അബുദാബി : തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ പഞ്ചായത്ത് നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ ഒരുമ ഒരുമനയൂര്‍ പതിനാലാം വാര്‍ഷിക ആഘോഷം വിവിധ പരിപാടി കളോടെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടത്തും എന്ന് ഒരുമ ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
മെയ് 22 വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്ക് തുടക്കമാവുന്ന ഒരുമ സാംസ്കാരിക സമ്മേളനം സംസ്ഥാന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ഫിജി അംബാസഡര്‍ റോബിന്‍ നായര്‍ പരിപാടി യില്‍ മുഖ്യ അതിഥി ആയിരിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഡോ. ജ്യോതിഷ് കുമാറിനെ ചടങ്ങില്‍ ആദരിക്കും.
കുടുംബ സംഗമം, വിനോദ വിജ്ഞാന പരിപാടികൾ എന്നിവയും ആഘോഷ ത്തിന്റെ ഭാഗമായി നടക്കും. ഒരുമ അംഗ ങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികളും പ്രമുഖ ഗായകരായ കണ്ണൂര്‍ ഷെരീഫും സിന്ധു പ്രേം കുമാറും ഹംദ നൗഷാദും നയിക്കുന്ന സംഗീത വിരുന്നും നടക്കും.
ഗള്‍ഫിലെ പ്രാദേശിക കൂട്ടായ്മ കള്‍ക്ക് മാതൃകയായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒരുമ യുടെ പതിനാലാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ പാവപ്പെട്ട വർക്ക് സൗജന്യ മായി മൂന്നു സെന്റ് ഭൂമി വിതരണം നടത്തും.
കൂടാതെ പ്രതിമാസ പെൻഷൻ പദ്ധതി, നിർദ്ദനർക്ക് വീട് പുനഃ നിർമാണം, വിദ്യാഭ്യാസ ധന സഹായ വിതരണം, ചികിൽസാ സഹായം, സൗജന്യ വൈദ്യ പരിശോധനാ ക്യാംപ് എന്നിവയും കടുത്ത വേനലിൽ ശുദ്ധജല വിതരണവും അംഗ ങ്ങൾക്കായി വിവിധ പദ്ധതികൾ എന്നിവ നടത്തി വരുന്നുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.
ഒരുമ ഒരുമനയൂർ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് റസാഖ് ഒരുമനയൂർ, ജനറൽ കൺവീനർ വി. സി. കാസിം, അബുദാബി കമ്മിറ്റി പ്രസിഡന്റ് വി. കെ. ഷംസുദ്ദീൻ, മുഖ്യ പ്രായോജ കരായ യൂണിവേഴ്സൽ ആശുപത്രി മാർക്കറ്റിംഗ് വിഭാഗം തലവൻ നജ്മൽ ഹുസൈൻ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.