അബുദാബി : യു. എ. ഇ. എക്സ്ചേഞ്ച് ഗ്ലോബല് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും സാമൂ ഹിക പ്രവര്ത്തക നുമായ വൈ. സുധീര് കുമാര് ഷെട്ടി, എസ്. എഫ്. സി. ഗ്രൂപ്പ് ചെയര് മാന് കെ. മുരളീ ധരന് എന്നിവര് എന്. ആര്. ഐ. ഓഫ് ദി ഇയര് പുരസ്കാരം നേടി.
കോര്പ്പറേറ്റ് മേഖല യില് സ്ഥാപനത്തെ ആഗോള പ്രശസ്തി യിലേക്ക് ഉയര്ത്തിയ നേതൃ പാടവം പരിഗണി ച്ചാണ് സുധീര് കുമാര് ഷെട്ടി ക്ക് പുരസ്കാരം. ജീവ കാരുണ്യപ്രവര്ത്തന ങ്ങളെ അടിസ്ഥാന മാക്കി യാണ് മുരളീധരനുള്ള പുരസ്കാരം.
ഐ. സി. ഐ. സി. ഐ. ബാങ്കും ടൈംസ് നൗ ചാനലും ഏണസ്റ്റ് ആന്ഡ് യംഗും സംയുക്ത മായി ഏര്പ്പെടുത്തി യതാണ് പുരസ്കാരം.
1991 ല് യു. എ. ഇ. എക്സ്ചേഞ്ചിന്റെ സാരഥി യായി ചുമതല യേറ്റ ശേഷം സ്ഥാപനത്തെ 31 രാജ്യ ങ്ങളിലായി എഴുനൂറില് പരം ശാഖ കളോടെ വളര്ത്തു കയും ആറര ദശ ലക്ഷം പ്രവാസി ഉപഭോക്താക്ക ള്ക്ക് നല്കി വരുന്ന സേവനവും പരിഗണിച്ച് ഓണ്ലൈന് വോട്ടിങ്ങി ലൂടെ യായിരുന്നു പുരസ്കാരം നിശ്ചയിച്ചത്.
കാസര്കോട് ജില്ല യിലെ എന്മകജെ സ്വദേശി യായ സുധീര് കുമാര് ഷെട്ടി തന്റെ കലാലയ മായ മംഗലാ പുരം സെന്റ് അലോഷ്യസ് കോളേജിന്റെ എമിനന്റ് അലോഷ്യന് അലംമ്നി അവാര്ഡ് കഴിഞ്ഞ ദിവസമാണ് ഏറ്റു വാങ്ങിയത്.
തിരുവനന്തപുരം ആസ്ഥാന മായി പ്രവര്ത്തി ക്കുന്ന മുരളീയ ഫൗണ്ടേഷ നിലൂടെ നടത്തുന്ന ജീവ കാരുണ്യ പ്രവര്ത്തന ങ്ങളാണ് കെ. മുരളീധരനെ പുരസ്കാര ത്തിന് അര്ഹനാക്കിയത്.