അബുദാബി : ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ. എന്‍. എല്‍.) പ്രവാസി സംഘടന യായ ഇന്ത്യന്‍ മുസ്ലിം കല്‍ചറല്‍ സെന്റര്‍ (ഐ. എം. സി. സി.) അബുദാബി ഘടകം 22 ആം വാര്‍ഷിക ആഘോഷ ങ്ങള്‍ വിപുലമായ പരിപാടി കളോടെ ഏപ്രില്‍ 23 വ്യാഴാഴ്ച രാത്രി എട്ടര മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
ധ്വനി ഇശല്‍ രാവ് എന്ന പേരില്‍ നടക്കുന്ന പരിപാടി യില്‍ പൊതു സമ്മേളനവും പ്രമുഖ ഗായകര്‍ അണി നിരക്കുന്ന സംഗീത നിശ യും അരങ്ങേറും.
മാധ്യമ രംഗത്തെ മികച്ച സംഭാവന കള്‍ക്ക് റാഷിദ് പൂമാടം (സിറാജ് ദിനപ്പത്രം), സിബി കടവില്‍ (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവര്‍ക്കു മെഹ്ബൂബെ മില്ലത്ത് അവാര്‍ഡും സമ്മാനിക്കും. പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവ് അഷ്റഫ് താമര ശേരിയെ ചടങ്ങില്‍ ആദരിക്കും.
ഐ. എം. സി. സി. യുടെ പ്രവര്‍ത്തന ങ്ങള്‍ രണ്ടു പതിറ്റാണ്ട് പൂര്‍ത്തി യാക്കിയ ഈ കാലയള വില്‍ ജീവ കാരുണ്യ മേഖല യില്‍ കൂടുതല്‍ സജീവമാകാനും സംഘടന തീരുമാനിച്ചു എന്നും സംഘാടകര്‍ അറിയിച്ചു.
ജന സേവന ത്തിനായി ഒരു ആയുഷ്‌ക്കാലം മുഴുവനും ഉഴിഞ്ഞ് വെച്ച ആദര്‍ശ ശാലി യായിരുന്നു ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപക നേതാവായ മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈ മാന്‍ സേട്ട്.
സേട്ടിന്റെ സ്മരണാര്‍ത്ഥം ‘ബൈത്തുന്നൂര്‍’ എന്ന പേരില്‍ കൊല്ലം ജില്ലയിലെ കുന്നത്തൂരിലും മലപ്പുറം ജില്ലയിലെ താനൂരിലും നിര്‍ധന രായ രണ്ടു പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. തൊഴില്‍ സഹായ പദ്ധതി യുടെ ഭാഗമായി ഒാട്ടോ റിക്ഷ, ഉന്തു വണ്ടി, തയ്യല്‍ മെഷീന്‍ എന്നിവ അര്‍ഹ രായവരെ കണ്ടെത്തി നല്‍കും.
പാവപ്പെട്ടവരും നിരാലംബരു മായ രോഗി കള്‍ക്കായി ചികില്‍സാ സഹായ പദ്ധതി ആവിഷ്കരിച്ചി ട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചു പ്രവര്‍ത്തി ക്കുന്ന മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത് എന്നും കേരള ത്തിലെ എല്ലാ ജില്ലാ ആശുപത്രി കളിലും വാട്ടര്‍ കൂളറുകള്‍ സ്ഥാപിക്കും എന്നും ഭാരവാഹികള്‍ അറിയിച്ചു.
ഐ. എം. സി. സി. പ്രസിഡന്റ് ടി. എസ്. അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി ഖാന്‍ പാറയില്‍, എന്‍. എം. അ ബ്ദുല്ല, പി. എം. ഫാറൂഖ്, റിയാസ് കൊടുവള്ളി, താഹിര്‍ പുറപ്പാട്, സെമീര്‍ ശ്രീകണ്ഠപുരം, നെബീല്‍ അഹ്മദ്, ഹാമദ് എറോള്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.