര ങ്ങള്‍ പ്രചോദന മാണെന്ന് പുരസ്‌കാര ങ്ങള്‍ സ്വീകരിച്ചു കൊണ്ട് എം. എ. യൂസുഫലി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു

June 3rd, 2014

kerala-students-epathram
അബുദാബി : സി. ബി. എസ്. ഇ. – കേരള സിലബസു കളില്‍ 10, 12 ക്ളാസു കളില്‍ എല്ലാ വിഷയ ത്തിലും എ പ്ളസ് നേടി വിജയിച്ച അബുദാബി യിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കളെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ ആദരിക്കും.

ജൂണ്‍ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം മുഖ്യാതിഥി ആയിരിക്കും. വിദ്യാഭ്യാസ പ്രോല്‍സാഹന ത്തിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ത്ഥി കള്‍ക്കും സ്കോളസ്റ്റിക് അവാർഡുകൾ സമ്മാനിക്കും.

ദീര്‍ഘ കാലമായി വിദ്യാഭ്യാസ രംഗത്ത് മികച്ച സം ഭാവന നല്‍കി വരുന്ന ഏഷ്യന്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ സലീം ഹാജി യെ ചടങ്ങിൽ ആദരിക്കും. സെന്റർ ബാല വേദി അംഗങ്ങളുടെ വിവിധ കലാ സാംസ്കാരിക പരിപാടികളും നടക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മുഗള്‍ ഗഫൂര്‍ സ്മാരക അവാര്‍ഡ് റസാഖ് ഒരുമനയൂരിന് സമ്മാനിക്കും

June 3rd, 2014

razack-orumanayoor-epathram
അബുദാബി : യുവ കലാ സാഹിതി യുടെ മുഖ്യ രക്ഷാധികാരിയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്ത കനു മായിരുന്ന മുഗള്‍ ഗഫൂറിന്റെ സ്മരണ ക്കായി ഏര്‍പ്പെടു ത്തിയ പ്രഥമ മുഗള്‍ ഗഫൂര്‍ സ്മാരക അവാര്‍ഡ്,  മാധ്യമ പ്രവര്‍ത്ത കനായ റസാഖ് ഒരുമനയൂരിന് സമ്മാനിക്കും.

കേരള സോഷ്യല്‍ സെന്ററില്‍ ജൂണ്‍ 6 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് യുവ കലാ സാഹിതി സംഘടിപ്പിക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖല കളിലെ പ്രമുഖർ സംബന്ധിക്കും.

ഇതോട് അനുബന്ധിച്ച് പ്രമുഖ ഗായിക ലൈലാ റസാഖിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറും. നിരവധി വർഷങ്ങൾ അബുദാബി യിലെ സംഗീത രംഗത്ത് നിരഞ്ഞു നിന്നിരുന്ന ലൈലാ റസാഖ് ചലച്ചിത്ര പിന്നണി ഗായിക കൂടിയാണ്.

പൊതു രംഗത്തെ പ്രവർത്തന മികവിന് റസാഖ് ഒരുമനയൂരിനു സീതി സാഹിബ് സ്മാരക അവാര്‍ഡ്‌ നല്കിയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജോണ്‍ എബ്രഹാം എന്ന ഒറ്റമരം
Next »Next Page » സ്‌പിക് മാകെ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിച്ചു »



  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine