ദുബായ് : സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ശുശ്രൂഷ കൾക്ക് ചെന്നൈ ഭദ്രാസനാധിപൻ ഡോക്ടര്‍ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാ പ്പോലിത്ത മുഖ്യ കാർമ്മി കത്വം വഹിച്ചു.
വി. ടി. തോമസ് കോർ എപ്പിസ്കോപ്പ, ഇടവക വികാരി ഫാദര്‍. ഷാജി മാത്യൂസ്, സഹവികാരി ഫാദര്‍.ലാനി ചാക്കോ, ഫാദര്‍. പി. ടി. ജോർജ് എന്നിവർ സഹകാര്‍മ്മികര്‍ ആയിരുന്നു. സന്ധ്യാ നമസ്കാരത്തെ തുടർന്ന്‍ ശുശ്രൂഷകൾ ആരംഭിച്ചു.
‘ക്രിസ്തു ഉയർത്തെഴുന്നേറ്റു’ എന്ന് മുഖ്യ കാർമ്മി കൻ പ്രഖ്യാപിച്ച പ്പോൾ ‘സത്യമായും ഞങ്ങൾ ഉറച്ച് വിശ്വസി ക്കുന്നു’ എന്ന് വിശ്വാസി കൾ പ്രതിവാക്യ മായി ഏറ്റു ചൊല്ലി. ഈ സമയം ദേവാലയ മണികൾ മുഴങ്ങി.
തുടർന്ന് പ്രദക്ഷിണവും സ്ലീബാ ആരാധനയും വിശുദ്ധ കുർബ്ബാനയും നടന്നു. ആയിര ക്കണക്കിന് വിശ്വാസി കൾ പങ്കെടുത്ത ശുശ്രൂഷ കൾക്ക് ശേഷം ഈസ്റ്റർ മുട്ട വിതരണം ചെയ്തു. 12000 -ത്തോളം മുട്ടകളാണ് ഇതിനു വേണ്ടി പാചകം ചെയ്ത് തയ്യാറാക്കി യിരുന്നത്.
– അയച്ചു തന്നത് : പോള്‍ ജോര്‍ജ്ജ്