അബുദാബി : മുസ്സഫ യിലെ നാഷണൽ പെട്രോളിയം കൺസ്‌ട്രക്‌ഷൻ കമ്പനി യിൽ (എൻ. പി. സി. സി.) തൊഴിലാളി കൂട്ടായ്മയായ കൈരളി കൾച്ചറൽ ഫോറം വിപുല മായ പരിപാടി കളോടെ ഓണാഘോഷം സംഘടിപ്പിച്ചു.
മദ്യത്തിനും പുകവലിക്കും എതിരെ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു എൻ. പി. സി. സി. തൊഴിലാളി കളും കുടുംബാംഗ ങ്ങളും ഉൾപ്പെടെ നാലായിര ത്തോളം പേർ മനുഷ്യ ച്ചങ്ങല യിൽ കണ്ണികളായി.
തെയ്യം, പുലികളി, പൂക്കാവടി, കഥകളി, വള്ളംകളി, ചെണ്ട മേളം എന്നിവ അണിനിരന്ന സാംസ്‌കാരിക ഘോഷ യാത്ര യോടെ തുടക്കമായ ഓണാഘോഷം, ഇന്ത്യൻ സ്‌ഥാന പതി കാര്യാലയം കമ്യൂണിറ്റി അഫയേഴ്‌സ് ഫസ്‌റ്റ് സെക്രട്ടറി ദിനേശ് കുമാർ ഉദ്‌ഘാടനം ചെയ്‌തു. എൻ. പി. സി. സി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അഖീൽ മാദി, നടൻ മാമു ക്കോയ എന്നിവർ പ്രസംഗിച്ചു.
കൈരളി കൾച്ചറൽ ഫോറം രക്ഷാധികാരി വർക്കല ദേവകുമാർ, പ്രസിഡന്റ് മുസ്‌തഫ മാവിലായി, സെക്രട്ടറി അനിൽ കുമാർ, മീഡിയ കോർഡിനേറ്റർ ഇസ്‌മായിൽ കൊല്ലം, രാജൻ ചെറിയാൻ, രാജൻ കണ്ണൂർ, അഷ്‌റഫ് ചമ്പാട് എന്നിവർ നേതൃത്വം നൽകി. വിവിധ കലാ സാംസ്‌കാരിക പരിപാടി കളും അരങ്ങേറി.