അബുദാബി : എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി യിലെ വിദ്യാര്‍ഥികളുടെ ബിരുദ ധാരണ ചടങ്ങ് നടത്തി. ഡല്‍ഹി റോമന്‍ കാതോലിക് ആര്‍ച്ച് ബിഷപ്പ് അനില്‍ ജോസഫ് തോമസ് കൌട്യോ മുഖ്യാതിഥിയായിരുന്നു.
ഇഫിയ ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലേഷ്യന്‍ യൂണിവേഴ്സിറ്റി യിലെ മുന്‍ ഡെപ്യൂട്ടി വൈസ് ചാന്‍സലറും കോംഗ്സി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോക്ടര്‍ അസാരേ ബിന്‍ ഇദ്രീസ് മുഖ്യ പ്രഭാഷണം നടത്തി.
സയന്‍സ്, കൊമേഴ്സ് വിഭാഗ ങ്ങളിലെ ഉന്നത വിജയം കരസ്ഥ മാക്കിയ 89 വിദ്യാര്‍ത്ഥികളെ ആദരിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച ആകര്‍ഷക ങ്ങളായ കലാ പരിപാടി കള്‍ അരങ്ങേറി.
അബുദാബി എയര്‍പോര്‍ട് മാനേജര്‍ ക്യാപ്റ്റന്‍ സലാം അല്‍ മസാബി, ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ എജ്യൂക്കേഷന്‍ സെക്രട്ടറി ഡി. എസ്. മീന, സ്കൂള്‍ പ്രിന്‍സിപ്പല്‍ ശുഭാന്തി ഭൌമിക്, വൈസ് പ്രിന്‍സിപ്പല്‍ വിനായകി, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സത്യബാബു എന്നിവര്‍ പ്രസംഗിച്ചു.
അദ്ധ്യാപകനായ ആന്റണി യുടെയും സഹ അദ്ധ്യാപകരു ടേയും നേതൃത്വ ത്തില്‍ സംഘടിപ്പിച്ച പരിപാടി യില്‍ ഹെഡ്ഗേള്‍ ലക്ഷ്മി പി. ശശീധരന്‍ സ്വാഗതവും ഹെഡ്ബോയ് ക്ലിഫോഡ് ക്ലീറ്റസ് നന്ദിയും പറഞ്ഞു.